x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുവൈത്തിൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​ തകർന്നു: നാല് ര​ക്ഷ​പ്പെ​ട്ടത് അ​ത്ഭു​ത​ക​ര​മാ​യി

വെബ് ഡെസ്‌ക്
Published: July 5, 2026 07:03 PM IST | Updated: July 5, 2026 07:03 PM IST

പ്രതീകാത്മക ചിത്രം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ണു​. അപകടത്തിൽ നാ​ലു​പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​വ​രെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ പു​റ​ത്തെ​ത്തി​ച്ച​ത്.

ജാ​ബ്രി​യ​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രമാണ് മൂ​ന്നു​നി​ല പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​ ത​ക​ർ​ന്നു​വീ​ണത്. ഹ​വ​ല്ലി, സാ​ൽ​മി​യ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ക സം​ഘം എ​ത്തിയാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തിയത്.

കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച ശേ​ഷം മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി താ​മ​സ​ക്കാ​രെ മു​ഴു​വ​ൻ ഒ​ഴി​പ്പി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ക്കി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്ന് ഫ​യ​ർ ഫോ​ഴ്സ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മേ​ൽ​ക്കൂ​ര ത​ക​രാ​ൻ ഇ​ട​യാ​ക്കി​യ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി അ​പ​ക​ട​സ്ഥ​ലം പി​ന്നീ​ട് ബ​ന്ധ​പ്പെ​ട്ട മ​റ്റ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി. വ​ലി​യൊ​രു ദു​ര​ന്ത ഒ​ഴി​വാ​യതിന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

Tags : apartment complex collapses Roof Kuwait miraculously survive

Recent News

Corehub Up