പന്തളം: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിൽ മകരവിളക്കിനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിനുവച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ പുലർച്ചെ ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങി വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെത്തിച്ചു.
ഉച്ചവരെ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനം നടന്നു. പിന്നീടായിരുന്നു ഘോഷയാത്രയ്ക്ക് ഒരുക്കം തുടങ്ങിയത്. സായുധ പോലീസിന്റെ അകന്പടിയോടെയുള്ള കാൽനട യാത്ര പരന്പരാഗത പാതയിലൂടെ 14ന് ശബരിമലയിലെത്തും.
Tags : Thiruvabharanam procession set off Sabarimala