x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​നം ഒ​ഴി​ഞ്ഞ് ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ക​ണം: അ​ഭി​ജീ​ത് ദീ​പ്കെ

ഓൺലൈൻ ഡെസ്ക്
Published: July 30, 2026 08:24 PM IST | Updated: July 30, 2026 08:24 PM IST

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ പ​ദ​വി ഒ​ഴി​ഞ്ഞ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ക​ണ​മെ​ന്ന് 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ. ഡ​ൽ​ഹി​യി​ലെ പ്ര​തി​ഷേ​ധ​ത്തി​ന് ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ലെ വീ​ട്ടി​ലെ​ത്തി​യ ദീ​പ്കെ, മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി പ​ങ്കു​വെ​ച്ച സോ​ഷ്യ​ൽ മീ​ഡി​യ വീ​ഡി​യോ​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം. "പ്ര​ധാ​ന​മ​ന്ത്രി ഇ​പ്പോ​ൾ ഒ​രു ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ആ​ക​ണ​മെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. ഇ​ൻ​ഫ്ലു​വ​ൻ​സ​ർ എ​ന്ന ജോ​ലി അ​ദ്ദേ​ഹം വ​ള​രെ ന​ന്നാ​യി ചെ​യ്യു​ന്നു​ണ്ട്. അ​തി​നാ​ൽ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ച് ആ ​ചു​മ​ത​ല മ​റ്റേ​തെ​ങ്കി​ലും നേ​താ​വി​നെ ഏ​ൽ​പ്പി​ക്ക​ണം, ദീ​പ്കെ പ​രി​ഹ​സി​ച്ചു.

ഡ​ൽ​ഹി​യി​ലെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വേ​ട്ട​യാ​ടു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്ന​ത് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ സ​ർ​ക്കാ​രി​ന് ശ​ക്ത​മാ​യ പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി​കൊ​ണ്ട് മാ​ത്രം ജ​ന​ങ്ങ​ളു​ടെ രോ​ഷം അ​ട​ങ്ങി​ല്ലെ​ന്നും ദീ​പ്കെ വ്യ​ക്ത​മാ​ക്കി. പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളാ​രും തീ​വ്ര​വാ​ദി​ക​ള​ല്ലെ​ന്നും, അ​വ​രെ വീ​ണ്ടും ല​ക്ഷ്യം​വെ​ച്ചാ​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​യി പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : AbhijeetDipke PrimeMinister NarendraModi LAtestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up