x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: ക​ർ​മ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ ന​ന്ദ​ൻ നി​ലേ​കാ​നി

ഓൺലൈൻ ഡെസ്ക്
Published: July 26, 2026 07:27 PM IST | Updated: July 26, 2026 07:27 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി, നന്ദൻ നിലേകാനി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ​രീ​ക്ഷാ സ​മ്പ്ര​ദാ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ന്ന​ത​ത​ല ക​ർ​മ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​നും യു​ഐ​ഡി​എ​ഐ (ആ​ധാ​ർ) മു​ൻ ചെ​യ​ർ​മാ​നു​മാ​യ ന​ന്ദ​ൻ നി​ലേ​കാ​നി​യാ​ണ് ക​ർ​മ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ.

പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​ല​വി​ലെ വ്യ​വ​സ്ഥി​തി​യി​ലെ പോ​രാ​യ്മ​ക​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പു​തി​യ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളും പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മി​തി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ പി​ഴ​വു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

അ​ടു​ത്തി​ടെ വി​വി​ധ ദേ​ശീ​യ പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം. ന​ന്ദ​ൻ നി​ലേ​കാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഭാ​ഗ​മാ​കു​മെ​ന്നാ​ണ് വി​വ​രം.

ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച വ്യ​ക്തി​യെ​ന്ന നി​ല​യി​ലാ​ണ് പു​തി​യ ദൗ​ത്യ​ത്തി​നാ​യി ന​ന്ദ​ൻ നി​ലേ​ക​നി​യെ പ്ര​ധാ​ന​മ​ന്ത്രി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 

Tags : PrimeMinister NandanNilekani NarendraModi DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up