ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിന് മുന്നിൽ ആരതി
ന്യൂഡൽഹി: ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിന് മുന്നിൽ ആരതി ഉഴിയുകയും 'മോദി ചാലിസ' ചൊല്ലുകയും ചെയ്ത സംഭവം വിവാദമാകുന്നു. ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് ഉയർന്നത്.
തുടർന്ന്, സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. ബിഹാർ സ്റ്റേറ്റ് ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് വൈസ് പ്രസിഡന്റ് രാജൻ സിംഗിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. വാർത്താസമ്മേളനം നടത്താനെന്ന പേരിലാണ് ഹാൾ വാടകയ്ക്കെടുത്തതെന്നും, എന്നാൽ കരാറിലെ നിബന്ധനകൾ ലംഘിച്ച് സംഘാടകർ ഇത്തരം ചടങ്ങുകൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അധികൃതർ ഇടപെട്ട് പരിപാടി തടയുകയായിരുന്നുവെന്നും പ്രസ് ക്ലബ് വ്യക്തമാക്കി.
ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്ഷേത്രം നിർമ്മിക്കുന്ന പദ്ധതി പ്രഖ്യാപിക്കാനാണ് സംഘാടകർ എത്തിയത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash