ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ബ്രിക്സിന്റെ വർധിച്ചുവരുന്ന സ്വാധീനത്തെ സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യയുടെ പരമ്പരാഗത നയതന്ത്ര പദവിയും സത്കീർത്തിയും പുനഃസ്ഥാപിക്കാൻ മോദിസർക്കാർ തയാറാകണമെന്നു കോൺഗ്രസ്.
ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ മാറണമെന്ന കോൺഗ്രസിന്റെ നയം കേന്ദ്രസർക്കാർ പിന്തുടരുന്നുണ്ടെങ്കിലും വെറും ഐക്യദാർഢ്യ പ്രഖ്യാപനങ്ങൾക്കപ്പുറം വ്യക്തവും ഫലപ്രദവുമായ നടപടികളാണ് ആവശ്യമെന്ന് പാർട്ടി വ്യക്തമാക്കി.
എഐസിസി വിദേശകാര്യ വിഭാഗം അധ്യക്ഷൻ സൽമാൻ ഖുർഷിദ് പുറത്തിറക്കിയ പ്രസ്താവനയിലാണ് കേന്ദ്രത്തിന്റെ വിദേശനയങ്ങളെ വിമർശിച്ചത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിച്ച പരിമിതമായ നയതന്ത്ര ഇടപെടലുകൾ പോരാ. നയതന്ത്ര സമ്മർദങ്ങൾ നേരിട്ട ഘട്ടത്തിൽ ബ്രിക്സിന്റെ സ്ഥാപകാംഗമായ ദക്ഷിണാഫ്രിക്ക് ആവശ്യത്തിന് പിന്തുണ നൽകാൻ ഇന്ത്യക്കു കഴിഞ്ഞിലല്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.