കൊല്ലം: വ്യാജ ഓൺലൈൻ ട്രേഡിംഗ് വഴി 1.83 കോടി രൂപ തട്ടിയെടുത്ത റാഞ്ചി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ സ്വദേശിയുടെ പരാതിയിൽ റാഞ്ചി ജംതാര സ്വദേശി ജിതേന്ദ്ര കുമാർ പപ്പുവാണ് പിടിയിലായത്.
പ്രതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നതായും അത് മറ്റു പല അക്കൗണ്ടുകളിലേക്കും ട്രാൻസ്ഫർ ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലും മലപ്പുറം ജില്ലയിലും സമാനകേസുകൾ നിലവിലുണ്ട്.
ഇയാളുടെ കൂട്ടു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ് പറഞ്ഞു. കൊല്ലം റൂറൽ സൈബർ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Tags : scam online trading arrest