x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്; മു​ന്ന​റി​യി​പ്പു​മാ​യി വി​ജ​യ് ബാ​ബു


Published: June 10, 2026 10:11 AM IST | Updated: June 10, 2026 05:26 PM IST

 സി​നി​മ നി​ർ​മാ​ണ ക​ന്പ​നി​യാ​യ ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ പേ​രി​ൽ വ്യാ​ജ കാ​സ്റ്റിം​ഗ് ഏ​ജ​ന്‍റു​മാ​ർ പ​ണം ത​ട്ടു​ന്ന​താ​യി പ​രാ​തി. ക​ന്പ​നി​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ ഇ​മെ​യി​ൽ ഐ​ഡി ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​രെ സൂ​ക്ഷി​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ന്പ​നി ഉ​ട​മ​യും ന​ട​നു​മാ​യ വി​ജ​യ് ബാ​ബു ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ഈ ​വി​വ​രം പ​ങ്കു​വ​ച്ചു.

ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ പ്ര​തി​നി​ധി​ക​ളെ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പു​കാ​ർ സി​നി​മ മോ​ഹി​ക​ളെ സ​മീ​പി​ക്കു​ന്ന​ത്. ഒ​ഡി​ഷ​നി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു​വെ​ന്ന് വി​ശ്വ​സി​പ്പി​ച്ച ശേ​ഷം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണം ആ​വ​ശ്യ​പ്പെ​ടും.

ഫ്ലൈ​റ്റ് ടി​ക്ക​റ്റ് ചാ​ർ​ജ്, കാ​സ്റ്റിം​ഗ് ക​മ്മി​ഷ​ൻ എ​ന്നീ പേ​രു​ക​ൾ പ​റ​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് വി​ജ​യ് ബാ​ബു ഫെ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ട്ടി. ത​ട്ടി​പ്പി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ക്കു​ന്ന ര​ണ്ടു വ്യ​ക്തി​ക​ളു​ടെ പേ​രും ന​ന്പ​രും ഫേസ്ബു​ക്കി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.

ദി​നേ​ഷ് ദീ​നു, മാ​ധ​വി എ​ന്നീ പേ​രു​ക​ളി​ലാ​ണ് ഇ​വ​ർ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ബ​ന്ധ​പ്പെ​ടു​ന്ന​ത്. ക​ന്പ​നി​യു​ടെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്ത​വ​ർ​ക്കെ​രി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി​ജ​യ് ബാ​ബു അ​റി​യി​ച്ചു.

Tags : Scam Friday Film House Vijay Babu

Recent News

Corehub Up