x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​യ​വ​ദാ​ന ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണം ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്കും


Published: May 12, 2026 06:51 AM IST | Updated: May 12, 2026 06:51 AM IST

ആ​ലു​വ: അ​വ​യ​വ​ദാ​ന ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി കെ.​എ​സ്. സു​ദ​ർ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കു​ന്ന​ത്തു​നാ​ട് , വ​ട​ക്കേ​ക്ക​ര എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൂ​ന്ന് കേ​സു​ക​ളാ​ണ് ഉ​ള്ള​ത്. മു​ഖ്യ​പ്ര​തി​യാ​യ ന​ജീ​ബി​നെ ഗാ​സി​യാ​ബാ​ദി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സ​ഹാ​യി​ക​ളാ​യ നാ​ലു​പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ന​ജീ​ബാ​ണ് പ്ര​ധാ​ന പ്ര​തി. നി​ര​വ​ധി വ്യാ​ജ​രേ​ഖ​ക​ൾ നി​ർ​മി​ച്ച കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ് 2017ൽ ​മം​ഗ​ലാ​പു​രം കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി കൂ​ടി​യാ​ണ് ന​ജീ​ബ്. ഇ​ത് കൂ​ടാ​തെ 12 കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. മൂ​ന്ന്-​നാ​ല് ജി​ല്ല​ക​ളി​ൽ പ​ര​ന്നു കി​ട​ക്കു​ന്ന​താ​ണ് അ​വ​യ​വ​ദാ​ന ത​ട്ടി​പ്പ് കേ​സെ​ന്നും എ​സ്പി പ​റ​ഞ്ഞു.

സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ( സി​റ്റ്) ഉ​ണ്ടാ​കും. കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടോ എ​ന്ന​തി​ലും രാ​ജ്യാ​ന്ത​ര ബ​ന്ധം ഉ​ണ്ടോ​യെ​ന്ന​തി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി ബ​ന്ധ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും.

ന​ജീ​ബി​ൻെ​റ പാ​സ്പോ​ർ​ട്ട്‌, ഫോ​ൺ, ഡ​യ​റി എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ഉ​ട​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.
അ​വ​യ​വം സ്വീ​ക​രി​ച്ചവ​രും ന​ൽ​കി​യ​വ​രും പ്ര​തി​യാ​കു​മെ​ന്ന​തി​നാ​ൽ ആ​രും പോ​ലീ​സു​മാ​യി ഇ​തു​വ​രെ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും എ​സ്പി വി​ശ​ദ​മാ​ക്കി.

Tags : nattu vishesham Organ donation scam

Recent News

Corehub Up