പ്രതീകാത്മക ചിത്രം
ചെന്നൈ: ബഹ്റിനില്‍നിന്നു ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ‘ഇറിഡിയം ചെമ്പ്’ തട്ടിപ്പ് കേസ് മുഖ്യപ്രതി അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ സുരേഷ് കുമാറിനെ വെള്ളിയാഴ്ചയാണു പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അപൂര്‍വവും കോടികൾ വിലയുള്ളതുമായ ‘ഇറിഡിയം ചെമ്പ്’ അന്താരാഷ്ട്ര വിപണിയില്‍ വിറ്റഴിച്ചുവെന്നും എന്നാല്‍ അതിന്റെ തുക സര്‍ക്കാര്‍ അധികൃതർ തടഞ്ഞുവച്ചിരിക്കുകയാണെന്നും വിശ്വസിപ്പിച്ച് ആളുകളില്‍നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്.
തമിഴ്നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും നിരവധി ആളുകളെ കബളിപ്പിച്ചതായി പോലീസ് പറഞ്ഞു. തട്ടിപ്പിനായി ആര്‍ബിഐ, ഡിആര്‍ഡിഒ, ആദായനികുതി വകുപ്പ് എന്നിവയുടെ വ്യാജ രേഖകൾ പ്രതികള്‍ നിര്‍മിച്ചിരുന്നു.
ഇതുവരെ അന്‍പതോളം പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണു കണ്ടെത്തിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് നേരത്തേ 19 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ആര്‍ബിഐ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
Tags : IridiumCopper Scam Accused Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash