തിരുവനന്തപുരം: കോടതി വിധിയുടെ അടിസ്ഥാനത്തിൽ 19 ബിജെപി കൗണ്‍സിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ വൈകുന്നേരം 4.30 നു മേയർ വി.വി. രാജേഷ് കൗണ്‍സിലർമാർക്കു സത്യവാചകം ചൊല്ലിക്കൊടുത്തു.
ഡെപ്യൂട്ടി മേയർ കൂടിയായ ആശാനാഥ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചെന്പഴന്തി ഉദയൻ, വിഷ്ണുമോഹൻ, സൂര്യ. വി.എസ്, ശ്രീദേവി എസ്.കെ, പാപ്പനംകോട് സജി, ആർ.സി. ബീന, വയൽക്കര രതീഷ്, വിനോദ് ആർ. പാച്ചല്ലൂർ ഗോപകുമാർ, ശ്രുതി എസ്.എസ്, വി.ഗിരി, സരിതി പി, ഹരികുമാർ എസ്, ദീപ എസ്. നായർ, സുകന്യ ഒ, ജയരാജീവ്, സുനിൽ എസ്.എസ്, അഡ്വ. മിനി പി.എസ്. എന്നിവരാണ് ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.