Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Child Rights Commission

പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് മൂ​ലം കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

ആ​ല​പ്പു​ഴ: പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​നെ തു​ട​ർ​ന്ന് ര​ണ്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ‌‌കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ എ​ന്നി​വ​രോ​ട് ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി.

കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്-​താ​ര ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പോ​ഷ​കാ​ഹാ​ര​ക്കു​റ​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ മ​റ്റെ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത​ക​ളു​ണ്ടോ​യെ​ന്നും പൊ​ലി​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. 

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മേ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കൂ​വെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ താ​ര ഏ​ഴ് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി. ഇ​തി​ൽ ഒ​രു കു​ഞ്ഞ് നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു. അതേസമയം കു​ട്ടി​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ വീ​ഴ്ച വ​രു​ത്തി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. വീ​ട്ടി​ലെ മ​റ്റ് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​രെ സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Kerala

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് യൂ​ണി​സെ​ഫി​ന്‍റെ അം​ഗീ​കാ​രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന് യൂ​​​​ണി​​​​സെ​​​​ഫി​​​​ന്റെ അം​​​​ഗീ​​​​കാ​​​​രം. ന്യൂ​​​​യോ​​​​ര്‍​ക്കി​​​​ലെ യു​​​​ണി​​​​സെ​​​​ഫ് സാം​​​​ക്ര​​​​മി​​​​കേ​​​​ത​​​​ര രോ​​​​ഗ വി​​​​ദ​​​​ഗ്ധ​​​​ന്‍ റൗ​​​​ള്‍ ബ​​​​ര്‍​മി​​​​ജോ​​​​യി​​​​ല്‍ നി​​​​ന്നും ക​​​​മ്മി​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ കെ.​​​​വി. മ​​​​നോ​​​​ജ്കു​​​​മാ​​​​ര്‍ അം​​​​ഗീ​​​​കാ​​​​രം ഏ​​​​റ്റു​​​​വാ​​​​ങ്ങി.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സാം​​​​ക്ര​​​​മി​​​​കേ​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ള്‍ പ്ര​​​​തി​​​​രോ​​​​ധ​​​​വും നി​​​​യ​​​​ന്ത്ര​​​​ണ​​​​വും സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​​മ്മീ​​​​ഷ​​​​നും യൂ​​​​ണി​​​​സെ​​​​ഫും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​ണ് അം​​​​ഗീ​​​​കാ​​​​ര​​​​മെ​​​​ന്നു റൗ​​​​ള്‍ ബ​​​​ര്‍​മി​​​​ജോ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

കു​​​​ട്ടി​​​​ക​​​​ളി​​​​ലെ സാം​​​​ക്ര​​​​മി​​​​കേ​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ള്‍ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു​​​​കൊ​​​​ണ്ട് സം​​​​സ്ഥാ​​​​ന ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മി​​​​ഷ​​​​നും യു​​​​ണി​​​​സെ​​​​ഫും സം​​​​യു​​​​ക്ത​​​​മാ​​​​യി 2025 ല്‍ ​​​​അ​​​​ഞ്ച് ക​​​​ണ്‍​സ​​​​ള്‍​ട്ടേ​​​​ഷ​​​​നു​​​​ക​​​​ള്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ കെ.​​​​വി. മ​​​​നോ​​​​ജ്കു​​​​മാ​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

കു​​​​ട്ടി​​​​ക​​​​ളി​​​​ലെ സാം​​​​ക്ര​​​​മി​​​​കേ​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ളും ആ​​​​രോ​​​​ഗ്യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളും സം​​​​ബ​​​​ന്ധി​​​​ച്ച് കു​​​​ട്ടി​​​​ക​​​​ള്‍, ര​​​​ക്ഷ​​​​ക​​​​ര്‍​ത്താ​​​​ക്ക​​​​ള്‍, അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍, ആ​​​​രോ​​​​ഗ്യ വി​​​​ദ​​​​ഗ്ധ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യാ​​​​ണ് ആ​​​​ദ്യം യോ​​​​ഗം ന​​​​ട​​​​ത്തി​​​​യ​​​​ത്.

തു​​​​ട​​​​ര്‍​ന്ന് രാ​​​​ഷ് ട്രീ​​യ ക​​​​ക്ഷി​​​​നേ​​​​താ​​​​ക്ക​​​​ള്‍, യു​​​​വ​​​​ജ​​​​ന​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍, വി​​​​ദ്യാ​​​​ര്‍​ഥി സം​​​​ഘ​​​​ട​​​​ന നേ​​​​താ​​​​ക്ക​​​​ള്‍ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി പ്ര​​​​ത്യേ​​​​ക യോ​​​​ഗം ചേ​​​​രു​​​​ക​​​​യു​​​​ണ്ടാ​​​​യി.​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മേ​​​​ഖ​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന എ​​​​ന്‍​ജി​​​​ഒ​​​​ക​​​​ള്‍, വി​​​​വി​​​​ധ വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി​​​​ക​​​​ള്‍, ആ​​​​രോ​​​​ഗ്യ വി​​​​ദ​​​​ഗ്ധ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യും ച​​​​ര്‍​ച്ച ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷ​​​​മാ​​​​ണ് സാം​​​​ക്ര​​​​മി​​​​കേ​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​രോ​​​​ധ​​​​വും നി​​​​യ​​​​ന്ത്ര​​​​ണ​​​​വും സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ ശി​​​​പാ​​​​ര്‍​ശ സ​​​​ര്‍​ക്കാ​​​​രി​​​​നു സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Kerala

ബാ​ലാ​വ​കാ​ശ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ക​മ്മീ​ഷ​ന്‍റെ റോ​ഡ്‌​ഷോ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ്‌​​​കൂ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍​ക്ക് ബാ​​​ലാ​​​വ​​​കാ​​​ശ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വു​​​മാ​​​യി കേ​​​ര​​​ള സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ റോ​​​ഡ് ഷോ.

​​​ക​​​മ്മീ​​​ഷ​​​ന്‍റെ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് റേ​​​ഡി​​​യോ​​​യാ​​​യ റേ​​​ഡി​​​യോ നെ​​​ല്ലി​​​ക്ക​​​യു​​​ടെ പ്ര​​​ചാര​​​ണാ​​​ര്‍​ഥം എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും സ്‌​​​കൂ​​​ളു​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് റോ​​​ഡ്‌​​​ഷോ ന​​​ട​​​ക്കു​​​ന്ന​​​ത്.

കു​​​ട്ടി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും ര​​​ക്ഷി​​​താ​​​ക്ക​​​ളും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ബാ​​​ലാ​​​വ​​​കാ​​​ശ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ റോ​​​ഡ്‌​​​ഷോ 11ന് ​​​കാ​​​സ​​​ര്‍​ഗോ​​​ട്ടുനി​​ന്ന് ആ​​​രം​​​ഭി​​​ച്ച് 30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ​​​മാ​​​പി​​​ക്കും.

11ന് ​​​ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് ജ​​​വ​​​ഹ​​​ര്‍ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ല്‍ പ്ര​​​മു​​​ഖ മ​​​ജീ​​​ഷന്‍ ഗോ​​​പി​​​നാ​​​ഥ് മു​​​തു​​​കാ​​​ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ കെ.​​​വി. മ​​​നോ​​​ജ്കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

റോ​​​ഡ്ഷോ​​​യു​​​ടെ സ​​​മാ​​​പ​​​ന ദി​​​ന​​​മാ​​​യ 30ന് ​​​സൈ​​​ക്കി​​​ള്‍​റാ​​​ലി സം​​​ഘ​​​ടി​​​പ്പിക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​ന​​​വീ​​​യം വീ​​​ഥി​​​യി​​​ല്‍ നി​​​ന്നും വ​​​ഴു​​​ത​​​ക്കാ​​​ട് ഗ​​​വ. കോ​​​ട്ട​​​ണ്‍​ഹി​​​ല്‍ സ്‌​​​കൂ​​​ളി​​​ല്‍ റാ​​​ലി അ​​​വ​​​സാ​​​നി​​​ക്കും.

Latest News

Corehub Up