"ഗ്രേസ് ബീറ്റ്സ്’ ശിങ്കാരിമേളം ടീം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയലിനൊപ്പം.
മഞ്ചേരി: മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയിലെ മാതൃവേദിയുടെ നേതൃത്വത്തിൽ താമരശേരി രൂപതയിലെ ആദ്യത്തെ വനിതാ ശിങ്കാരിമേളം ട്രൂപ്പായ "ഗ്രേസ് ബീറ്റ്സ്’ ശ്രദ്ധേയമാകുന്നു.
കഴിഞ്ഞ ഒരു വർഷമായി ട്രൂപ്പ് പ്രവർത്തിച്ചുവരുന്നു. 2025 ഡിസംബറിൽ താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയലിന്റെ ആശീർവാദത്തോടെ ആരംഭിച്ച ട്രൂപ്പിൽ മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയിലെയും കൂമംകുളം സെന്റ് മേരീസ് പള്ളിയിലെയും 15 മാതൃവേദി അംഗങ്ങളാണുള്ളത്.
ട്രൂപ്പിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും വിരമിച്ചവരുമായ അമ്മമാരാണുള്ളത്.
കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി സന്തോഷ് തിരുവാലിയുടെ പരിശീലനത്തിൽ തുടരുന്ന ഈ ട്രൂപ്പിന്റെ ശിങ്കാരിമേളം വിവിധ പള്ളികളിലെ പെരുന്നാളുകൾക്കു മിഴിവേകുന്നു.
Tags : Shinkari Melam nattu vishesham local news Age is just a number Sparks fly in every beat