x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലെ ക​ളി​സ്ഥ​ലം കൈയേ​റ്റം: തു​വൂ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ച്

വെബ്ഡസ്ക്
Published: November 28, 2026 07:48 AM IST | Updated: November 28, 2026 07:48 AM IST

ക​ളി​സ്ഥ​ലം അ​ന​ധി​കൃ​തമായി സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റിന്‍റെ പേ​രി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ട്ടു​നി​ല്‍​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്ക് നടത്തിയ മാ​ര്‍​ച്

ക​രു​വാ​ര​കു​ണ്ട്: തു​വൂ​രി​ലെ പു​റ​മ്പോ​ക്ക് ഭൂ​മി​യാ​യി​രു​ന്ന ക​ളി​സ്ഥ​ലം അ​ന​ധി​കൃ​ത രേ​ഖ​ക​ളി​ലൂ​ടെ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി ന്‍റെ പേ​രി​ലാ​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ട്ടു​നി​ല്‍​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ‌് സി.​ടി. ജ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.


2008 വ​രെ തു​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ല്‍​പ്പെ​ട്ട​താ​യി​രു​ന്നു അ​ങ്ങാ​ടി​യി​ലെ പൊ​തു ക​ളി​സ്ഥ​ലം. എ​ന്നാ​ല്‍ വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി ഈ ​ഭൂ​മി ത​റ​യ്ക്ക​ല്‍ എ ​യു പി ​സ്‌​കൂ​ളി​ന് ന​ല്‍​കാ​ന്‍ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ത്താ​ശ ചെ​യ്തെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​രോ​പ​ണം.

വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നി​ട​യി​ല്‍ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​ളി​സ്ഥ​ല​ത്തി​ന് ചു​റ്റു​മ​തി​ല്‍ കെ​ട്ടി നാ​ട്ടു​കാ​ര്‍​ക്ക് അ​ന്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. പൊ​തു​മു​ത​ല്‍ കൈ​വ​ശ​പ്പെ​ടു​ത്തി കൈയേ​റി​യ​വ​ര്‍​ക്കെ​തി​രെ​യും അ​തി​ന് കൂ​ട്ടു​നി​ന്ന​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ന് തു​ട​ക്കം കു​റി​ച്ചാ​യി​രു​ന്നു വി​ല്ലേ​ജ് ഓ​ഫി​സ് മാ​ര്‍​ച്ച്.

സ​മ​ര സ​മി​തി ചെ​യ​ര്‍​മാ​ന്‍ ക​ള​ത്തി​ല്‍ കു​ഞ്ഞാ​പ്പു ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ പി.​എ. മ​ജീ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മു​സ്ത​ഫ അ​ബ്ദു​ല്‍ ല​ത്തീ​ഫ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജ​സീ​ന സ്വാ​ലി​ഹ്, വാ​ര്‍​ഡ് അം​ഗം പു​ക്കു​ന്ന​ന്‍ മാ​നു, മൃ​തു​ല ദാ​നു, അ​സീ​സ് ചാ​ത്തോ​ലി, ടി.​എ. ജ​ലീ​ല്‍, മാ​മ്പ്ര കോ​യ, ജ​ഷി​ല്‍ ബാ​ബു, കൊ​പ്പ​ത്ത് ഷെ​രീ​ഫ്, പി. ​സ​ലാ​ഹു​ദ്ധീ​ന്‍, ഷാ​ജ​ഹാ​ന്‍, കെ.​സി. നി​യാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Playground on Public Land nattu vishesham local news

Recent News

Corehub Up