പ്രതീകാത്മക ചിത്രം
തിരൂർ: ആലത്തിയൂർ കെഎംച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നാരംഭിക്കുന്ന ജില്ലാ സ്കൂൾ കലേത്സവത്തിലെ ഭക്ഷണ സമിതിയുടെ ഉൗട്ടുപുരയിലെ പാലുകാച്ചൽ ചടങ്ങ് കുറുക്കോളി മൊയ്തീൻ എംഎൽഎ നിർവഹിച്ചു.
മുപ്പതിനായിരത്തോളം പേർക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. കോങ്ങാട് വിനോദ് സ്വാമിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് ഭക്ഷണം തയാറാക്കുന്നത്.
ചടങ്ങിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഭക്ഷണ സമിതി ചെയർമാനുമായ മുജീബ് പൂളക്കൽ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടർ സക്കീന മലയിൽ കണ്ണഞ്ചേരി, ഡിപിസി ഡോ. ഷാഹുൽ ഹമീദ്, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ്, തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മുബാറക്ക്, ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ.പി. ഷരീഫാബി, ആരതി പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി. മിസ്രിയ, കെ.എം. ഹാഫിയ നൗഫൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags : School Arts Festival nattu vishesham local news District School Arts Festival