ക്രിസ്മസ്-ന്യൂഇയർ ബംബർ ലോട്ടറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം കളക്ടർ ഡോ. വിനയ് ഗോയൽ നിർവഹിക്കുന്നു.
മലപ്പുറം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയർ ബംബർ ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം കളക്ടർ ഡോ. വിനയ് ഗോയൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ പി.കെ. അസ്ലു മുഖ്യാതിഥിയായിരുന്നു.
25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 24 പേർക്കും അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്കും നൽകും. 500 മുതൽ 5,000 രൂപ വരെയുള്ള സമ്മാനങ്ങളുൾപ്പെടെ ആകെ 7,66,992 സമ്മാനങ്ങളാണുള്ളത്. ജില്ലാ ഓഫിസുകളിൽ ഇന്നു മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ് നടക്കുക.
ഓണം ബംബർ ടിക്കറ്റിന്റെ സമ്മാനത്തുക 30 കോടി രൂപയായിരുന്നു. അച്ചടിച്ച 90 ലക്ഷം ഓണം ബംബർ ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. തുടർന്നിറങ്ങിയ പൂജാ ബംബർ ടിക്കറ്റുകളും ഒരാഴ്ച മുന്പേ മിക്ക ഓഫിസുകളിലും വിറ്റുതീർന്നു.
കളക്ടറുടെ ചേംബറിൽ നടത്തിയ പരിപാടിയിൽ പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ഡെപ്യൂട്ടി കളക്ടർ സ്വാതി മോഹനചന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി. റഷീദ് ബാബു, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫിസർ വി.ബി. സന്തോഷ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫിസർ ഐ.കെ. സിനി, ജയിംസ് കോശി, ജൂനിയർ സൂപ്രണ്ട് വി.എ. മുഹമ്മദ് ഹാരിസ്, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Bumper Ticket nattu vishesham local news Launch of the Christmas-New Year