പെരിന്തല്‍മണ്ണ: കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കര്‍ഷകരെ സഹായിക്കുന്നതിനായി പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പാടശേഖരങ്ങള്‍ക്ക് ഡ്രോണ്‍ സ്പ്രേയിംഗ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. 2026-27 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കര്‍ഷക കൂട്ടായ്മകള്‍ക്ക് കൃഷിയിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് വളം തളിക്കുന്നതിനുള്ള പദ്ധതിയാണിത്.
ഏലംകുളം പാടശേഖരത്തില്‍ നടക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ പദ്ധതി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെഹീന മോള് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പ്രബീന ഹബീബ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും.
തൊഴിലാളി ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൃത്യതയോടെ വളം തളിക്കാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സമയലാഭത്തിനും സാമ്പത്തിക ലാഭത്തിനും പുറമേ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കും.