District News
മാനന്തവാടി: നഞ്ചകൃഷിക്കായി നിലമൊരുക്കുന്ന തിരക്കിലാണ് മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലുമുള്ള പാടശേഖരങ്ങളിലെ കര്ഷകര്.
ട്രാക്ടറും ട്രില്ലറും ഇറക്കിയാണ് വയലുകള് ഉഴുതുമറിക്കുന്നത്. ഒരാഴ്ച മുമ്പ് മുതല് നിലമൊരുക്കല് ആരംഭിച്ചിരുന്നു. ഇനിയും ഒട്ടേറെ വയലുകള് ഒരുക്കാനുള്ളതിനാല് കര്ഷകത്തൊഴിലാളികളും തിരക്കിലാണ്. മാനന്തവാടിയിലെ വിശാലമായ പാടശേഖരങ്ങളായ വേമം, കൊയിലേരി, ആറാട്ടുതറ എന്നിവിടങ്ങളിലെല്ലാം നിലമൊരുക്കല് തകൃതിയായി നടക്കുന്നുണ്ട്.
നിലം ഉഴുമറിക്കുമ്പോള് കൊറ്റികള് കൂട്ടംകൂടി ഇര തേടുന്നതും മനോഹര കാഴ്ചയാണ്. ആയിരം കണ്ണി, ആതിര, പവിഴം, കുള്ളന് ആതിര, ഉമ തുടങ്ങിയ വിത്തിനങ്ങള് കര്ഷകര് കൃഷിക്കുപയോഗിക്കുന്നുണ്ട്. ചെലവേറിയതിനാല് ഞാറു പറിച്ചു നടന്നതിന് പകരം നേരിട്ടുള്ള വിത പിന്തുടരുന്നവരുമുണ്ട്. ലാഭനഷ്ടങ്ങള് നോക്കാതെ മുടങ്ങാതെ എല്ലാ വര്ഷവും കൃഷിയിറക്കുന്നവരാണ് ഈ ഭാഗങ്ങളിലെ നെല്കര്ഷകര്. ഏതാനും ദിവസങ്ങള് കൂടി കഴിഞ്ഞാല് വയലുകളെല്ലാം കൃഷിക്ക് പൂര്ണമായും ഒരുങ്ങും.
District News
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കൃഷിഭവൻ പരിധിയിലെ14 ബ്ലോക്കുകളിലെ പാടശേഖരങ്ങളിലെ നെൽകൃഷി രൂക്ഷമായ ജലക്ഷാമം മൂലം നാശത്തിന്റെ വക്കിലായി.
മുവാറ്റുപുഴയാറിൽനിന്ന് പുത്തൻതോടുവഴിയുള്ള ജലപ്രവാഹം നിലച്ചതാണ് നെൽകർഷകരെ പ്രതിസന്ധിയിലാക്കുന്നത്. അടിയംതാഴപ്പള്ളി ഭാഗത്ത് ഇറിഗേഷൻ വകുപ്പ് നിർമിച്ച ഷട്ടർ മുവാറ്റുപുഴയാറ്റിലെ വെള്ളം തോട്ടിലെക്കു കയറിവരുന്നതിനു തടസമായി നിൽക്കുന്നതാണ് കൃഷിയിടങ്ങളിലേക്ക് വെള്ളം എത്താതിരുക്കുന്നതിന്റെ പ്രധാന കാരണം.
അശാസ്ത്രിയമായി നിർമിച്ചിട്ടുള്ള ഈ ഷട്ടർ പൊളിച്ചുനിക്കി പുത്തൻതോടിന്റെ ആഴംകുട്ടി അടിയിൽ അടിഞ്ഞുകൂടിയ ഏക്കലും ചെളിയും തടിക്കഷണങ്ങളും നിക്കം ചെയ്താൽ നീരൊഴക്കു വർധിച്ച് കൃഷിക്കാവശ്യമായ വെള്ളം സുലഭമായി കിട്ടും.
ശുദ്ധജല ലഭ്യത കുറയുന്നത് 500 ഏക്കർ വരുന്ന ആലങ്കേരി പാടം, 155 ഏക്കറുള്ള കോലത്താർ, 200 ഏക്കറുള്ള നടുക്കരി, 200 ഏക്കർ വീതം വരുന്ന വടക്കേപുതുശേരി, തെക്കെപുതുശേരി, 200 ഏക്കറുള്ള പാറ, എസ്എൻവി ബ്ലോക്ക്, പൊന്നുരുക്കുംപാറ, മാത്താനം അടക്കമുള്ള പാടശേഖരങ്ങളിൽ കർഷകർ നെൽകൃഷി ഉപേക്ഷിക്കാൻ തയാറാകുകയാണ്. ഇറിഗേഷൻ കൃഷിവകുപ്പ് അധികൃതർ ശുദ്ധജലം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു