തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ യുടെ രാജി സ്ഥിരീകരിച്ച് മേയർ വി.വി. രാജേഷ്. വ്യക്തി പരമായ അസൗകര്യങ്ങൾ ചൂണ്ടി കാട്ടി തനിക്ക് കത്ത് നൽകിയിരുന്നുവെന്ന് രാജേഷ് അറിയിച്ചു.
എന്നാൽ രാജി കത്ത് നൽകേണ്ടത് കോർപറേഷൻ സെക്രട്ടറിക്കാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കത്ത് നൽകിയപ്പോൾ ശ്രീലേഖയുമായി സംസാരിച്ചു പരിഹാരം കാണാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.