Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dowry

സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി മാ​ന​സി​ക പീ​ഡ​നം; യു​വ​തി ജീ​വ​നൊ​ടു​ക്കി, ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ഒ​ളി​വി​ൽ

ല​ക്നോ: വി​വാ​ഹം ക​ഴി​ഞ്ഞ് വെ​റും ആ​റ് മാ​സം തി​ക​യു​ന്ന​തി​നി​ടെ യു​വ​തി ജീ​വ​നൊ​ടു​ക്കി. ല​ക്നോ​വി​ലെ താ​ക്കൂ​ർ​ഗ​ഞ്ചി​ൽ ഭ​ർ​തൃ​വീ​ട്ടി​ലാ​ണ് ശ്വേ​ത സിം​ഗ് (26) എ​ന്ന യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ നി​ര​ന്ത​ര​മാ​യ സ്ത്രീ​ധ​ന പീ​ഡ​ന​മാ​ണ് മ​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് യു​വ​തി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു. കാ​ർ വേ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള സ്ത്രീ​ധ​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഭ​ർ​തൃ​വീ​ട്ടു​കാ​ർ ശ്വേ​ത​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ​യെ​ന്ന് വ​രു​ത്തി​തീ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

2025 ന​വം​ബ​ർ 22- നാ​യി​രു​ന്നു ഭൂ​പേ​ന്ദ്ര സിം​ഗ് എ​ന്ന യു​വാ​വു​മാ​യി ശ്വേ​ത​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ഭൂ​പേ​ന്ദ്ര ശ്വേ​ത​യെ സ്ഥി​ര​മാ​യി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് ശ്വേ​ത​യു​ടെ പി​താ​വ് ഉ​മേ​ഷ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു. ഭ​ർ​തൃ​മാ​താ​വ് ശ്വേ​ത​യെ നി​ര​ന്ത​രം പ​രി​ഹ​സി​ക്കു​ക​യും മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ചൊ​വ്വാ​ഴ്ച ഉ​മേ​ഷ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭൂ​പേ​ന്ദ്ര​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ശ്വേ​ത​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

സ്ത്രീ​ധ​ന ത​ർ​ക്കം; യു​വ​തി​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ചു കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ സ്ത്രീ​ധ​ന ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി​യെ മ​ർ​ദി​ച്ചു കൊ​ന്നു. വി​ക്ര​ബാ​ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 22കാ​രി​യാ​യ അ​നു​ഷ ആ​ണ് മ​രി​ച്ച​ത്.

മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. എ​ട്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു പ​ര​മേ​ഷ് കു​മാ​റു(28)​മാ​യി അ​നു​ഷ​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രും വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് വ​ഴ​ക്കി​നെ തു​ട​ർ​ന്ന് അ​നു​ഷ മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​യി​രു​ന്നു. എ​ന്നാ​ൽ സ​മാ​ധാ​ന ച​ർ​ച്ച​യെ തു​ട​ർ​ന്ന് അ​നു​ഷ, പ​ര​മേ​ഷി​നൊ​പ്പം മ​ട​ങ്ങി. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ൽ വീ​ണ്ടും വ​ഴ​ക്കു​ണ്ടാ​യി.

പ​ര​മേ​ഷ്, അ​നു​ഷ​യു​ടെ ക​ഴു​ത്തി​ൽ പി​ടി​ച്ചു ത​ള്ളു​ന്ന​തും കൈ​യി​ൽ പി​ടി​ച്ചു വ​ലി​ക്കു​ന്ന​തും വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. എ​ന്നാ​ൽ അ​നു​ഷ താ​ക്കോ​ൽ വ​ലി​ച്ചെ​റി​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ​ര​മേ​ഷ്, മു​ഖ​ത്ത് അ​ടി​ക്കു​ക​യും വ​യ​റി​ൽ തൊ​ഴി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ര ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് അ​നു​ഷ​യു​ടെ ത​ല​യി​ൽ അ​ടി​ച്ചു.

സം​ഭ​വം ക​ണ്ട അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​പ​ര​മേ​ഷി​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​നു​ഷ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​നു​ഷ​യു​ടെ സ​ഹോ​ദ​ര​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

National

സ്ത്രീധനപീഡനം: ഐഎഎസ് ഓഫീസറുടെ മകൾ ജീവനൊടുക്കി

ത​​​ഡെ​​​പ​​​ള്ളി(​​​ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്): ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ 25 വ​​​യ​​​സു​​​ള്ള മ​​​ക​​​ൾ വീ​​​ടി​​​നു​​​ള്ളി​​​ലെ ശു​​​ചി​​​മു​​​റി​​​യി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കി.

മാ​​​ധു​​​രി സാ​​​ഹി​​​തി​​​ബാ​​​യി ആ​​​ണു മ​​​രി​​​ച്ച​​​ത്. സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഭ​​​ർ​​​തൃ​​​വീ​​​ട്ടി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​ശേ​​​ഷം മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​ണ്ടൂ​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണു സം​​​ഭ​​​വം.​​​

ന​​​ന്ദ്യാ​​​ൽ ജി​​​ല്ല​​​യി​​​ലെ രാ​​​ജേ​​​ഷ് നാ​​​യി​​​ഡു​​​വു​​​മാ​​​യി പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മാ​​​ധു​​​രി. മാ​​​താ​​​പി​​​താ​​​ക്ക​​​ളെ അ​​​റി​​​യി​​​ക്കാ​​​തെ ഇ​​​രു​​​വ​​​രും വി​​​വാ​​​ഹി​​​ത​​​രാ​​​യി. പി​​​ന്നീ​​​ട് വീ​​​ട്ടു​​​കാ​​​ർ ഇ​​​വ​​​രു​​​ടെ വി​​​വാ​​​ഹം ന​​​ട​​​ത്തി​​​ക്കൊ​​​ടു​​​ത്തു.മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞാ​​​ണ് സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് യു​​​വ​​​തി വീ​​​ട്ടു​​​കാ​​​രോ​​​ടു പ​​​റ​​​യു​​​ന്ന​​​ത്.

ഇ​​​തി​​​നി​​​ടെ, മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം മാ​​​ധു​​​രി ഇ​​​വ​​​ർ​​​ക്കൊ​​​പ്പം താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

National

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഗ​ർ​ഭി​ണി​യെ ത​ല്ലി​ക്കൊ​ന്നു; മൃ​ത​ദേ​ഹം ക​ത്തി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മെ​യി​ൻ​പു​രി ജി​ല്ല​യി​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഗ​ർ​ഭി​ണി​യാ​യ യു​വ​തി ത​ല്ലി​ക്കൊ​ന്നു. ഗോ​പാ​ൽ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

രം​ഗ്പു​ർ ഗ്രാ​മ​വാ​സി​യാ​യ ര​ജ​നി കു​മാ​രി(21)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ര​ജ​നി കു​മാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് സ​ച്ചി​ൻ എ​ന്ന യു​വാ​വു​മാ​യി ര​ജ​നി കു​മാ​രി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ര​ജ​നി​യു​ടെ ഭ​ർ​ത്താ​വ്, സ​ഹോ​ദ​ര​ന്മാ​രാ​യ പ്രാ​ൻ​ഷു, സ​ഹ്ബാ​ഗ്, ബ​ന്ധു​ക്ക​ളാ​യ രാം ​നാ​ഥ്, ദി​വ്യ, ടീ​ന എ​ന്നി​വ​ർ സ്ത്രീ​ധ​ന​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് (റൂ​റ​ൽ) രാ​ഹു​ൽ മി​താ​സ് പ​റ​ഞ്ഞു.

എ​ന്നാ​ൽ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ വെ​ള്ളി​യാ​ഴ്ച യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ജ​നി മ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ മൃ​ത​ദേ​ഹം ക​ത്തി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ര​ജ​നി​യു​ടെ അ​മ്മ സു​നി​താ ദേ​വി ശ​നി​യാ​ഴ്ച ഒ​ഞ്ച പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ര​ജ​നി​യു​ടെ ഭ​ർ​ത്താ​വി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​എ​സ്പി മി​താ​സ് പ​റ​ഞ്ഞു.

District News

വിപഞ്ചികയുടെ മൃതദേഹം ഇന്ന് കുണ്ടറയിൽ സംസ്കരിക്കും; ദുരൂഹത നീങ്ങുന്നില്ല

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ മൃതദേഹം ഇന്ന് കുണ്ടറയിലെ കുടുംബശ്മശാനത്തിൽ സംസ്കരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനമാണ് മരണകാരണമെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

മരണത്തിലെ ദുരൂഹത നീങ്ങാത്തതിനാൽ കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തുണ്ട്. സംഭവത്തിൽ കുണ്ടറ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സ്ത്രീധന പീഡന മരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്തിരുന്നു. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.

വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബായിൽ സംസ്കരിച്ചിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ സത്യം പുറത്തുവരണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Latest News

Corehub Up