Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missiles

ആ​ണ​വ​ന​യ​ത്തി​ൽ മാ​റ്റം; ഇ​ന്ത്യ 12 ആ​ണ​വ പോ​ർ​മു​ന​ക​ൾ വി​ന്യ​സി​ച്ച​താ​യി സി​പ്രി റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ത​ങ്ങ​ളു​ടെ ആ​ണ​വ​ന​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ മാ​റ്റം വ​രു​ത്തി​ക്കൊ​ണ്ട് ആ​ദ്യ​മാ​യി 12 ആ​ണ​വ പോ​ർ​മു​ന​ക​ൾ വി​ന്യാ​സ സ​ജ്ജ​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. ആ​ഗോ​ള​ത​ല​ത്തി​ൽ ആ​യു​ധ​ശേ​ഖ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന പ്ര​ശ​സ്ത സ്വീ​ഡി​ഷ് സം​ഘ​ട​ന​യാ​യ സ്റ്റോ​ക്ക്ഹോം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ള്ള​ത്. 2026 ജ​നു​വ​രി​യോ​ടെ ഇ​ന്ത്യ​യു​ടെ ആ​കെ ആ​ണ​വ പോ​ർ​മു​ന​ക​ളു​ടെ എ​ണ്ണം 190 ആ​യി വ​ർ​ധി​ച്ച​താ​യും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ദ്യ​മേ ആ​ണ​വാ​യു​ധം ഉ​പ​യോ​ഗി​ക്കി​ല്ല എ​ന്ന പ്ര​ഖ്യാ​പി​ത ന​യ​ത്തി​ൽ ഇ​ന്ത്യ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മി​സൈ​ലു​ക​ളി​ലേ​ക്ക് പെ​ട്ടെ​ന്ന് ഘ​ടി​പ്പി​ക്കാ​ൻ പാ​ക​ത്തി​ൽ പോ​ർ​മു​ന​ക​ൾ സ​ജ്ജ​മാ​ക്കി നി​ർ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. അ​തി​ർ​ത്തി​യി​ലെ നി​ല​വി​ലെ വെ​ല്ലു​വി​ളി​ക​ളും അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​നി​ക ശേ​ഷി​യും ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​രോ​ധ സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ ഈ ​ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മെ​ന്നാ​ണ് പ്ര​തി​രോ​ധ വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

എ​ങ്കി​ലും, പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത്ത​രം ആ​ഗോ​ള റി​പ്പോ​ർ​ട്ടു​ക​ളോ​ട് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ത​യ്യാ​റാ​യി​ട്ടി​ല്ല. പ​തി​റ്റാ​ണ്ടു​ക​ളാ​യി രാ​ജ്യം തു​ട​രു​ന്ന 'ഏ​റ്റ​വും കു​റ​ഞ്ഞ ആ​ണ​വ പ്ര​തി​രോ​ധം' എ​ന്ന ന​യ​ത്തി​ന് അ​നു​സൃ​ത​മാ​യി ത​ന്നെ​യാ​ണ് നി​ല​വി​ലെ നീ​ക്ക​ങ്ങ​ളെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

2026-ന്‍റെ തു​ട​ക്ക​ത്തി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം യു​എ​സ്, റ​ഷ്യ, യു​കെ, ഫ്രാ​ൻ​സ്, ചൈ​ന, ഇ​ന്ത്യ, പാ​കി​സ്ഥാ​ൻ, ഉ​ത്ത​ര​കൊ​റി​യ, ഇ​സ്ര​യേ​ൽ എ​ന്നീ ഒ​മ്പ​ത് രാ​ജ്യ​ങ്ങ​ളു​ടെ പ​ക്ക​ലാ​യി ലോ​ക​ത്താ​കെ ഏ​ക​ദേ​ശം 12,187 ആ​ണ​വാ​യു​ധ​ങ്ങ​ളു​ണ്ട്. ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ണ​വ വാ​ർ​ഹെ​ഡു​ക​ളു​ടെ ആ​കെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ഴാ​ണ് ഏ​ഷ്യ​ൻ മേ​ഖ​ല​യി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി ഇ​ന്ത്യ ത​ങ്ങ​ളു​ടെ സ​ന്ന​ദ്ധ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

 

National

ഇ​റാ​ൻ വി​ക്ഷേ​പി​ച്ച​ത് 165 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ, 152 എ​ണ്ണം ത​ക​ർ​ത്ത് യു​എ​ഇ

ന്യൂ​ഡ​ൽ​ഹി: യു​എ​ഇ​യ്ക്ക് നേ​രെ ഇ​റാ​ൻ വി​ക്ഷേ​പി​ച്ച​ത് 165 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളെ​ന്ന് യു​എ​ഇ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ശ​നി​യാ​ഴ്ച മു​ത​ൽ വി​ക്ഷേ​പി​ച്ച 165 മി​സൈ​ലു​ക​ളി​ൽ 152 എ​ണ്ണം യു​എ​ഇ​യു​ടെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്തെ​ന്നും ബാ​ക്കി​യു​ള്ള 13 എ​ണ്ണം ക​ട​ലി​ൽ പ​തി​ച്ച​താ​യും യു​എ​ഇ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ഇ​റാ​ൻ വി​ക്ഷേ​പി​ച്ച ര​ണ്ട് ക്രൂ​യി​സ് മി​സൈ​ലു​ക​ൾ ത​ട​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. 541 ഡ്രോ​ണു​ക​ളി​ൽ 506 എ​ണ്ണം യു​എ​ഇ ന​ശി​പ്പി​ച്ചു. 35 എ​ണ്ണം യു​എ​ഇ​യി​ൽ പ​തി​ച്ച​താ​യും ഏ​താ​നും കെ​ട്ടി​ട​ങ്ങ​ൾ​ക്കു നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 58 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രി​ൽ ഈ​ജി​പ്ത്, എ​ത്യോ​പ്യ, ഇ​ന്ത്യ, പാ​കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് യു​എ​ഇ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

International

ഇറാൻ ആക്രമണം: 97 മിസൈലുകളും 283 ഡ്രോണുകളും കുവൈറ്റ് പ്രതിരോധ സേന തകർത്തു

കുവൈറ്റ് സിറ്റി: ഇറാൻ ആക്രമണം ആരംഭിച്ചശേഷം കുവൈറ്റിന്‍റെ വ്യോമ പ്രതിരോധ സേന 97 ബാലിസ്റ്റിക് മിസൈലുകളും 283 ഡ്രോണുകളും നശിപ്പിച്ചതായി പ്രതിരോധമന്ത്രാലയം ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ അത്‌വാൻ അറിയിച്ചു. നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ അവശിഷ്ടങ്ങൾ ചില ഇടങ്ങളിൽ പതിച്ചത് ചെറിയ നാശനഷ്ടങ്ങൾക്കിടയാക്കി.

തെക്കൻ മേഖലയിലും ആറാം റിംഗ് റോഡിലുമുള്ള നിരവധി ഓവർഹെഡ് ലൈനുകളുടെ സേവനം തടസപ്പെട്ടു. ഇത് ചില പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ ഇടയാക്കി. ഈ പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായി അറ്റകുറ്റപ്പണി ആരംഭിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് വൈദ്യുതി ഉൽപാദനമടക്കമുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സേവന സ്ഥിരത ഉറപ്പാക്കാൻ 24 മണിക്കൂറും നിരീക്ഷണം നടത്തിവരികയാണ്. വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും സ്ഥിതി നിയന്ത്രണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.

Latest News

Corehub Up