ലണ്ടൻ: നാലായിരത്തോളം കിലോമീറ്റർ അകലെയുള്ള ഡിയേഗോ ഗാർസിയ ബ്രിട്ടീഷ്-അമേരിക്കൻ സംയുക്ത സൈനികതാവളത്തിനു നേർക്ക് മിസൈൽ തൊടുത്ത് ഇറാൻ.
ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ സൈനികതാവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് ബ്രിട്ടൻ അനുമതി നല്കിയതിനു പിന്നാലെയായിരുന്നിത്.
ഇറാനിൽനിന്ന് 3800 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിലെ ചേഗോസ് ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഡിയേഗോ ഗാർസിയയ്ക്കു നേർക്ക് രണ്ടു ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തത്. രണ്ടും ലക്ഷ്യം കണ്ടില്ല.
ഒന്നിനെ അമേരിക്കൻ യുദ്ധക്കപ്പൽ വെടിവച്ചുവീഴ്ത്തി. രണ്ടാമത്തേത് ലക്ഷ്യം കാണുന്നതിനു മുന്നേ തകർന്നു. അമേരിക്കയുടെ ദീർഘദൂര ബോംബർ വിമാനങ്ങളുടെ ആസ്ഥാനങ്ങളിലൊന്നാണ് ഡിയേഗോ ഗാർസിയ.
Tags : ballistic missiles miss target Diego Garcia Iran