x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുർ കലാപം: പ്രതികളുടെ ജാമ്യം റദ്ദാക്കാൻ സിബിഐ സുപ്രീംകോടതിയിൽ


Published: March 25, 2026 12:55 AM IST | Updated: March 25, 2026 12:55 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പു​​​ർ ക​​​ലാ​​​പ​​​ത്തി​​​ൽ ര​​​ണ്ട് സ്ത്രീ​​​ക​​​ളെ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നി​​​ട​​​യി​​​ലൂ​​​ടെ ന​​​ഗ്ന​​​രാ​​​ക്കി ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം കൂ​​​ട്ടബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്ത കേ​​​സി​​​ലെ ര​​​ണ്ട് പ്ര​​​തി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യ ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സി​​​ബി​​​ഐ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ.

ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് സിബിഐ ​​​ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ഉ​​​ജ്ജ​​​ൽ ഭു​​​യാ​​​ൻ, എ​​​ൻ.​​​കെ. സിം​​​ഗ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​നെ സ​​​മീ​​​പി​​​ച്ച​​​ത്. കേ​​​സി​​​ലെ ഇ​​​ര​​​ക​​​ൾ​​​ക്ക് നി​​​യ​​​മ​​​സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച കോ​​​ട​​​തി കേ​​​സി​​​ലെ ക​​​ക്ഷി​​​ക​​​ൾ​​​ക്കും പ്ര​​​തി​​​ക​​​ൾ​​​ക്കും നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

ക​​​ലാ​​​പ​​​ത്തെ തു​​​ട​​​ർ​​​ന്ന് സ്ത്രീ​​​ക​​​ളെ ന​​​ഗ്ന​​​രാ​​​ക്കി ന​​​ട​​​ത്തി​​​യ വീ​​​ഡി​​​യോ മാ​​​സ​​​ങ്ങ​​​ൾ​​​ക്ക് ശേ​​​ഷം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ഷ​​​യ​​​ത്തി​​​ൽ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്ത​​​ത്. തു​​​ട​​​ർ​​​ന്ന് ഈ ​​​കേ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ ക​​​ലാ​​​പ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്ക് കൈ​​​മാ​​​റി.

സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന കേ​​​സു​​​ക​​​ളു​​​ടെ വി​​​ചാ​​​ര​​​ണ ഗോ​​​ഹ​​​ട്ടി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി. എ​​​ന്നാ​​​ൽ സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഈ ​​​കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി വി​​​ചാ​​​ര​​​ണ​​​യി​​​ൽ കാ​​​ല​​​താ​​​മ​​​സം ഉ​​​ണ്ടെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ര​​​ണ്ട് പ്ര​​​തി​​​ക​​​ൾ​​​ക്ക് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​സി​​​ൽ ഇ​​​പ്പോ​​​ൾ വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ജാ​​​മ്യം ല​​​ഭി​​​ച്ച ര​​​ണ്ട് പ്ര​​​തി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റു പേ​​​ർ​​​ക്കെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ കു​​​റ്റം ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Tags : Manipur riots CBI Supreme Court cancel bail accused

Recent News

Corehub Up