x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി പോ​സ്റ്റ്; പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു


Published: March 26, 2026 12:21 PM IST | Updated: March 26, 2026 12:23 PM IST

മ​ല​പ്പു​റം: മു​സ്‌​ലിം ലീ​ഗ് അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട​യാ​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റോ​ഷ​നാ​ണ് പോ​സ്റ്റി​നു പി​ന്നി​ലെ​ന്നും ഇ​യാ​ൾ കാ​പ്പ കേ​സ് പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

വ്യാ​ജ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ ബ​ന്ധു​വി​നോ​ട് 15 കോ​ടി രൂ​പ പ്ര​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് നി​ര​സി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ എ​ഫ്ബി അ​ക്കൗ​ണ്ടു​ണ്ടാ​ക്കി ത​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​ത്. മു ​ഈ​ന​ലി ത​ങ്ങ​ളെ​യാ​ണ് മു​ഹ​മ്മ​ദ്‌ റോ​ഷ​ൻ പ​ണ​ത്തി​നാ​യി സ​മീ​പി​ച്ച​ത്. ഇ​ട​നി​ല​ക്കാ​ർ വ​ഴി​യാ​യി​രു​ന്നു ഭീ​ഷ​ണി.

റോ​ഷ​നാ​ണ് ഭീ​ഷ​ണി​ക്ക് പി​ന്നി​ലെ​ങ്കി​ലും ഇ​യാ​ൾ ത​ന്നെ​യാ​ണോ വി​വാ​ദ പോ​സ്റ്റ്‌ ഇ​ട്ട​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഐ​പി അ​ഡ്ര​സ് ഉ​ൾ​പ്പെ​ടെ ശാ​സ്ത്രീ​യ തെ​ളി​വ് കി​ട്ടേ​ണ്ട​തു​ണ്ടെ​ന്ന് സൈ​ബ​ർ സെ​ൽ വ്യ​ക്ത​മാ​ക്കി. ആ​രോ​പ​ണം ഉ​ന്ന​യി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ സാ​ദി​ഖ​ലി ത​ങ്ങ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

കാ​പ്പാ കേ​സ് പ്ര​തി​യാ​യ റോ​ഷ​ൻ ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ വൈ​കാ​തെ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Tags : blackmail sadiqali thangal police case accused identified

Recent News

Corehub Up