തൊടുപുഴ: അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ 30ന് തൊടുപുഴ മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.എസ്. സീന പ്രസ്താവിക്കും. തങ്കമണി ഈട്ടിക്കവല പ്ലാഞ്ഞവേലില് അപ്പച്ചന് എന്നുവിളിക്കുന്ന മാത്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ ഞാറയ്ക്കല്‍ ബെന്നിയെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2004 ജനുവരി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
കട്ടപ്പന എസ്എച്ച്ഒ ആയിരുന്ന ബിജു കെ. സ്റ്റീഫന്‍, ജി. ഹരിദാസ്, കെ.എം. ബിജുമോന് എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോണി അലക്സ് ഹാജരായി. 2006 മുതല്‍ പ്രതി ഒളിവിലായിരുന്നു. കൃത്യത്തിനുശേഷം ജാമ്യത്തിലിറങ്ങി 2008 മുതല്‍ 2024 വരെയുള്ള കാലയളവില്‍ പ്രതി കണ്ണൂര്‍ ജില്ലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷല്‍ സ്ക്വാഡാണ് കഴിഞ്ഞ വര്‍ഷം പ്രതിയെ പിടികൂടിയത്.