അപകടത്തിൽപ്പെട്ട കാർ.
വടക്കഞ്ചേരി: ടൗണിൽ കാർ നിയന്ത്രണം വിട്ട് പാഞ്ഞു. ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചക്ക് 12 മണിയോടെ ടിബി ജംഗ്ഷൻ ഇറക്കത്തിലെ വളവിലായിരുന്നു സംഭവം. റോയൽ ജംഗ്ഷൻ റോഡിൽ നിന്നും ടൗണിലേക്ക് തിരിയുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. ഫുട്പാത്തിലെ കൈവരികളും ചെറുപുഷ്പം സ്കൂൾ മതിലിലും ഇടിച്ചാണ് നിന്നത്. ഈ സമയം ഫുട്പാത്തിൽ യാത്രക്കാർ ആരും ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി.
Tags : Car Accident Nattuvishesham District News