x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹേ​മാം​ബി​ക സ്കൂ​ൾ വി​വാ​ദം: വി​ദ്യാ​ർ​ഥിക്ക് അ​തേ സ്കൂ​ളി​ൽ പ​ഠ​നം തു​ട​രാ​മെ​ന്ന് മ​ന്ത്രി കെ.എ. തു​ള​സി

വെബ് ഡെസ്ക്
Published: July 7, 2026 03:12 AM IST | Updated: July 7, 2026 03:12 AM IST

പാ​ല​ക്കാ​ട്: ഡി​വി​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ പാ​ല​ക്കാ​ട് ഹേ​മാം​ബി​ക സം​സ്കൃ​തം ഹൈ​സ്കൂ​ളി​ലെ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഏ​ക ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ്കൂ​ളി​ൽ നി​ന്ന് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​ന്ത്രി കെ.​എ. തു​ള​സി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ. കു​ട്ടി​യു​ടെ താ​ത്പ​ര്യം പ​രി​ഗ​ണി​ച്ച് ഹേ​മാം​ബി​ക സം​സ്കൃ​തം ഹൈ​സ്കൂ​ളി​ൽ ത​ന്നെ പ​ഠ​നം തു​ട​രാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി സ്കൂ​ളി​ൽ നേ​രി​ട്ടെ​ത്തി വി​ദ്യാ​ർ​ഥി​യു​മാ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലെ ഹേ​മാം​ബി​ക സം​സ്കൃ​തം ഹൈ​സ്കൂ​ളി​ലാ​ണ് വി​വാ​ദ​ത്തി​ന് ഇ​ട​യാ​യ സം​ഭ​വം ന​ട​ന്ന​ത്. മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ന്‍റെ പേ​രി​ൽ സ്കൂ​ൾ വി​ടാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​യും ര​ക്ഷി​താ​ക്ക​ളും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി നേ​രി​ട്ടെ​ത്തി പ്ര​ശ്ന​പ​രി​ഹാ​രം ന​ട​ത്തി​യ​ത്.


സ്കൂ​ളി​ൽ നി​ല​വി​ൽ മൂ​ന്ന് ഡി​വി​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടും ക്ര​മ​ക്കേ​ടു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​ണ് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഏ​ക ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ്കൂ​ളി​ൽ നി​ന്ന് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​ത്. തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ പ​ഠ​നാ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തു​ന്ന രീ​തി​യി​ൽ മ​ന്ത്രി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​ത്.

Tags : School Controversy Nattuvishesham District News

Recent News

Corehub Up