x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ​യി​ൽ പ​ച്ച​ക്ക​റിക​ട​യി​ൽ മോ​ഷ​ണം; യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 7, 2026 03:03 AM IST | Updated: July 7, 2026 03:03 AM IST

രാം​കു​മാ​ർ

നെ​ന്മാ​റ: വി​ത്ത​ന​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ച്ച​ക്ക​റി ക​ട​യി​ൽ രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​നെ നെ​ന്മാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​രു​വ​ഴി​യാ​ട് കൂ​ത്തു​മാ​ട​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ണ്ണാ​ദു​രൈ​യു​ടെ മ​ക​ൻ രാം​കു​മാ​ർ (20) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​ത്ത​ന​ശേ​രി​യി​ലെ എ​സ്ആ​ർ​കെ പ​ച്ച​ക്ക​റി ക​ട​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. വി​ത്ത​ന​ശേ​രി സ്വ​ദേ​ശി ശി​വ​ദാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​സ്ആ​ർ​കെ പ​ച്ച​ക്ക​റി ക​ട​യു​ടെ ഷ​ട്ട​ർ തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന പ്ര​തി വ്യാ​പാ​ര ആ​വ​ശ്യ​ത്തി​നാ​യി ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10,000 രൂ​പ അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

പി​റ്റേ​ന്ന് രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ ഉ​ട​മ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് നെ​ന്മാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഉ​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘം ക​ട​യി​ലും പ​രി​സ​ര​ത്തും സ്ഥാ​പി​ച്ചി​രു​ന്ന സി​സി ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു.


ദൃ​ശ്യ​ങ്ങ​ളി​ൽ പ്ര​തി​യു​ടെ രൂ​പ​വും ക​ട​യി​ൽ പ്ര​വേ​ശി​ച്ച​തും പു​റ​ത്തേ​ക്ക് പോ​യ​തു​മാ​യ നീ​ക്ക​ങ്ങ​ളും വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ രാം​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു.

ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ​യും ശേ​ഖ​രി​ച്ച തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​ത്യേ​കി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സി​സി ടി​വി കാ​മ​റ​ക​ളും മ​റ്റ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പോ​ലീ​സ് വ്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

 

Tags : vegetable Teft Nattuvishesham District News

Recent News

Corehub Up