x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത​മാ​യി എ​ക്ക​ൽ മ​ണ്ണ് വേ​ർ​തി​രി​ച്ചെ​ടു​ക്ക​ലും വി​ല്പന​യും: ന​ട​പ​ടി​ വേ​ണ​മെ​ന്ന് ആവശ്യം

വെബ് ഡെസ്ക്
Published: July 7, 2026 02:53 AM IST | Updated: July 7, 2026 02:53 AM IST

പ്രതീകാത്മക ചിത്രം

കോ​യ​ന്പ​ത്തൂ​ർ: മേ​ട്ടു​പ്പാ​ള​യ​ത്തി​ന​ടു​ത്തു​ള്ള സി​രു​മു​ഖൈ ഭ​വാ​നി​സാ​ഗ​ർ അ​ണ​ക്കെ​ട്ട് ജ​ല​സം​ഭ​ര​ണി പ്ര​ദേ​ശ​ത്ത് നി​ന്ന് കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ചെ​ളി നീ​ക്കം ചെ​യ്യാ​ൻ ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യ​തി​ന്‍റെ മ​റ​വി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് നീ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വ​ന​മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ​ഞ്ചാ​രം കൂ​ടു​ത​ലാ​യ​തി​നാ​ലും സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​സ​മ​യ​വും ക​ണ​ക്കി​ലെ​ടു​ത്ത് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 4 വ​രെ മാ​ത്ര​മേ ചെ​ളി നീ​ക്കം ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ.

എ​ന്നാ​ൽ ചി​ല വ്യാ​പാ​രി​ക​ളും ഇ​ട​നി​ല​ക്കാ​രും നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് അ​നു​വ​ദ​നീ​യ​മാ​യ സ​മ​യ​ത്തി​നു ശേ​ഷ​വും ടി​പ്പ​റു​ക​ളി​ൽ ചെ​ളി നീ​ക്കം ചെ​യ്യു​ന്ന​താ​യാ​ണ് പ​രാ​തി. ട്ര​ക്കു​ക​ളി​ൽ അ​മി​ത​ഭാ​രം ക​യ​റ്റു​ന്നു​ണ്ടെ​ന്നും വാ​യു​വി​ലെ പൊ​ടി കാ​ര​ണം ശ്വ​സ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്നും ആ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ റോ​ഡ് ഉ​പ​രോ​ധ​വും ന​ട​ത്തി. ചെ​ളി നീ​ക്കം ചെ​യ്യു​ന്ന​ത് ക​ർ​ഷ​ക​രാ​ണോ എ​ന്ന് ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ശ​രി​യാ​യ അ​നു​മ​തി​യും പെ​ർ​മി​റ്റും ഇ​ല്ലാ​തെ മ​ണ്ണെ​ടു​ക്കു​ന്ന​തും അ​മി​ത​ഭാ​രം ക​യ​റ്റു​ന്ന​തു​മാ​യ ടി​പ്പ​ർ ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Tags : Illegal extraction Nattuvishesham District News

Recent News

Corehub Up