x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് മോ​ഷ​ണം: പ്ര​തി​ക​ൾ പി​ടി​യി​ൽ


Published: June 4, 2026 07:33 AM IST | Updated: June 4, 2026 07:33 AM IST

വ​ട​ക്കാ​ഞ്ചേ​രി: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. പാ​ർ​ളി​ക്കാ​ട് വീ​ട്ടു​മു​റ്റ​ത്തു​വ​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കൊ​ര​ണി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ജി​തി​ൻ(22), ചെ​റു​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ ശ​ര​ത്ത്(23) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ മൂ​ന്നാ​മ​ൻ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പി​ടി​കൂ​ടി​യ ജി​തി​ൻ റി​മാ​ൻ​ഡി​ലാ​ണ്.  മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ശ​ര​ത്തി​നെ ക​ഴി​ഞ്ഞ ദി​വ​സം പ​റ​വൂ​രി​ൽ​നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Accused arrested

Recent News

Corehub Up