x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ക്കൂ​ർ കു​ഞ്ഞാ​മി​ന കൊ​ല​ക്കേ​സ്; പ​ത്തു വ​ർ​ഷ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ പി​ടി​യി​ൽ


Published: March 14, 2026 02:41 PM IST | Updated: March 14, 2026 02:41 PM IST

ക​ണ്ണൂ​ർ: ഇ​രി​ക്കൂ​ർ കു​ഞ്ഞാ​മി​ന കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ൾ പ​ത്തു വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ര​ണ്ട് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ പ​ർ​വീ​ൻ ബാ​ബു, സ​ക്കീ​ന ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ സ്ത്രീ​ക​ൾ. പ​തി​നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. 2016 ഏ​പ്രി​ൽ 30നാ​ണ് പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച​യ്ക്കി​ടെ കു​ഞ്ഞാ​മി​ന കൊ​ല്ല​പ്പെ​ട്ട​ത്. ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് എ​സ്പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ജോ​ലി​ക്ക് പോ​യി​രു​ന്ന മ​ക​ൻ തി​രി​കെ വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കു​ഞ്ഞാ​മി​ന​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​യ​റി​ലും, നെ​ഞ്ചി​ലും ക​ഴു​ത്തി​ലു​മു​ൾ​പ്പെ​ടെ ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 19ഓ​ളം മു​റി​വു​ക​ൾ കു​ഞ്ഞാ​മി​ന​യു​ടെ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​ത്തു​പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. കു​ഞ്ഞാ​മി​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു സം​ഘം. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ പ്ര​തി​ക​ൾ സം​ഭ​വ ദി​വ​സം രാ​വി​ലെ​ക്വാ​ർ​ട്ടേ​ഴ്‌​സ് ഒ​ഴി​ഞ്ഞ് പോ​യി​രു​ന്നു.

മൂ​വ​രും വ്യാ​ജ പേ​രും മേ​ൽ​വി​ലാ​സ​വു​മാ​യി​രു​ന്നു ന​ൽ​കി​യി​രു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഇ​വ​ർ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യം ക​ട​ന്ന​ത്. പി​ന്നീ​ടാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ എ​ത്തി​യ​ത്.

Tags : irikkur kunjammina murder case accused persons arrest

Recent News

Corehub Up