തൃശൂർ: പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷന്റെ തൃശൂർ ജില്ലാ കാര്യാലയം മുഖേന കുടുംബശ്രീയിൽ രജിസ്റ്റർചെയ്ത പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വനിതാഅംഗങ്ങൾക്ക് ഈടില്ലാതെ വായ്പ നൽകും.
കുടുംബ വാർഷികവരുമാനം അഞ്ചുലക്ഷം രൂപ വരെയും 60 വയസിൽ താഴെ പ്രായമുള്ളതുമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് സിഡിഎസ് മുഖേന ഒരാൾക്ക് പരമാവധി 1,30,000 രൂപ വരെ വായ്പ ലഭിക്കും.
കുടുംബ വാർഷികവരുമാനം മൂന്നുലക്ഷം രൂപ വരെയും 60 വയസിൽ താഴെ പ്രായമുള്ളതുമായ പട്ടികവർഗവിഭാഗത്തിൽപ്പെട്ട വനിതകൾക്ക് പരമാവധി ഒരു ലക്ഷം വരെയും വായ്പ ലഭിക്കും. ഫോണ്: 0487 2331556, 9400068508.