x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര: ഇ​ന്ത്യ​ൻ ടീ​മാ​യി; ഗി​ല്‍ ന​യി​ക്കും


Published: January 3, 2026 05:26 PM IST | Updated: January 3, 2026 05:26 PM IST

മും​ബൈ: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ശു​ഭ്മാ​ന്‍ ഗി​ല്‍ ആ​ണ് ക്യാ​പ്റ്റ​ൻ. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കി​ടെ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ ശ്രേ​യ​സ് അ​യ്യ​ര്‍ വൈ​സ് ക്യാ​പ്റ്റ​നാ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ക​ളി​ച്ച് ഫോ​മും ഫി​റ്റ്നെ​സും തെ​ളി​യി​ച്ചി​ട്ടും പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷ​മി​യെ ഒ​രി​ക്ക​ല്‍ കൂ​ടി സെ​ല​ക്ട​ർ​മാ​ർ ത​ഴ​ഞ്ഞു.

ശ്രേ​യ​സി​നെ ഫി​റ്റ്‌​നെ​സ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും ടീ​മി​ലു​ൾ​പ്പെ​ടു​ത്തു​ക എ​ന്നും സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി വ്യ​യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി റി​ഷ​ഭ് പ​ന്തും ടീ​മി​ലെ​ത്തി. ഹ​ര്‍​ഷി​ത് റാ​ണ, പ്ര​സി​ദ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ര്‍​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​ര്‍​ക്കൊ​പ്പം പേ​സ് ഓ​ള്‍ റൗ​ണ്ട​റാ​യ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​യും ടീ​മി​ലി​ടം നേ​ടി.

രോ​ഹി​ത് ശ​ര്‍​മ​യും വി​രാ​ട് കോ​ലി​യും ഏ​ക​ദി​ന ടീ​മി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ റി​സ​ര്‍​വ് ഓ​പ്പ​ണ​റാ​യി യ​ശ​സ്വി ജ​യ്സ്വാ​ളി​നെ ടീ​മി​ല്‍ നി​ല​നി​ര്‍​ത്തി. കു​ല്‍​ദീ​പ് യാ​ദ​വ്, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ എ​ന്നി​വ​രാ​ണ് ടീ​മി​ലെ സ്പി​ന്ന​ര്‍​മാ​ര്‍.

കെ.എ​ല്‍. രാ​ഹു​ലാ​ണ് പ്ര​ധാ​ന വി​ക്ക​റ്റ് കീ​പ്പ​ര്‍. ജോ​ലി​ഭാ​രം കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ടി20 ​ലോ​ക​ക​പ്പ് ക​ണ​ക്കി​ലെ​ടു​ത്തും ഹാ​ര്‍​ദിക് പാ​ണ്ഡ്യ​ക്കും ജ​സ്പ്രീ​ത് ബു​മ്ര​ക്കും ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ വി​ശ്ര​മം ന​ല്‍​കി​യി​ട്ടു​ണ്ട്. ജ​നു​വ​രി 11 ന് ​ആ​ണ് ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. 14ന് ​രാ​ജ്കോ​ട്ടി​ല്‍ ര​ണ്ടാം ഏ​ക​ദി​ന​വും 18ന് ​ഇ​ന്‍​ഡോ​റി​ല്‍ മൂ​ന്നാം ഏ​ക​ദി​ന​വും ന​ട​ക്കും.

ടീം ​ഇ​ന്ത്യ: ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ. രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ (വൈ​സ് ക്യാ​പ്റ്റ​ൻ), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഹ​ർ​ഷി​ത് റാ​ണ, പ്ര​സി​ദ് കൃ​ഷ്ണ, കു​ൽ​ദീ​പ് യാ​ദ​വ്, റി​ഷ​ഭ് പ​ന്ത്, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, അ​ർ​ഷ്ദീ​പ് സിം​ഗ്, യ​ശ​സ്വി ജ​യ്സ്വാ​ൾ.

Tags : indian squad odi series new zealand

Recent News

Corehub Up