Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian

ഇ​​ന്ത്യ​​ൻ വനിത ഹോക്കി ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു

ഓക്‌ലൻ​​ഡ്: ന്യൂ​​സി​​ല​​ൻ​​ഡി​​ലെ ഓക്‌ലൻ​​ഡി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന 2025-26ലെ ​​എ​​ഫ്ഐ​​എ​​ച്ച് ഹോ​​ക്കി വ​​നി​​താ നേ​​ഷ​​ൻ​​സ് ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. സ​​ലീ​​മ ടെ​​റ്റെ ടീ​​മി​​നെ ന​​യി​​ക്കും. 15 മു​​ത​​ൽ 21 വ​​രെ​​യാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റ് ന​​ട​​ക്കു​​ക.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ പൂ​​ൾ എ​​യി​​ൽ ജ​​പ്പാ​​ൻ, അ​​മേ​​രി​​ക്ക, ഉ​​റു​​ഗ്വെ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​മാ​​ണ് മ​​ത്സ​​രി​​ക്കു​​ക. പൂ​​ൾ ബി​​യി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ന്യൂ​​സി​​ല​​ൻ​​ഡ്, ചി​​ലി, കൊ​​റി​​യ, ഫ്രാ​​ൻ​​സ് എ​​ന്നി​​വ​​രാ​​ണു​​ള്ള​​ത്.

ഗോ​​ൾ​​കീ​​പ്പ​​ർ​​മാ​​ർ: സ​​വി​​ത, ബി​​ച്ചു ദേ​​വി ഖ​​രി​​ബാം

ഡി​​ഫ​​ൻ​​ഡ​​ർ​​മാ​​ർ: സു​​ശീ​​ല ചാ​​നു പു​​ക്രം​​ബം, ഇ​​ഷി​​ക ചൗ​​ധ​​രി, ലാ​​ൽ​​തന്തുവാം​​ഗി, ശി​​ൽ​​പി ദ​​ബാ​​സ്, ജ്യോ​​തി, നി​​ക്കി പ്ര​​ധാ​​ൻ.

മി​​ഡ്ഫീ​​ൽ​​ഡ​​ർ​​മാ​​ർ: സ​​ലി​​മ ടെ​​റ്റെ (c), ​​നേ​​ഹ, സു​​നീ​​ലി​​ത ടോ​​പ്പോ, സാ​​ക്ഷി റാ​​ണ, ദീ​​പി​​ക സോ​​റെം​​ഗ്, സോ​​നം, ലാ​​ൽ​​റെം​​സി​​യാ​​മി

ഫോ​​ർ​​വേ​​ഡു​​ക​​ൾ: ന​​വ​​നീ​​ത് കൗ​​ർ, ദീ​​പി​​ക, റു​​തു​​ജ ദാ​​ദാ​​സോ പി​​സ​​ൽ, ഇ​​ഷി​​ക, അ​​ന്നു.

International

യു​കെ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മേ​യ​റാ​യി ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ

ല​​​​​ണ്ട​​​​​ന്‍: യു​​​​​കെ​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ മേ​​​​​യ​​​​​റാ​​​​​യി ഇ​​​​​ന്ത്യ​​​​​ന്‍ വം​​​​​ശ​​​​​ജ​​​​​നാ​​​​​യ തു​​​​​ഷാ​​​​​ര്‍ കു​​​​​മാ​​​​​ര്‍.

എ​​​​​ല്‍​സ്ട്രി ആ​​​​​ന്‍​ഡ് ബോ​​​​​റെ​​​​​ഹാം​​​​​വു​​​​​ഡ് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന്‍റെ പു​​​​​തി​​​​​യ മേ​​​​​യ​​​​​റാ​​​​​യി ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റ​​​​​തോ​​​​​ടെ ബ്രി​​​​​ട്ട​​​​​ന്‍റെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ല്‍ മേ​​​​​യ​​​​​ര്‍പ​​​​​ദ​​​​​വി​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ ഇ​​​​​ന്ത്യ​​​​​ന്‍ വം​​​​​ശ​​​​​ജ​​​​​നെ​​​​​ന്ന ബ​​​​​ഹു​​​​​മ​​​​​തി​​​​​യാ​​​​​ണ് ഈ ​​ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​​​​ര​​​​​ന്‍ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

ല​​​​​ണ്ട​​​​​നി​​​​​ലെ കിം​​​​​ഗ്‌​​​​​സ് കോ​​​​​ളേ​​​​​ജി​​​​​ല്‍നി​​​​​ന്ന് പൊ​​​​​ളി​​​​​റ്റി​​​​​ക്ക​​​​​ല്‍ സ​​​​​യ​​​​​ന്‍​സി​​​​​ല്‍ ബി​​​​​രു​​​​​ദം നേ​​​​​ടി​​​​​യ തു​​​​​ഷാ​​​​​ര്‍, ഈ ​​​​​പ​​​​​ദ​​​​​വി​​​​​യി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പ് ഡെ​​​​​പ്യൂ​​​​​ട്ടി മേ​​​​​യ​​​​​റാ​​​​​യി സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഈ ​​​​​പ​​​​​ദ​​​​​വി ല​​​​​ഭി​​​​​ച്ച​​​​ത് വ​​​​​ലി​​​​​യൊ​​​​​രു ബ​​​​​ഹു​​​​​മ​​​​​തി​​​​​യാ​​​​​ണെ​​​​​ന്നും ത​​​​​ന്‍റെ യാ​​​​​ത്ര​​​​​യി​​​​​ല്‍ പി​​​​​ന്തു​​​​​ണ​​​​​ച്ച എ​​​​​ല്ലാ​​​​​വ​​​​​രോ​​​​​ടും ന​​​​​ന്ദി​​​​​യു​​​​​ണ്ടെ​​​​​ന്നും തു​​​​​ഷാ​​​​​ര്‍ കു​​​​​മാ​​​​​ര്‍ പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു.

ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​രു വ​​​​​ര്‍​ഷ​​​​​മാ​​​​​യി ന​​​​​ഗ​​​​​ര​​​​​ത്തെ ന​​​​​യി​​​​​ച്ച മു​​​​​ന്‍ മേ​​​​​യ​​​​​ര്‍ ഡാ​​​​​ന്‍ ഒ​​​​​സാ​​​​​രോ​​​​​വി​​​​​നോ​​​​​ട് ത​​​​​നി​​​​​ക്ക് ന​​​​​ല്‍​കി​​​​​യ മാ​​​​​ര്‍​ഗ​​​​​നി​​​​​ര്‍​ദ്ദേ​​​​​ശ​​​​​ങ്ങ​​​​​ള്‍​ക്ക് അ​​​​​ദ്ദേ​​​​​ഹം പ്ര​​​​​ത്യേ​​​​​ക ന​​​​​ന്ദി അ​​​​​റി​​​​​യി​​​​​ച്ചു.

International

യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​യി​ൽ നാ​ല് മ​ര​ണം; കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇ​ന്ത്യ​ക്കാ​ര​നും

മോ​സ്കോ: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ മേ​ഖ​ല​യി​ൽ യു​ക്രെ​യ്ൻ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​യു​ൾ​പ്പെ​ടെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട വി​വ​രം റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ്ഥി​രീ​ക​രി​ച്ചു.

എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചെ​ന്നും ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ന്നും എം​ബ​സി അ​റി​യി​ച്ചു. മ​രി​ച്ച​യാ​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ജീ​വ​ഹാ​നി​യു​ണ്ടാ​യ​തി​ൽ എം​ബ​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു. പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി ക​മ്പ​നി മാ​നേ​ജ്‌​മെ​ന്‍റു​മാ​യും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​മാ​യും ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് - എം​ബ​സി എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ മോ​സ്‌​കോ മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​മാ​ണി​ത്. ഖിം​കി​യി​ൽ ഒ​രു സ്ത്രീ​യും പോ​ഗോ​റെ​ൽ​ക്കി ഗ്രാ​മ​ത്തി​ൽ മൂ​ന്നു​പേ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഖിം​കി​യി​ൽ ഡ്രോ​ൺ ഒ​രു വീ​ടി​നു​മു​ക​ളി​ലേ​ക്ക് ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ത​ക​ർ​ന്ന അ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണു വി​വ​രം.

ആ​ക്ര​മ​ണ​ത്തി​ൽ മോ​സ്‌​കോ​യി​ലെ ഒ​രു പ്ര​മു​ഖ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, 556 യു​ക്രെ​യ്‌​ൻ ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ട​താ​യി റ​ഷ്യ​ൻ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. മോ​സ്‌​കോ​യി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യ ഷെ​റെ​മെ​റ്റീ​വോ എ​യ​ർ​പോ​ർ​ട്ട് പ​രി​സ​ര​ത്തു​നി​ന്നു ഡ്രോ​ണി​ന്‍റെ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ​നി​ല​യി​ൽ തു​ട​രു​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

റ​ഷ്യ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്‌​കി പ്ര​ഖ്യാ​പി​ച്ചു. റ​ഷ്യ​യു​ടെ ഉ​ള്ളി​ലേ​ക്കു ക​യ​റി അ​വ​രു​ടെ എ​ണ്ണ​സം​ഭ​ര​ണ​ശാ​ല​ക​ളെ​യും ക​പ്പ​ലു​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ​യം, യു​ക്രെ​യ്‌​നി​ലെ നി​പ്രോ​പെ​ട്രോ​വ​സ്‌​ക് മേ​ഖ​ല​യി​ലെ നാ​ലു ജി​ല്ല​ക​ളി​ലാ​യി റ​ഷ്യ മു​പ്പ​തി​ല​ധി​കം ഡ്രോ​ൺ, ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി. ഈ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ എ​ട്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ റ​ഷ്യ 287 ഡ്രോ​ണു​ക​ൾ തൊ​ടു​ത്ത​താ​യും ഇ​തി​ൽ 279 എ​ണ്ണം ത​ങ്ങ​ൾ ത​ക​ർ​ത്ത​താ​യും യു​ക്രെ​യ്ൻ വ്യോ​മ​സേ​ന അ​റി​യി​ച്ചു.

Leader Page

ഇറക്കുമതി ആശ്രിതത്വവും ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയുടെ ഭാവിയും

ഉ​​​​പ​​​​ഭോ​​​​ഗ ​​​​ശീ​​​​ല​​​​ങ്ങ​​​​ളി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം പാ​​​​ലി​​​​ക്കാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് ന​​​ട​​​ത്തി​​​യ അ​​​​ഭ്യ​​​​ർ​​​​ഥ​​​ന വി​​​​പു​​​​ല​​​​മാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക​ ആ​​​​ശ​​​​ങ്ക​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഫ​​​​ല​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. മേ​​​​യ് 10ന് ​​​​സെ​​​​ക്ക​​​​ന്ദ​​​​രാ​​​​ബാ​​​​ദി​​​​ൽ ന​​​​ട​​​​ന്ന ഒ​​​​രു പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ലാ​​​യി​​​രു​​​ന്നു ഈ ​​​ആ​​​ഹ്വാ​​​നം. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ ആ​​​​ഗോ​​​​ള ഊ​​​​ർ​​​​ജ വി​​​​പ​​​​ണി​​​​യി​​​ലെ വ​​​​ലി​​​​യ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​നൊ​​​പ്പം ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ വി​​​​ലവ​​​​ർ​​​​ധ​​​​ന​​​​യും ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ത് ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ​​​​ ശേ​​​​ഖ​​​​ര​​​​ത്തെ​​​​യും രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്തെ​​​​യും ബാ​​​​ധി​​​​ക്കാ​​​​നി​​​​ട​​​​യു​​​​ണ്ട്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ.

പെ​​​​ട്രോ​​​​ൾ-​​​ഡീ​​​​സ​​​​ൽ ഉ​​​​പ​​​​യോ​​​​ഗം കു​​​​റ​​​​യ്ക്കു​​​​ക, പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​തം-​​​റെ​​​​യി​​​​ൽ​​​​വേ-​​​കാ​​​​ർ​​​​ പൂ​​​​ളിം​​​​ഗ് എ​​​​ന്നി​​​​വ​​​​യെ കൂ​​​​ടു​​​​ത​​​​ൽ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ക, സാ​​​​ധ്യ​​​​മാ​​​​യി​​​​ട​​​​ത്ത് വ​​​​ർ​​​​ക്ക് ഫ്രം ​​​​ഹോം സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക, അ​​​​നാ​​​​വ​​​​ശ്യ സ്വ​​​​ർ​​​​ണം​​​​വാ​​​​ങ്ങ​​​​ലു​​​​ക​​​​ളും വി​​​​ദേ​​​​ശ​​​​യാ​​​​ത്ര​​​​ക​​​​ളും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക, പാ​​​​ച​​​​ക എ​​​​ണ്ണ-​​​എ​​​ൽ​​​പി​​​ജി-​​​മ​​​​റ്റ് ഇ​​​​റ​​​​ക്കു​​​​മ​​​​തി ആ​​​​ശ്രി​​​​ത ഉ​​​​പ​​​​ഭോ​​​​ഗ​​​വ​​​സ്തു​​​ക്ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ മി​​​​ത​​​​ത്വം പാ​​​​ലി​​​​ക്കു​​​​ക, ഇ​​​​ന്ത്യ​​​​ൻ നി​​​​ർ​​​​മി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ തെ​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ നി​​​​ർ​​​​ദേ​​​ശ​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത്. ഇ​​​​ന്ത്യ​​​​യു​​​​ടെ വ്യാ​​​​പാ​​​​ര​​​​ക്ക​​​​മ്മി സ്ഥി​​​​ര​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ, ഇ​​​​റ​​​​ക്കു​​​​മ​​​​തി ആ​​​​ശ്ര​​​​യ​​​​ത്വം കു​​​​റ​​​​യ്ക്കു​​​​ക, വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ​​​​ശേ​​​​ഖ​​​​രം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക, ഇ​​​​ന്ത്യ​​​​ൻ ക​​​​റ​​​​ൻ​​​​സി​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്ത​​​​ക​​​​ർ​​​​ച്ച​ ചെ​​​​റു​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ല​​​​ക്ഷ്യം വ​​​​യ്ക്കു​​​​ന്ന​​​​ത്.

കു​​​​റ​​​​ച്ചു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന "​ആ​​​​ത്മ​​​​നി​​​​ർ​​​​ഭ​​​​ർ ഭാ​​​​ര​​​​ത്’, "മേ​​​​ക്ക് ഇ​​​​ൻ ഇ​​​​ന്ത്യ’ തു​​​​ട​​​​ങ്ങി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​താ ന​​​​യ​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​ണി​​​​ത്. സെ​​​​മി​​​​ ക​​​​ണ്ട​​​​ക്‌​​​ട​​​റു​​​​ക​​​​ൾ, ഉ​​​​യ​​​​ർ​​​​ന്ന നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ഇ​​​​ല​​​ക്‌​​​ട്രോ​​​​ണി​​​​ക് ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ രാ​​​​ജ്യം ഇ​​​​പ്പോ​​​​ഴും വ​​​​ലി​​​​യ തോ​​​​തി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യെ ആ​​​​ശ്ര​​​​യി​​​​​ക്കു​​​​ന്നു. അ​​​​തി​​​​നാ​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലെ പു​​​​രോ​​​​ഗ​​​​തി ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണെ​​​​ങ്കി​​​​ലും സാ​​​​മ്പ​​​​ത്തി​​​​ക സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​ത ഇ​​​​പ്പോ​​​​ഴും അ​​​​പൂ​​​​ർ​​​​ണ​​​മാ​​​ണെ​​​ന്ന് നി​​​​ര​​​​വ​​​​ധി സാ​​​​മ്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധ​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​ന്നു.

ഇറക്കുമതിയും വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ ശേ​​​​ഖ​​​​രവും

ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്കാ​​​യി ഇ​​​​ന്ത്യ​​​​ൻ ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​ക്ക് ആ​​​​ഗോ​​​​ള നാ​​​​ണ​​​​യ വി​​​​പ​​​​ണി​​​​ക​​​​ളി​​​​ൽ രൂ​​​​പ വി​​​​റ്റ് ഡോ​​​​ള​​​​ർ വാ​​​​ങ്ങേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു. ഇ​​​ത് ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ലി​​​​യ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തു​​​​ന്നു. അ​​​ങ്ങ​​​നെ വി​​​​ദേ​​​​ശ ക​​​​റ​​​​ൻ​​​​സി ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ കു​​​​റ​​​​വ് വ​​​​രു​​​​ന്ന​​​​തി​​​​നും ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​മി​​​​ടി​​​​യു​​​​ന്ന​​​​തി​​​​നും കാ​​​​ര​​​​ണ​​​​മാ​​​​വു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​കു​​​​ന്ന​​​​തു​​​മൂ​​​​ലം ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. ഇ​​​​തി​​​​ലൂ​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തിച്ചെ​​​​ല​​​​വും പ​​​​ണ​​​​പ്പെ​​​​രു​​​​പ്പ​​​​വും ഉ​​​​യ​​​​രും. ഇ​​​തും ക​​​​റ​​​​ൻ​​​​സി മൂ​​​​ല്യ​​​​ത്ത​​​​ക​​​​ർ​​​​ച്ച​​​​യ്ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു.

2016ൽ ​​​​ഏ​​​​ക​​​​ദേ​​​​ശം 360 ബി​​​​ല്യ​​​​ൺ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഡോ​​​​ള​​​​റാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ ശേ​​​​ഖ​​​​രം, 2026 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ഇ​​​​ത് 728 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ വ​​​​രെ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഐ​​​​ടി​ സോ​​​​ഫ്റ്റ്‌​​​വേ​​​​ർ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള വ​​​​രു​​​​മാ​​​​നം, വി​​​​ദേ​​​​ശ​​​​ത്തു​​​​ള്ള ഇ​​​​ന്ത്യ​​​​ക്കാ​​​​ർ അ​​​​യ​​​​യ്ക്കു​​​​ന്ന പ​​​​ണം, വി​​​​ദേ​​​​ശനി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ, റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​ന്‍റെ സ​​​​ജീ​​​​വ ശേ​​​​ഖ​​​​ര​​​​ണ ന​​​​യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഈ ​​​​വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്ക് പ്ര​​​​ധാ​​​​ന പി​​​​ന്തു​​​​ണ​​​​യാ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ പ​​​ല ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ്മ​​​​ർ​​​​ദ​​​​ത്താ​​​ൽ വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ ശേ​​​​ഖ​​​​രം 2026 മേ​​​​യി​​​ൽ ഏ​​​​ക​​​​ദേ​​​​ശം 691 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റി​​​​ലേ​​​​ക്ക് താ​​​​ഴ്ന്നി​​​​ട്ടു​​​​ണ്ട്. രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം കു​​​​ത്ത​​​​നെ ഇ​​​​ടി​​​​യു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​റു​​​​ണ്ട്. ഇ​​​​തി​​​​നാ​​​​യി വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ​​​നി​​​​ന്ന് ഡോ​​​​ള​​​​ർ വി​​​​റ്റ് രൂ​​​​പ വാ​​​​ങ്ങു​​​​ന്ന​​​​തും ശേ​​​​ഖ​​​​രം കു​​​​റ​​​​യാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു. ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​​ക്കു​​​​ള്ള പ​​​​ണ​​​​മ​​​​ട​​​​വു​​​​ക​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും രൂ​​​​പ​​​​യു​​​​ടെ സ്ഥി​​​​ര​​​​ത നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നും ആ​​​​ഗോ​​​​ള നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ വി​​​​ശ്വാ​​​​സം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നും വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ ശേ​​​​ഖ​​​​രം നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്.

2016ഓ​​​​ടെ ഒ​​​​രു അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഡോ​​​​ള​​​​റി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 66-67 ആ​​​​യി​​​​രു​​​​ന്ന രൂ​​​​പ​​​​യു​​​​ടെ വി​​​​നി​​​​മ​​​​യ​​​​നി​​​​ര​​​​ക്ക്, 2021ഓ​​​​ടെ 73-74 നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി. തു​​​​ട​​​​ർ​​​​ന്ന് ആ​​​​ഗോ​​​​ള സാ​​​​മ്പ​​​​ത്തി​​​​ക അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം, ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ വി​​​​ല വ​​​​ർ​​​​ധ​​​​ന, ഉ​​​​യ​​​​ർ​​​​ന്ന ഇ​​​​റ​​​​ക്കു​​​​മ​​​​തിച്ചെല​​​​വ്, ശ​​​​ക്ത​​​​മാ​​​​യ ഡോ​​​​ള​​​​ർ തു​​​​ട​​​​ങ്ങി​​​​യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം കൂ​​​​ടു​​​​ത​​​​ൽ ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യി. 2025ൽ ​​​​ഒ​​​​രു ഡോ​​​​ള​​​​റി​​​​ന് 85-86 നി​​​​ര​​​​ക്കി​​​​ൽ വ്യാ​​​​പാ​​​​രം ന​​​​ട​​​​ത്തി​​​​യ രൂ​​​​പ, 2026 മേ​​​യി​​​ൽ 95-96 നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് താ​​​​ഴ്ന്നു. ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ മാ​​​​ത്രം രൂ​​​​പ ഒ​​​​രു ഡോ​​​​ള​​​​റി​​​​ന് 84-85ൽ ​​​​നി​​​​ന്ന് 95-96 വ​​​​രെ​​​​യാ​​​​യി ഇ​​​​ടി​​​​ഞ്ഞ​​​​ത് ഏ​​​​ക​​​​ദേ​​​​ശം 13 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം മൂ​​​​ല്യ​​​​ത്ത​​​​ക​​​​ർ​​​​ച്ച​ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ രൂ​​​​പ​​​​യു​​​​ടെ ഇ​​​​ടി​​​​വ് ഏ​​​​ക​​​​ദേ​​​​ശം 30 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ള​​​​വും, ഒ​​​​രു ദ​​​​ശാ​​​​ബ്ദ​​​​ത്തി​​​​നി​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 50 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ള​​​​വും എ​​​​ത്തി​​​​യ​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കാം. രൂ​​​​പ​​​​യു​​​​ടെ ഈ ​​​​തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ദൗ​​​ർ​​​ബ​​​ല്യം ഇ​​​​ന്ധ​​​​ന​​​​വി​​​​ല​​​​യെ​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തെ​​​​യും കൂ​​​​ടു​​​​ത​​​​ൽ രൂ​​​​ക്ഷ​​​​മാ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​വു​​​മു​​​ണ്ട്.

രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം കുറയാൻ കാരണം

രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്ത് കു​​​​റ​​​​യു​​​​ന്ന​​​​തി​​​​ന് ഏ​​​​റ്റ​​​​വും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ ഘ​​​​ട​​​​കം ഉ​​​​യ​​​​ർ​​​​ന്ന ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യാ​​​​ണ്. നി​​​​ല​​​​വി​​​​ൽ പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഏ​​​​ക​​​​ദേ​​​​ശം 245 ദ​​​​ശ​​​​ല​​​​ക്ഷം മെ​​​​ട്രി​​​​ക് ട​​​​ൺ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​ന്‍റെ ഏ​​​​ക​​​​ദേ​​​​ശം 89-90 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ക​​​​യാ​​​​ണ്. റ​​​​ഷ്യ, ഇ​​​​റാ​​​​ഖ്, സൗ​​​​ദി അ​​​​റേ​​​​ബ്യ, യു​​​​എ​​​​ഇ, അ​​​​മേ​​​​രി​​​​ക്ക തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്കാ​​​​യി മാ​​​​ത്രം ഇ​​​​ന്ത്യ വ​​​​ർ​​​​ഷം​​​​തോ​​​​റും ഏ​​​​ക​​​​ദേ​​​​ശം 135 ബി​​​​ല്യ​​​​ൺ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഡോ​​​​ള​​​​ർ (15 ല​​​​ക്ഷം കോ​​​​ടി ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ) ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​ത് ഇ​​​​ന്ത്യ​​​​യു​​​​ടെ മൊ​​​​ത്തം ഇ​​​​റ​​​​ക്കു​​​​മ​​​​തി ബി​​​​ല്ലി​​​​ന്‍റെ വ​​​​ലി​​​​യൊ​​​​രു വി​​​​ഹി​​​​ത​​​​മാ​​​​ണ്.

ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന ഇ​​​​ന്ധ​​​​നം കൂ​​​​ടു​​​​ത​​​​ൽ ചെ​​​​ല​​​​വേ​​​​റി​​​​യ​​​​താ​​​​കു​​​​മ്പോ​​​​ൾ ഗ​​​​താ​​​​ഗ​​​​തം, വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദ​​​​നം, വ്യോ​​​​മ​​​​യാ​​​​നം, ച​​​​ര​​​​ക്കു​​​​നീ​​​​ക്കം, വ​​​​ള​​​​ങ്ങ​​​​ൾ, പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ​​​​സ്, നി​​​​ർ​​​​മാ​​​​ണം എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ചെ​​​​ല​​​​വേ​​​​റി​​​​യ​​​​താ​​​​കു​​​​ക​​​​യും പ​​​​ണ​​​​പ്പെ​​​​രു​​​​പ്പം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഈ ​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​യു​​​ടെ ആ​​​​ഹ്വാ​​​​നം.

ഇ​​​ന്ത്യ​​​യി​​​ലെ വാ​​​​ർ​​​​ഷി​​​​ക സ്വ​​​​ർ​​​​ണ ഉ​​​​പ​​​​ഭോ​​​​ഗം ഏ​​​​ക​​​​ദേ​​​​ശം 720 ട​​​​ൺ വ​​​​രെ​​​​യാ​​​​ണ്. ആ​​​​ഭ്യ​​​​ന്ത​​​​ര ഖ​​​​ന​​​​ന​​​മാ​​​ക​​​ട്ടെ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 12 ട​​​​ൺ മാ​​​​ത്ര​​​വും. അ​​​​താ​​​​യ​​​​ത്, ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യു​​​​ടെ 99 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​ക​​​​വും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ്.

യു​​​​എ​​​​ഇ, സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡ്, ഓ​​​​സ്ട്രേ​​​​ലി​​​​യ, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള സ്വ​​​​ർ​​​​ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്കാ​​​​യി മാ​​​​ത്രം ഇ​​​​ന്ത്യ വ​​​​ർ​​​​ഷം​​​​തോ​​​​റും ഏ​​​​ക​​​​ദേ​​​​ശം 72 ബി​​​​ല്യ​​​​ൺ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഡോ​​​​ള​​​​ർ (6.27 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ) ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്നു​​​​ണ്ട്. ​​​​സ്വ​​​​ർ​​​​ണം ഇ​​​​റ​​​​ക്കു​​​​മ​​​​തി വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ ശേ​​​​ഖ​​​​ര​​​വും അ​​​തു​​​വ​​​ഴി​ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​വും കു​​​​റ​​​​യ്ക്കു​​​ന്നു എ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​ന്‍റെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. അ​​​തു​​​കൊ​​​ണ്ടാ​​​​ണ് അ​​​​നാ​​​​വ​​​​ശ്യ സ്വ​​​​ർ​​​​ണം​​​​വാ​​​​ങ്ങ​​​​ലു​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ക​​​​യോ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യോവേണ​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​ത്.

ഉത്പാദനം വർദ്ധിക്കണം

ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക് ഉ​​​​ത്പ​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​സം​​​​ബ്ലിം​​​ഗ് വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​ങ്കി​​​​ലും, പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ​​​​ക്കും നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി ഇ​​​റ​​​ക്കു​​​മ​​​തി​​​യെ​​​യാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​ടെ വാ​​​​ർ​​​​ഷി​​​​ക മൂ​​​​ല്യം 116 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റി​​​​ന് (8.3 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ) മു​​​​ക​​​​ളി​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

യ​​​​ന്ത്ര ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​യി ഏ​​​​ക​​​​ദേ​​​​ശം 64 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റും (5.46 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ) രാ​​​​സ​​​​വ​​​​സ്തു​​​​ക്ക​​​​ൾ​​​​ക്കാ​​​​യി 60 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റും (5.07 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ) ചെ​​​​ല​​​​വാ​​​​കു​​​​ന്നു. ക​​​​ൽ​​​​ക്ക​​​​രി, ദ്ര​​​​വീ​​​​കൃ​​​​ത പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​യി വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 50 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ (4.45 ല​​​​ക്ഷം കോ​​​​ടി ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ) ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്നു. പാ​​​​ച​​​​ക എ​​​​ണ്ണ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​നം മൊ​​​​ത്തം ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യു​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 4044 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മേ നി​​​​റ​​​​വേ​​​​റ്റു​​​​ന്നു​​​​ള്ളൂ. അ​​​​തി​​​​നാ​​​​ൽ ഇ​​​വ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കാ​​​യി പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഏ​​​​ക​​​​ദേ​​​​ശം 1920 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ (1.82 ല​​​​ക്ഷം കോ​​​​ടി ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ) ചെ​​​​ല​​​​വാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

Sports

ഇ​​ന്ത്യ x താ​​യ്‌​​പേ​​യ്

ഹോ​​ഴ്‌​​സെ​​ന്‍​സ് (ഡെ​​ന്മാ​​ര്‍​ക്ക്): 2026 തോ​​മ​​സ് ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ​​ന്മാ​​ര്‍ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ പോ​​രാ​​ട്ട​​ത്തി​​ന് ഇ​​ന്നി​​റ​​ങ്ങും.

ചൈ​​നീ​​സ് താ​​യ്‌​​പേ​​യി​​യാ​​ണ് ക്വാ​​ര്‍​ട്ട​​റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. ഗ്രൂ​​പ്പ് സി ​​ചാ​​മ്പ്യ​​ന്മാ​​രാ​​യാ​​ണ് ചൈ​​നീ​​സ് താ​​യ്‌​​പേ​​യി ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

ര​​ണ്ട് ജ​​യ​​വും ഒ​​രു തോ​​ല്‍​വി​​യു​​മാ​​യി​​രു​​ന്നു ഗ്രൂ​​പ്പി​​ല്‍ ചൈ​​നീ​​സ് താ​​യ്‌​​പേ​​യി​​യു​​ടെ പ്ര​​ക​​ട​​നം. ഗ്രൂ​​പ്പ് എ ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് ഇ​​ന്ത്യ ക്വാ​​ര്‍​ട്ട​​റി​​ല്‍ എ​​ത്തി​​യ​​ത്. ര​​ണ്ട് ജ​​യ​​വും ഒ​​രു തോ​​ല്‍​വി​​യു​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ഗ്രൂ​​പ്പ് പ്ര​​ക​​ട​​നം. കാ​​ന​​ഡ​​യെ​​യും (4-1), ഓ​​സ്‌​​ട്രേ​​ലി​​യ​​യെ​​യും (5-0) തോ​​ല്‍​പ്പി​​ച്ച ഇ​​ന്ത്യ, ചൈ​​ന​​യോ​​ട് (2-3) പൊ​​രു​​തി കീ​​ഴ​​ട​​ങ്ങി. 2022 ചാ​​മ്പ്യ​​ന്മാ​​രാ​​ണ് ഇ​​ന്ത്യ.

ല​​ക്ഷ്യ​​സെ​​ന്‍, എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, ആ​​യു​​ഷ് ഷെ​​ട്ടി, കി​​ര​​ണ്‍ ജോ​​ര്‍​ജ്, സാ​​ത്വി​​ക്‌​​സാ​​യ്‌​രാ​​ജ്, ചി​​രാ​​ഗ് ഷെ​​ട്ടി, എം.​​ആ​​ര്‍. അ​​ര്‍​ജു​​ന്‍, ധ്രു​​വ് ക​​പി​​ല, ഹ​​രി​​ഹ​​ര​​ന്‍ അം​​സ​​ക​​രു​​ണ​​ന്‍ എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​ന്‍ ടീം ​​അം​​ഗ​​ങ്ങ​​ള്‍.

Sports

ഇ​​ന്ത്യ​​ൻ വ​​നി​​താ ടീം ​​ചൈ​​ന​​യി​​ൽ

സു​​ഷൗ (ചൈ​​ന): ഗു​​രു​​ഗ്രാ​​മി​​ൽ ന​​ട​​ന്ന ക്യാ​​ന്പി​​നു​​ശേ​​ഷം 2026ലെ ​​എ​​എ​​ഫ്സി അ​​ണ്ട​​ർ-17 വ​​നി​​താ ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​നാ​​യി ഇ​​ന്ത്യ​​യു​​ടെ അ​​ണ്ട​​ർ-17 വ​​നി​​താ ദേ​​ശീ​​യ ടീം ​​ചൈ​​ന​​യി​​ലെ സു​​ഷൗ​​വി​​ലെ​​ത്തി.

21 വ​​ർ​​ഷ​​ത്തി​​നു ശേ​​ഷം ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ ഇ​​ന്ത്യ ഗ്രൂ​​പ്പ് ബി​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തോ​​ടെ​​യാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്.

മേ​​യ് ര​​ണ്ടി​​നാ​​ണ് മ​​ത്സ​​രം. തു​​ട​​ർ​​ന്ന് ജ​​പ്പാ​​നും ലെ​​ബ​​ന​​നു​​മാ​​യി മ​​ത്സ​​രി​​ക്കും.

International

ആര്‍ട്ടെമിസ് ദൗത്യത്തിൽ ഇന്ത്യക്കാരനും

ഹൂ​​​​സ്റ്റ​​​​ൺ: നാ​​​​സ​​​​യു​​​​ടെ ചാ​​​​ന്ദ്ര​​​ദൗ​​​​ത്യ​​​​മാ​​​​യ ആ​​​​ര്‍ട്ടെ​​​​മി​​​​സ് ദൗ​​​​ത്യം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍ത്തി​​​​യാ​​​​യ​​​ശേ​​​​ഷം ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വി​​​​ജ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു സം​​​​സാ​​​​രി​​​​ച്ച​​​​ത് ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ അ​​​​മി​​​​ത് ക്ഷ​​​​ത്രി​​​​യ.

നാ​​​​സ​​​​യു​​​​ടെ അ​​​​സോ​​​​സി​​​​യേ​​​​റ്റ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​റാ​​​​ണു ക്ഷ​​​​ത്രി​​​​യ. നാ​​​സ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ര്‍ ജാ​​​​രെ​​​ദ് ഐ​​​​സ​​​​ക്മാ​​​​ന്‍റെ ഉ​​​​പ​​​​ദേ​​​ഷ്‌​​​ടാ​​​​വും ക്ഷ​​​​ത്രി​​​​യ​​​​യാ​​​​ണ്.

സ്‌​​​​കോ​​​​ണ്‍സി​​​​നി​​​​ലെ ബ്രൂ​​​​ക്ക്ഫീ​​​​ല്‍ഡി​​​​ലാ​​​​ണ് അ​​​​മി​​​​ത് ക്ഷ​​​​ത്രി​​​​യ ജ​​​​നി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​ന്‍ വം​​​​ശ​​​​ജ​​​​രാ​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​യ അ​​​​ദ്ദേ​​​​ഹം ക​​​​ലി​​​​ഫോ​​​​ര്‍ണി​​​​യ ഇ​​​​ന്‍സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ലും യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ടെ​​​​ക്സ​​​​സി​​​​ലു​​​​മാ​​​​ണ് പ​​​​ഠി​​​​ച്ച​​​​ത്.

2003 ലാ​​​​ണ് അ​​​​മി​​​​ത് ഘ​​​​ത്രി​​​​യ നാ​​​​സ​​​​യി​​​​ൽ ചേ​​​​രു​​​​ന്ന​​​​ത്. 2014 മു​​​​ത​​​​ൽ 17 വ​​​​രെ അ​​​​ദ്ദേ​​​​ഹം നാ​​​​സ​​​​യി​​​​ല്‍ 2014 മു​​​​ത​​​​ല്‍ 2017 വ​​​​രെ ഐ​​​​എ​​​​സ്എ​​​​സ് ഫ്ലൈ​​​​റ്റ് ഡ​​​​യ​​​​റ​​​ക്‌​​​ട​​​​റാ​​​​യി​​​​രു​​​​ന്നു.

മൂ​​​​ണ്‍ ടു ​​​​മാ​​​​ര്‍സ് പ്രോ​​​​ഗ്രാ​​​​മി​​​​ന്‍റെ ഡെ​​​​പ്യൂ​​​​ട്ടി അ​​​​സോ​​​​സി​​​​യേ​​​​റ്റ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​ര​​​​വെ​​​​യാ​​​​ണ് അ​​​​സോ​​​​സി​​​​യേ​​​​റ്റ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​റാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കു​​​​ന്ന​​​​ത്.

District News

മൂ​ക്കു​ത​ല സ്വ​ദേ​ശി ദു​ബാ​യി​ൽ മ​രി​ച്ചു

ച​ങ്ങ​രം​കു​ളം: മൂ​ക്കു​ത​ല സ്വ​ദേ​ശി​യാ​യ യു​വാ​വ് ദു​ബാ​യി​ൽ മ​രി​ച്ചു. മൂ​ക്കു​ത​ല ചേ​ല​ക്ക​ട​വ് റോ​ഡി​ൽ ല​ടാ​ക്ക് മു​ക്കി​ൽ താ​മ​സി​ച്ചി​രു​ന്ന കി​ഴ​ക്കേ​തി​ൽ മൊ​യ്തു​വി​ന്‍റെ മ​ക​ൻ നൗ​ഷാ​ദ്(47)​ആ​ണ് മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​ന്ന് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച തി​രി​ച്ചു​പോ​യ​താ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ഭാ​ര്യ: ജ​സീ​ന. മ​ക്ക​ൾ: ഷി​നാ​സ്, ഷ​ഫ്റാ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഫീ​ക്ക്, റ​ഷീ​ദ്, റു​ക്കി​യ, റ​ജു​ല, ഫൗ​സി​യ. മാ​താ​വ്: ആ​യി​ഷ.

Kerala

ഇ​ന്ത്യ​ൻ ന​യ​ങ്ങ​ൾ ലോ​ക​മ​റി​യു​ന്ന​ത് ട്രം​പി​ലൂ​ടെയെന്ന് ബി​നോ​യ് വി​ശ്വം

തൃ​ശൂ​ർ: യു​ദ്ധം കു​ത്തി​പ്പൊ​ക്കി​യ​വ​രു​ടെ മൂ​ന്നാം​കി​ട പ​ങ്കാ​ളി​യാ​യി ഇ​ന്ത്യ മാ​റി​യെ​ന്നും നെ​ഞ്ച​ള​വി​ന്‍റെ ക​ണ​ക്കു​പ​റ​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്കു ന​ട്ടെ​ല്ലു​വ​ള​യ്ക്കാ​തെ നി​ൽ​ക്കാ​നാ​കു​മോ​യെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​ന്ത്യ​ൻ ന​യ​ങ്ങ​ൾ ലോ​ക​മ​റി​യു​ന്ന​തു ട്രം​പി​ലൂ​ടെ​യാ​ണ്.

ഗൗ​ര​വ​മേ​റി​യ വി​ഷ​യ​ങ്ങ​ളി​ൽ മോ​ദി ഒ​രു വാ​ക്കു​പോ​ലും പ​റ​യു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ക​ത്തി​ൽ ബി​ജെ​പി സീ​ൽ വ​ന്ന​തു കു​റ്റ​ക​ര​മാ​ണ്. ആ​രാ​ണു ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ ബി​ജെ​പി​യു​ടെ സീ​ൽ സൂ​ക്ഷി​ക്കു​ന്ന​ത്. എ​ല്ലാ മ​ത​ത്തി​ലെ​യും യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളു​മാ​യി എ​ൽ​ഡി​എ​ഫി​നു സ​ഖ്യ​മു​ണ്ട്. മ​ത​തീ​വ്ര​വാ​ദം പ​റ​യു​ന്ന​വ​ർ​ക്കൊ​പ്പം ഞ​ങ്ങ​ളി​ല്ലെ​ന്നും ന​ട്ടാ​ൽ കു​രു​ക്കാ​ത്ത പ​ച്ച​ക്ക​ള്ളം പ​റ​യു​ന്ന​തു കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​തി​കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രി​ക്ക​ലും ഉ​ണ്ടാ​കാ​ത്ത മു​ഖ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി​യു​ള്ള ത​ർ​ക്ക​മാ​ണു കോ​ണ്‍​ഗ്ര​സി​ൽ ന​ട​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫും ആ​ർ​എ​സ്എ​സ് ന​യി​ക്കു​ന്ന ബി​ജെ​പി​യു​മാ​യി ഡീ​ൽ ന​ട​ക്ക​ണ​മെ​ങ്കി​ൽ സൂ​ര്യ​ൻ പ​ടി​ഞ്ഞാ​റു​ദി​ക്ക​ണം. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലാ​ണു ശ​രി​ക്കു​ള്ള ഡീ​ൽ. തൃ​ശൂ​രി​ൽ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ പു​തി​യ മു​ഖ​മ​ല്ല. സി.​സി. മു​കു​ന്ദ​ൻ സ്വ​ന്തം ചോ​ര​യെ വ​ഞ്ചി​ച്ചു ശ​ത്രു​വി​ന്‍റെ പാ​ള​യ​ത്തി​ലെ ക​രു​വാ​യി മാ​റി​യെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ​ക്കു നാ​ട്ടി​ക മ​റു​പ​ടി കൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

പി​ൻ​വ​ലി​ച്ച 2000 നോ​ട്ടു​ക​ളി​ൽ തി​രി​ച്ചെ​ത്താ​ൻ 5551 കോ​ടി

പ​ര​വൂ​ർ: രാ​ജ്യ​ത്ത് പി​ൻ​വ​ലി​ച്ച 2000 രൂ​പ നോ​ട്ടു​ക​ളി​ൽ ഇ​നി​യും തി​രി​ച്ചെ​ത്താ​നു​ള്ള​ത് 5551 കോ​ടി​യു​ടെ ക​റ​ൻ​സി​ക​ൾ. റി​സ​ർ​വ് ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. രാ​ജ​ത്ത് 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ പ്ര​ചാ​ര​ത്തി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ചി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​കാ​ൻ പോ​കു​ന്നു. 2023 മേ​യ് 19-നാ​ണ് 2000 രൂ​പ​യു​ടെ ക​റ​ൻ​സി​ക​ൾ പി​ൻ​വ​ലി​ച്ച​ത്.

പി​ൻ​വ​ലി​ക്കു​ന്ന സ​മ​യ​ത്ത് 3.56 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി​ക​ളാ​ണ് പ്ര​ചാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 2026 മാ​ർ​ച്ച് ഒ​ന്നി​ന് റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യ പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​തു​വ​രെ 98.44 ശ​ത​മാ​നം റോ​ട്ടു​ക​ൾ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. 5551 കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി​ക​ൾ ഇ​നി​യും തി​രി​ച്ചെ​ത്താ​തെ അ​വ​ശേ​ഷി​ക്കു​ന്നു.

റി​സ​ർ​വ് ബാ​ങ്ക് ക​ണ​ക്ക് പ്ര​കാ​രം 2000 രൂ​പ​യു​ടെ 2.78 കോ​ടി ക​റ​ൻ​സി​ക​ൾ ഇ​പ്പോ​ഴും തി​രി​ച്ചെ​ത്താ​തെ​യു​ണ്ട്. 2025 മാ​ർ​ച്ച് 31 വ​രെ ഇ​ത് 3.18 കോ​ടി​യാ​യി​രു​ന്നു. അ​തി​നു ശേ​ഷ​മു​ള്ള 11 മാ​സ​ത്തി​നി​ടെ തി​രി​ച്ചെ​ത്തി​യ​ത് 40 ല​ക്ഷം നോ​ട്ടു​ക​ളാ​ണെ​ന്നും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ക​ണ​ക്കി​ൽ സൂ​ചി​പ്പി​ക്കു​ന്നു. 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​ൻ 2023 ഒ​ക്ടോ​ബ​ർ വ​രെ ബാ​ങ്ക് ശാ​ഖ​ക​ൾ മു​ഖാ​ന്തി​രം അ​വ​സ​രം ന​ൽ​കി​യി​രു​ന്നു.

അ​തി​നു ശേ​ഷം റി​സ​ർ​വ് ബാ​ങ്കി​ന്‍റെ രാ​ജ്യ​ത്തെ 19 ഇ​ഷ്യു കേ​ന്ദ്ര​ങ്ങ​ൾ വ​ഴി പ്ര​സ്തു​ത നോ​ട്ടു​ക​ൾ ഇ​പ്പോ​ഴും മാ​റി ന​ൽ​കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഇ​ഷ്യു കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ഷ്യു കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ട് എ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് ത​പാ​ൽ വ​ഴി അ​യ​ച്ച് ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ അ​യ​യ്ക്കു​ന്ന ക​റ​ൻ​സി​ക​ൾ അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം ഇ​ഷ്യൂ ഓ​ഫീ​സു​ക​ളി​ൽ​നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക കൈ​മാ​റി ന​ൽ​കു​ക​യാ​ണ് പ​തി​വ്.

ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും 2000 രൂ​പ നോ​ട്ടു​ക​ളു​ടെ നി​യ​മ​പ്രാ​ബ​ല്യം രാ​ജ്യ​ത്ത് ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ വി​പ​ണി​യി​ൽ ഈ ​ക​റ​ൻ​സി​ക​ൾ ദൈ​നം​ദി​ന സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക​യു​മി​ല്ല. ആ​ർ​ബി​ഐ​യു​ടെ ഇ​ഷ്യു ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട് എ​ത്തി​യോ ത​പാ​ൽ മു​ഖാ​ന്തി​ര​മോ അ​യ​ച്ച് അ​വ മാ​റി​യെ​ടു​ക്കാ​ൻ മാ​ത്ര​മേ ഇ​പ്പോ​ൾ അ​വ​സ​ര​മു​ള്ളൂ. ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് റി​സ​ർ​വ് ബാ​ങ്ക് ഇ​പ്പോ​ഴും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Leader Page

ബഹിരാകാശത്തിലേക്ക് ഇന്ത്യയുടെ മടങ്ങിവരവ്

പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി, ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഗ​​​​വേ​​​​ഷ​​​​ണ സം​​​​ഘ​​​​ട​​​​ന (ഐ​​​എ​​​സ്ആ​​​ർ​​​ഒ) ഇ​​​​ന്ത്യ​​​​ൻ ശാ​​​​സ്ത്ര​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കി​​​​രീ​​​​ട​​​​ത്തി​​​​ലെ ര​​​​ത്ന​​​​മാ​​​​ണ്. ആ​​​​ഗോ​​​​ള ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ, ഗോ​​​ലി​​​യാ​​​ത്തു​​​മാ​​​രെ സ്ഥി​​​​ര​​​​മാ​​​​യി മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന ഒ​​​​രു ‘ദാ​​​വീ​​​ദ്’ ആ​​​​ണ് ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ. മം​​​​ഗ​​​​ൾ​​​​യാ​​​​ൻ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ചൊ​​​വ്വ ഗ്ര​​​ഹദൗ​​​​ത്യ​​​​ത്തി​​​​ലൂ​​​​ടെ, ആ​​​​ദ്യശ്ര​​​​മ​​​​ത്തി​​​​ൽ​​​ത​​​​ന്നെ ​​​ചൊ​​​വ്വ​​​യു​​​ടെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തു​​​​ന്ന ആ​​​​ദ്യ രാ​​​​ജ്യ​​​​മാ​​​​യി ഇ​​​​ന്ത്യ. ​​​ച​​​​ന്ദ്ര​​​​യാ​​​​ൻ-3 ദൗ​​​​ത്യ​​​​ത്തി​​​​ലൂ​​​​ടെ, ച​​​​ന്ദ്ര​​​​ന്‍റെ ദ​​​​ക്ഷി​​​​ണ​​​​ധ്രു​​​​വ​​​​ത്തി​​​​ൽ ചാ​​​​ന്ദ്ര റോ​​​​വ​​​​ർ ഇ​​​​റ​​​​ക്കു​​​​ന്ന ആ​​​​ദ്യരാ​​​​ജ്യ​​​​മാ​​​​യും ഇ​​​​ന്ത്യ മാ​​​​റി. ഒ​​​​രു ഹോ​​​​ളി​​​​വു​​​​ഡ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ സി​​​നി​​​മ വി​​​​പ​​​​ണ​​​യി​​​ലി​​​റ​​​ക്കു​​​ന്ന​​​തി​​​​ന് ആ​​​വ​​​ശ‍്യ​​​മാ​​​യ തു​​​ക​​​പോ​​​ലു​​​മി​​​ല്ലാ​​​ത്ത ബ​​​ജ​​​​റ്റു​​​​കൊ​​​​ണ്ടാ​​​​ണ് ഇ​​​​ന്ത്യ ഇ​​​​തെ​​​​ല്ലാം നേ​​​​ടി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം, പോ​​​​ളാ​​​​ർ സാ​​​​റ്റ​​​​ലൈ​​​​റ്റ് ലോ​​​​ഞ്ച് വെ​​​​ഹി​​​​ക്കി​​​​ളി​​​​ന്‍റെ (പി​​​​എ​​​​സ്എ​​​​ൽ​​​​വി) തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടു വി​​​​ക്ഷേ​​​​പ​​​​ണ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ, മൂ​​​​ന്നു വ​​​​ലി​​​​യദൗ​​​​ത്യ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ൾ ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യു​​​​ടെ മ​​​​ഹ​​​​ത്താ​​​​യ ച​​​​രി​​​​ത്ര​​​​ത്തി​​​ന്‍റെ പ്ര​​​ഭ​ കെ​​​ടു​​​ത്തി. ‘ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​യ ചെ​​​​ല​​​​വ​​​​ഴി​​​​ക്ക​​​​ൽ’, ‘അ​​​​ച​​​​ഞ്ച​​​​ല​​​​മാ​​​​യ വി​​​​ശ്വാ​​​​സ്യ​​​​ത’ എ​​​​ന്നീ ഇ​​​​ര​​​​ട്ടത്തൂ​​​​ണു​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ഒ​​​​രു പ​​​​ദ്ധ​​​​തി​​​​ക്ക്, ഇ​​​​തൊ​​​​രു സാ​​​​ങ്കേ​​​​തി​​​​ക തി​​​​രി​​​​ച്ച​​​​ടി എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി ഖ‍്യാ​​തി​​യെ ബാ​​ധി​​ക്കു​​ന്ന​​താ​​ണ്; തി​​​​ര​​​​ക്കേ​​​​റി​​​​യ വാ​​​​ണി​​​​ജ്യ വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ സ്ഥാ​​​​ന​​​​ത്തി​​​​ന് ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്ന ഒ​​​​ന്ന്.

ഏ​​​​ക​​​​ദേ​​​​ശം 30 വ​​​​ർ​​​​ഷ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ചാ​​ല​​ക​​ശ​​ക്തി​​യാ​​​​യി​​​​രു​​​​ന്നു പി​​എ​​​​സ്​​​​എ​​​​ൽ​​വി. അ​​​​ത് ഇ​​​​ന്ത്യ​​​​യെ ച​​​​ന്ദ്ര​​​​നി​​​​ലേ​​​​ക്കും ചൊ​​​​വ്വ​​​​യി​​​​ലേ​​​​ക്കും എ​​​​ത്തി​​​​ച്ചു, കൂ​​​​ടാ​​​​തെ ഏ​​​​ക​​​​ദേ​​​​ശം 400 വി​​​​ദേ​​​​ശ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​ത് ആ​​​​ഗോ​​​​ള വി​​​​ക്ഷേ​​​​പ​​​​ണ വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​യ ഒ​​​​രു വി​​​​ഹി​​​​തം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്തു. എ​​​​ന്നാ​​​​ൽ, PSLV-C61 (മേ​​യ് 2025), PSLV-C62 (ജ​​​​നു​​​​വ​​​​രി 2026) ദൗ​​​​ത്യ​​​​ങ്ങ​​​​ളി​​​​ലെ മൂ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ അ​​​​ടു​​​​ത്തി​​​​ടെ​​​​യു​​​​ള്ള അ​​​​സ്വാ​​​​ഭാ​​​​വി​​​​ക​​​​ത​​​​ക​​​​ൾ ഭൗ​​​​മനി​​​​രീ​​​​ക്ഷ​​​​ണ, ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യി.

ഈ ​​​​അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ, ഐ​​​​എ​​​​സ്ആ​​​​ർ​​ഒ​​​​യു​​​​ടെ​​​​യും അ​​​​തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ​​​​യും ഇ​​​​ട​​​​യി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന വി​​​​ട​​​​വി​​​​ന്‍റെ ഒ​​​​രു ഭാ​​​​ഗ​​​​മാ​​​​യി​​​​രി​​​​ക്കാം. തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ, ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ പ​​​​ദ്ധ​​​​തി ഇ​​​​ന്ത്യ​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള​​​​താ​​​​യി​​​​രു​​​​ന്നു. വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി ഉ​​​​പ​​​​ഗ്ര​​​​ഹ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ലൂ​​​​ടെ, ഈ ​​​​പ​​​​ദ്ധ​​​​തി ജീ​​​​വി​​​​ത​​​​ങ്ങ​​​​ളെ മാ​​​​റ്റി​​​​മ​​​​റി​​​​ക്കു​​​​ക​​​​യും സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ലോ​​​​ക​​​​ത്തി​​​​ലെ ഇ​​​​ന്ത്യ​​​​യു​​​​ടെ സ്ഥാ​​​​നം പു​​​​ന​​​​ർ​​​​നി​​​​ർ​​​​വ​​​​ചി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു യു​​​​ക്തി. ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് ഒ​​​​രു ജീ​​​​വ​​​​നാ​​​​ഡി​​​​യാ​​​​യി മാ​​​​റി​​​​യ ശ​​​​ക്ത​​​​മാ​​​​യ ഒ​​​​രു ഉ​​​​പ​​​​ഗ്ര​​​​ഹ ശൃം​​​​ഖ​​​​ല നി​​​​ർ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ട് ഐ​​​​എ​​​​സ്ആ​​ർ​​ഒ ഈ ​​​​കാ​​​​ഴ്ച​​​​പ്പാ​​​​ട് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കി.

ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ സാ​​​​റ്റ​​​​ലൈ​​​​റ്റ് സി​​​​സ്റ്റ​​​​വും പി​​​​ന്നീ​​​​ട് ജി​​​​യോ​​​​സി​​​​ൻ​​​​ക്രൊ​​​​ണ​​​​സ് സാ​​​​റ്റ​​​​ലൈ​​​​റ്റ് പ​​​​ര​​​​മ്പ​​​​ര​​​​യും വി​​​​ദൂ​​​​രഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി എ​​​​ത്തി​​​​ച്ചു. ഇ​​​​ത് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ കു​​​​റ​​​​വു​​​​ള്ള ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ടെ​​​​ലി​​​​മെ​​​​ഡി​​​​സി​​​​നും, മ​​​​റ്റു സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ പി​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് വി​​​​ദൂ​​​​ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നും വ​​​​ഴി​​​​യൊ​​​​രു​​​​ക്കി. പ​​​​ഞ്ചാ​​​​ബി​​​​ലെ​​​​യും ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ​​​​യും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ, വി​​​​ള​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യം നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​നും ജ​​​​ല​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​നും ക​​​​ർ​​​​ഷ​​​​ക​​​​ർ റി​​​​സോ​​​​ഴ്‌​​​​സാ​​​​സാ​​​​റ്റ് പോ​​​​ലു​​​​ള്ള ഭൗ​​​​മനി​​​​രീ​​​​ക്ഷ​​​​ണ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള ഡാ​​​​റ്റ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് സീ​​​​സ​​​​ണി​​​​ൽ, ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള മു​​​​ൻ​​​​കൂ​​​​ട്ടി​​​​യു​​​​ള്ള മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ൾ ദു​​രി​​ത​​ബാ​​ധി​​ത​​മാ​​യേ​​ക്കാ​​വു​​ന്ന ജ​​ന​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​നും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു. ഇ​​​​ത് ദൈ​​​​നം​​​​ദി​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ച കാ​​​​ൽ​​​​പ്പാ​​​​ടു​​​​ക​​​​ളു​​​​ള്ള ബ​​​​ഹി​​​​രാ​​​​കാ​​​​ശ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​ണ്.

ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ശാ​​​​സ്ത്ര​​​​ജ്ഞ​​​​രെ​​​​യും എ​​ൻ​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രെ​​​​യും സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ​​​​ഗ്ധ​​​​രെ​​​​യും തൊ​​​​ഴി​​​​ൽ ന​​​​ൽ​​​​കി​​​​ക്കൊ​​​​ണ്ടും, നി​​​​ർ​​​​മാ​​​​ണം മു​​​​ത​​​​ൽ സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ വി​​​​ക​​​​സ​​​​നം വ​​​​രെ​​​​യു​​​​ള്ള വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളി​​​​ലെ അ​​​​സം​​​​ഖ്യം ആ​​ളു​​ക​​ളെ പ​​​​രോ​​​​ക്ഷ​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​ച്ചുകൊണ്ടും ബ​​​​ഹി​​​​രാ​​​​കാ​​​​ശ മേ​​​​ഖ​​​​ല സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യെ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. നേ​​​​രി​​​​ട്ടു​​​​ള്ള മൂ​​​​ല്യ​​​​വ​​​​ർ​​​​ധ​​​​ന​​​​ വ​​​​ഴി​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് ഉ​​​​പ​​​​ഗ്ര​​​​ഹ ഡാ​​​​റ്റ​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ഉ​​​​ത്പാ​​​​ദ​​​​ന​​​​ക്ഷ​​​​മ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യും ഈ ​​​​മേ​​​​ഖ​​​​ല ഇ​​​​ന്ത്യ​​​​ൻ സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്ക് കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഡോ​​​​ള​​​​ർ സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കു​​​​ന്നു​​​​വെ​​​​ന്ന് പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ കാ​​​​ണി​​​​ക്കു​​​​ന്നു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന​​​​തി​​​​നും വ​​​​ള​​​​രെമു​​​​ന്പേ ത​​​​ന്നെ ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ പ​​​​ദ്ധ​​​​തി, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ‘ആ​​​​ത്മ​​​​നി​​​​ർ​​​​ഭ​​​​ർ ഭാ​​​​ര​​​​ത്’ (സ്വ​​​​യംപ​​​​ര്യാ​​​​പ്ത ഇ​​​​ന്ത്യ) എ​​​​ന്ന കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​നെ മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​യി​​​​രു​​​​ന്നു. പി​​​​എ​​​​സ്എ​​​​ൽ​​​​വി പോ​​​​ലു​​​​ള്ള സ്വ​​​​ന്തം വി​​​​ക്ഷേ​​​​പ​​​​ണ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട്, വി​​​​ദേ​​​​ശ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ലു​​​​ള്ള ആ​​​​ശ്രി​​​​ത​​​​ത്വം കു​​​​റ​​​​യ്ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കു ക​​​​ഴി​​​​ഞ്ഞു. ഇ​​​​ത് കൂ​​​​ടു​​​​ത​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ നൂ​​​​ത​​​​നാ​​​​ശ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​യി, സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ, സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക​​​​ൾ, ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഒ​​​​രു സ​​​​ജീ​​​​വ​​​​മാ​​​​യ ഇ​​​​ക്കോ​​​​സി​​​​സ്റ്റം സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ച്ചു.

കൂ​​​​ടാ​​​​തെ, ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യു​​​​ടെ വാ​​​​ണി​​​​ജ്യവി​​​​ഭാ​​​​ഗ​​​​മാ​​​​യ ന്യൂ​​​​സ്പേ​​​​സ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് വി​​​​ദേ​​​​ശ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​ത് വ​​​​ലി​​​​യ വ​​​​രു​​​​മാ​​​​നം നേ​​​​ടു​​​​ന്ന​​​​തി​​​​നും ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സാ​​​​മ​​​​ർ​​​​ഥ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും സ​​​​ഹാ​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ലോ​​​​ക ബ​​​​ഹി​​​​രാ​​​​കാ​​​​ശ വി​​​​പ​​​​ണി​​​​യി​​​​ൽ, മി​​​​ത​​​​വ്യ​​​​യ​​​​വും മി​​​​ക​​​​വും ഒ​​​​രു​​​​മി​​​​ച്ച് കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നു തെ​​​​ളി​​​​യി​​​​ച്ചു​​​​കൊ​​​​ണ്ട്, വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​വും ചെ​​​​ല​​​​വ് കു​​​​റ​​​​ഞ്ഞ​​​​തു​​​​മാ​​​​യ ഒ​​​​രു ശ​​​​ക്തി​​​​യാ​​​​യി ഇ​​​​ന്ത്യ മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ഇ​​​​ന്ത്യ​​​​യു​​​​ടെ നേ​​​​ട്ട​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത്തി​​​​ന് ന​​​​യ​​​​ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ സ്വാ​​​​ധീ​​​​നം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്, ഇ​​​​ത് ബ​​​​ഹി​​​​രാ​​​​കാ​​​​ശ പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലും ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലും ഒ​​​​രു തു​​​​ല്യ പ​​​​ങ്കാ​​​​ളി​​​​യാ​​​​യി മ​​​​ഹാ​​​​ശ​​​​ക്തി​​​​ക​​​​ളു​​​​മാ​​​​യി ഇ​​​​ട​​​​പ​​​​ഴ​​​​കാ​​​​ൻ രാ​​​​ജ്യ​​​​ത്തെ പ്രാ​​​​പ്ത​​​​മാ​​​​ക്കു​​​​ന്നു. മം​​​​ഗ​​​​ൾ​​​​യാ​​​​ൻ, ച​​​​ന്ദ്ര​​​​യാ​​​​ൻ-3 പോ​​​​ലു​​​​ള്ള ദൗ​​​​ത്യ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യെ ലോ​​​​ക​​​​വേ​​​​ദി​​​​യി​​​​ൽ ഉ​​​​യ​​​​ർ​​​​ത്തു​​​​മ്പോ​​​​ൾ, അ​​​​വ ഒ​​​​രു ത​​​​ല​​​​മു​​​​റ​​​​യി​​​​ലെ യു​​​​വ ഇ​​​​ന്ത്യ​​​​ക്കാ​​​​രെ വ​​​​ലി​​​​യ സ്വ​​​​പ്ന​​​​ങ്ങ​​​​ൾ കാ​​​​ണാ​​​​നും ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച​​​​വ​​​​രു​​​​മാ​​​​യി മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് വി​​​​ശ്വ​​​​സി​​​​ക്കാ​​​​നും ശാ​​​​സ്ത്ര-​​​​സാ​​​​ങ്കേ​​​​തി​​​​ക രം​​​​ഗ​​​​ത്ത് ക​​​​രി​​​​യ​​​​ർ തു​​​​ട​​​​രാ​​​​നും പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്കു​​​​ന്നു.

എ​​​​ന്നാ​​​​ൽ, നൂ​​​​ത​​​​നാ​​​​ശ​​​​യ​​​​ങ്ങ​​​​ളെ വേ​​​​ഗ​​​​ത്തി​​​​ൽ വാ​​​​ണി​​​​ജ്യ​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ്മ​​​​ർ​​​​ദം, പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ മു​​​​ന്നോ​​​​ട്ടു​​ കൊ​​​​ണ്ടു​​​​പോ​​​​ക​​​​ൽ, ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ​​​​യാ​​​​ത്രി​​​​ക​​​​രെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് അ​​​​യ​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന അ​​​​ഭി​​​​ലാ​​​​ഷം ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തെ​​​​യും വി​​​​ത​​​​ര​​​​ണ ശൃം​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്നു എ​​​​ന്ന് സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്തെ ഇ​​ട​​ർ​​ച്ച​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു. ഈ ​​​​പ്ര​​​​ശ്ന​​​​ത്തി​​​​ന് ഒ​​​​രു കാ​​​​ര​​​​ണം വി​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​മാ​​​​ണ്: ഇ​​​​ന്ത്യ അ​​​​തി​​​​ന്‍റെ മു​​​​ൻ​​​​കാ​​​​ല നേ​​​​ട്ട​​​​ങ്ങ​​​​ൾ കൈ​​​​വ​​​​രി​​​​ച്ച​​​​ത് പ​​​​രി​​​​മി​​​​ത​​​​മാ​​​​യ ബ​​​​ജ​​​​റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ആ ​​​​ബ​​​​ജ​​​​റ്റ് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു​​​​കാ​​​​ല​​​​ത്ത് ശാ​​​​സ്ത്രീ​​​​യ ജി​​​​ജ്ഞാ​​​​സ​​​​യു​​​​ടെ വേ​​​​ദി​​​​യോ വി​​​​ക​​​​സ​​​​ന ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ മു​​​​ന്നോ​​​​ട്ടു​​ കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നു​​​​ള്ള ഒ​​​​രു വേ​​​​ദി​​​​യോ ആ​​​​യി​​​​രു​​​​ന്ന ബ​​​​ഹി​​​​രാ​​​​കാ​​​​ശം, ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട താ​​​​വ​​​​ള​​​​മാ​​​​യി മാ​​​​റു​​​​മ്പോ​​​​ൾ, ഈ ​​​​പ​​​​രി​​​​മി​​​​തി അ​​​​വ​​​​ഗ​​​​ണി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ഒ​​​​ന്നാ​​​​യി മാ​​​​റു​​​​ന്നു.

ക​​​​ണ​​​​ക്കു​​​​ക​​​​ൾ ഒ​​​​രു വ്യ​​​​ക്ത​​​​മാ​​​​യ ചി​​​​ത്രം ന​​​​ൽ​​​​കു​​​​ന്നു. ഇ​​​​ന്ത്യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തി​​​​നാ​​​​യി പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഏ​​​​ക​​​​ദേ​​​​ശം ര​​ണ്ടു ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ​​​​ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​മ്പോ​​​​ൾ, ചൈ​​​​ന 16 ബി​​​​ല്യ​​​​ണും അ​​​​മേ​​​​രി​​​​ക്ക 25 ബി​​​​ല്യ​​​​ണും​​ ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്നു. നി​​​​ല​​​​വി​​​​ൽ ഇ​​​​ന്ത്യ ഏ​​​​ക​​​​ദേ​​​​ശം 21 സ​​​​ജീ​​​​വ നി​​​​രീ​​​​ക്ഷ​​​​ണ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കു​​​​മ്പോ​​​​ൾ, ചൈ​​​​ന പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ആ​​യി​​ര​​ത്തി​​ല​​​​ധി​​​​കം ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ്, അ​​​​തി​​​​ൽ 250 എ​​​​ണ്ണം പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നാ​​​​യി നീ​​​​ക്കി​​​​വ​​​​ച്ച​​​​വ​​​​യാ​​​​ണ്.
ഈ ​​​​വെ​​​​ല്ലു​​​​വി​​​​ളി​​​​യെ കൂ​​​​ടു​​​​ത​​​​ൽ വ​​​​ഷ​​​​ളാ​​​​ക്കി​​​​ക്കൊ​​​​ണ്ട്, ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം പാ​​​​കി​​​​സ്ഥാ​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നാ​​​​യി നാ​​​​ല് ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​ൻ ചൈ​​​​ന സ​​​​ഹാ​​​​യി​​​​ച്ചു, കൂ​​​​ടാ​​​​തെ, 20 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ കൂ​​​​ടി വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും 406 മി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റി​​​​ന്‍റെ ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം, സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്തെ ദൗ​​​​ത്യ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ൾ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 60 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യ​​​​ത്തി​​​​ൽ സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു.

കു​​​​റ​​​​ഞ്ഞ വി​​​​ക്ഷേ​​​​പ​​​​ണ​​​​ങ്ങ​​​​ളും ദീ​​​​ർ​​​​ഘ​​​​മാ​​​​യ ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളും ഇ​​​​ന്ത്യ​​​​യു​​​​ടെ മ​​​​ത്സ​​​​ര​​​​ക്ഷ​​​​മ​​​​ത​​​​യെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ചെ​​​​റു ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ക്ഷേ​​​​പ​​​​ണ വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ഹി​​​​തം 2017ൽ 35 ​​ശ​​ത​​മാ​​നം ​​ആ​​​​യി​​​​രു​​​​ന്ന​​​​ത്, കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​രാ​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ക​​​​മ്പ​​​​നി​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ആ​​​​വ​​​​ശ്യം മു​​​​ത​​​​ലെ​​​​ടു​​​​ത്ത​​​​തോ​​​​ടെ 2024ഓ​​​​ടെ പൂ​​​​ജ്യ​​​​ത്തി​​​​ലേ​​​​ക്ക് ത​​​​ക​​​​ർ​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ അ​​​​ഭി​​​​മാ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. 

Sports

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര: ഇ​ന്ത്യ​ൻ ടീ​മാ​യി; ഗി​ല്‍ ന​യി​ക്കും

മും​ബൈ: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ശു​ഭ്മാ​ന്‍ ഗി​ല്‍ ആ​ണ് ക്യാ​പ്റ്റ​ൻ. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കി​ടെ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ ശ്രേ​യ​സ് അ​യ്യ​ര്‍ വൈ​സ് ക്യാ​പ്റ്റ​നാ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ക​ളി​ച്ച് ഫോ​മും ഫി​റ്റ്നെ​സും തെ​ളി​യി​ച്ചി​ട്ടും പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷ​മി​യെ ഒ​രി​ക്ക​ല്‍ കൂ​ടി സെ​ല​ക്ട​ർ​മാ​ർ ത​ഴ​ഞ്ഞു.

ശ്രേ​യ​സി​നെ ഫി​റ്റ്‌​നെ​സ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും ടീ​മി​ലു​ൾ​പ്പെ​ടു​ത്തു​ക എ​ന്നും സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി വ്യ​യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി റി​ഷ​ഭ് പ​ന്തും ടീ​മി​ലെ​ത്തി. ഹ​ര്‍​ഷി​ത് റാ​ണ, പ്ര​സി​ദ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ര്‍​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​ര്‍​ക്കൊ​പ്പം പേ​സ് ഓ​ള്‍ റൗ​ണ്ട​റാ​യ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​യും ടീ​മി​ലി​ടം നേ​ടി.

രോ​ഹി​ത് ശ​ര്‍​മ​യും വി​രാ​ട് കോ​ലി​യും ഏ​ക​ദി​ന ടീ​മി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ റി​സ​ര്‍​വ് ഓ​പ്പ​ണ​റാ​യി യ​ശ​സ്വി ജ​യ്സ്വാ​ളി​നെ ടീ​മി​ല്‍ നി​ല​നി​ര്‍​ത്തി. കു​ല്‍​ദീ​പ് യാ​ദ​വ്, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ എ​ന്നി​വ​രാ​ണ് ടീ​മി​ലെ സ്പി​ന്ന​ര്‍​മാ​ര്‍.

കെ.എ​ല്‍. രാ​ഹു​ലാ​ണ് പ്ര​ധാ​ന വി​ക്ക​റ്റ് കീ​പ്പ​ര്‍. ജോ​ലി​ഭാ​രം കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ടി20 ​ലോ​ക​ക​പ്പ് ക​ണ​ക്കി​ലെ​ടു​ത്തും ഹാ​ര്‍​ദിക് പാ​ണ്ഡ്യ​ക്കും ജ​സ്പ്രീ​ത് ബു​മ്ര​ക്കും ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ വി​ശ്ര​മം ന​ല്‍​കി​യി​ട്ടു​ണ്ട്. ജ​നു​വ​രി 11 ന് ​ആ​ണ് ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. 14ന് ​രാ​ജ്കോ​ട്ടി​ല്‍ ര​ണ്ടാം ഏ​ക​ദി​ന​വും 18ന് ​ഇ​ന്‍​ഡോ​റി​ല്‍ മൂ​ന്നാം ഏ​ക​ദി​ന​വും ന​ട​ക്കും.

ടീം ​ഇ​ന്ത്യ: ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ. രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ (വൈ​സ് ക്യാ​പ്റ്റ​ൻ), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഹ​ർ​ഷി​ത് റാ​ണ, പ്ര​സി​ദ് കൃ​ഷ്ണ, കു​ൽ​ദീ​പ് യാ​ദ​വ്, റി​ഷ​ഭ് പ​ന്ത്, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, അ​ർ​ഷ്ദീ​പ് സിം​ഗ്, യ​ശ​സ്വി ജ​യ്സ്വാ​ൾ.

Business

പ​രി​ക്കി​ല്ലാ​തെ ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി​ക​ൾ

ന​​ട​​പ്പ് വ​​ർ​​ഷ​​ത്തെ അ​​വ​​സാ​​ന വ്യാ​​പാ​​ര​​ദി​​ന​​ങ്ങ​​ളിൽ നി​​ക്ഷേ​​പ​​ക​​രി​​ൽ ആ​​വേ​​ശ​​മു​​ള​​വാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് മു​​ൻ​​നി​​ര ഇ​​ൻ​​ഡ​​ക്സു​​ക​​ൾ. പ്ര​​തി​​വാ​​ര മി​​ക​​വി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ വി​​പ​​ണി​​ക്കാ​​യ​​ത് പു​​തു​​വ​​ർ​​ഷം തി​​ള​​ക്ക​​മാ​​ർ​​ന്ന പ്ര​​ക​​ട​​ന​​ത്തി​​ന് അ​​വ​​സ​​ര​​മൊ​​രു​​ക്കാം.

ഒ​​രു വ​​ർ​​ഷ​​ക്കാ​​ല​​യ​​ള​​വി​​ൽ സെ​​ൻ​​സെ​​ക്സ് എ​​ട്ടു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​ർ​​ന്ന് 6568 പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ൾ നി​​ഫ്റ്റി സൂ​​ചി​​ക ഒ​​ൻ​​പ​​ത​​ര ശ​​ത​​മാ​​നം മു​​ന്നേ​​റി 2292 പോ​​യി​​ന്‍റാ​​ണ് വാ​​രി​​ക്കൂ​​ട്ടി​​യ​​ത്. ക​​ഴി​​ഞ്ഞ വാ​​രം സെ​​ൻ​​സെ​​ക്സ് 112 പോ​​യി​​ന്‍റും നി​​ഫ്റ്റി സൂ​​ചി​​ക 75 പോ​​യി​​ന്‍റും വ​​ർ​​ധി​​ച്ചു.

നി​​ഫ്റ്റി 25,966 പോ​​യി​​ന്‍റി​​ൽ​​നി​​ന്നു തു​​ട​​ക്ക​​ത്തി​​ൽ അ​​ൽ​​പ്പം ത​​ള​​ർ​​ന്ന് 25,911ലേ​​ക്കു നീ​​ങ്ങി​​യ​​ഘ​​ട്ട​​ത്തി​​ൽ ഒ​​രു വി​​ഭാ​​ഗം നി​​ക്ഷേ​​പ​​ത്തി​​നു കാ​​ണി​​ച്ച ഉ​​ത്സാ​​ഹം സൂ​​ചി​​ക​​യ്ക്കു ക​​ഴി​​ഞ്ഞ ല​​ക്കം വ്യ​​ക്ത​​മാ​​ക്കി​​യ 26,221ലെ ​​ആ​​ദ്യ പ്ര​​തി​​രോ​​ധം ത​​ക​​ർ​​ത്ത് 26,235 വ​​രെ ഉ​​യ​​രാ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കി. എ​​ന്നാ​​ൽ ഈ ​​ഘ​​ട്ട​​ത്തി​​ൽ വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​നി​​റ​​ങ്ങി​​യ​​ത് വാ​​രാ​​ന്ത്യം സൂ​​ചി​​ക 26,009ലേ​​ക്ക് ഇ​​ടി​​ച്ചെ​​ങ്കി​​ലും ക്ലോ​​സിം​​ഗി​​ൽ നി​​ഫ്റ്റി 26,042 പോ​​യി​​ന്‍റി​​ലാ​​ണ്.

ഈ ​​വാ​​രം നി​​ഫ്റ്റി​​യു​​ടെ ആ​​ദ്യ താ​​ങ്ങ് 25,890ലാ​​ണ്, ഇ​​ത് ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ 25,738ലേ​​ക്കു സാ​​ങ്കേ​​തി​​ക പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്താം.

എ​​ന്നാ​​ൽ, ഒ​​രു ബു​​ൾ റാ​​ലി​​ക്ക് തു​​ട​​ക്കം കു​​റി​​ക്കാ​​നാ​​യാ​​ൽ 26,214-26,386ലേ​​ക്കു കു​​തി​​ച്ചു​​ചാ​​ട്ട​​ത്തി​​ന് ഇ​​ട​​യു​​ണ്ട്. വി​​പ​​ണി​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ മ​​റ്റു സാ​​ങ്കേ​​തി​​ക വ​​ശ​​ങ്ങ​​ളി​​ലു​​ടെ വീ​​ക്ഷി​​ച്ചാ​​ൽ ഡെ​​യ്‌​​ലി, വീ​​ക്കി​​ലി ചാ​​ർ​​ട്ടു​​ക​​ളി​​ൽ എം​​എ​​സി​​ഡി, സൂ​​പ്പ​​ർ ട്രെ​​ൻ​​ഡ്, പാ​​രാ​​ബോ​​ളി​​ക് എ​​സ്എ​​ആ​​ർ എ​​ന്നി​​വ നി​​ക്ഷേ​​പ​​ക​​രെ ആ​​ക​​ർ​​ഷി​​ക്കും വി​​ധ​​ത്തി​​ലാ​​ണ്.

നി​​ഫ്റ്റി ഫ്യൂ​​ച്ചേ​​ഴ്സ് ജ​​നു​​വ​​രി 26,335 വ​​രെ ക​​യ​​റി​​യെ​​ങ്കി​​ലും വാ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം പ​​കു​​തി​​യി​​ൽ 21 ദി​​വ​​സ​​ങ്ങ​​ളി​​ലെ ശ​​രാ​​ശ​​രി​​യി​​ലും താ​​ഴ്ന്ന് 26,288ലാ​​ണ്. ഒ​​രു ത​​ള​​ർ​​ച്ച​​യു​​ടെ സൂ​​ച​​ന​​യാ​​ണി​​തു ന​​ൽ​​കു​​ന്ന​​തെ​​ങ്കി​​ലും 26,000ലെ ​​താ​​ങ്ങ് നി​​ല​​നി​​ർ​​ത്തി​​യാ​​ൽ 27,000ലേ​​ക്കു സാ​​ന്പ​​ത്തി​​ക വ​​ർ​​ഷാ​​ന്ത്യ​​ത്തി​​നു മു​​ന്നേ ഉ​​യ​​രാം. ജ​​നു​​വ​​രി ഫ്യൂ​​ച്ചേ​​ഴ്സി​​ൽ ഓ​​പ്പ​​ൺ ഇ​​ന്‍റ​​റ​​സ്റ്റ് 17 ല​​ക്ഷം ക​​രാ​​റു​​ക​​ളി​​ൽ​​നി​​ന്നു 56.6 ല​​ക്ഷ​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന​​തു പു​​തി​​യ നി​​ക്ഷേ​​പ​​ക​​രു​​ടെ വ​​ര​​വി​​നെ സൂ​​ചി​​പ്പി​​ക്കു​​ന്നു.

ബോം​​ബെ സൂ​​ചി​​ക 84,929ൽ​​നി​​ന്ന് 84,801ലേ​​ക്ക് ഇ​​ടി​​ഞ്ഞ​​ങ്കി​​ലും തി​​രി​​ച്ചു​​വ​​ര​​വി​​ൽ 85,687 പോ​​യി​​ന്‍റ് വ​​രെ ക​​യ​​റി. ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ മു​​ൻ നി​​ര ര​​ണ്ടാം നി​​ര ഓ​​ഹ​​രി​​ക​​ളി​​ലെ ലാ​​ഭ​​മെ​​ടു​​പ്പി​​ൽ സൂ​​ചി​​ക 84,945ലേ​​ക്കു താ​​ഴ്ന്ന​​ശേ​​ഷം മാ​​ർ​​ക്ക​​റ്റ് ക്ലോ​​സിം​​ഗി​​ൽ സെ​​ൻ​​സെ​​ക്സ് 85,041ലാ​​ണ്. ഈ​​വാ​​രം ആ​​ദ്യ പ്ര​​തി​​രോ​​ധം 85,551-86,062 പോ​​യി​​ന്‍റി​​ലും താ​​ങ്ങ് 84,665-84,290 റേ​​ഞ്ചി​​ലു​​മാ​​ണ്.

വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ പി​​ന്നി​​ട്ട വാ​​രം 4290.96 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റു. ഡി​​സം​​ബ​​റി​​ലെ അ​​വ​​രു​​ടെ മൊ​​ത്തം വി​​ല്പ​​ന 24,148.33 കോ​​ടി രൂ​​പ​​യാ​​ണ്. ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ 12,024.99 രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ ശേ​​ഖ​​രി​​ച്ചു. ഈ ​​മാ​​സം അ​​വ​​രു​​ടെ മൊ​​ത്തം നി​​ക്ഷേ​​പം 64,056.61 കോ​​ടി രൂ​​പ​​യാ​​ണ്. ഇ​​തോ​​ടെ ന​​ട​​പ്പു വ​​ർ​​ഷ​​ത്തെ മൊ​​ത്തം വാ​​ങ്ങ​​ൽ 7,44,737.91 കോ​​ടി രൂ​​പ​​യാ​​യി.

രൂ​​പ​​യു​​ടെ മൂ​​ല്യം 89.55ൽ​​നി​​ന്നു 90.38ലേ​​ക്കു ദു​​ർ​​ബ​​ല​​മാ​​യ ശേ​​ഷം വ്യാ​​പാ​​രാ​​ന്ത്യം 89.74ലാ​​ണ്. അ​​മേ​​രി​​ക്ക​​യു​​മാ​​യു​​ള്ള വ്യാ​​പാ​​ര ക​​രാ​​റി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ രൂ​​പ​​യി​​ൽ സ​​മ്മ​​ർ​​ദം സൃ​​ഷ്ടി​​ക്കു​​ന്നു.

ഇ​​ന്ത്യാ വോ​​ളാ​​റ്റി​​ലി​​റ്റി സൂ​​ചി​​ക താ​​ഴ്ന്ന ത​​ല​​ങ്ങ​​ളി​​ൽ നീ​​ങ്ങി നി​​ക്ഷേ​​പ​​ക​​രെ മാ​​ടിവി​​ളി​​ക്കു​​ന്നു. മാ​​ർ​​ക്ക​​റ്റ് ഹോ​​ളി​​ഡേ മൂ​​ഡി​​ലാ​​യ​​തി​​നാ​​ൽ നി​​ക്ഷേ​​പ​​ക​​ർ രം​​ഗ​​ത്ത് സ​​ജീ​​വ​​മ​​ല്ല. വോ​​ളാ​​റ്റി​​ലി​​റ്റി ഇ​​ൻ​​ഡ​​ക്സ് 9.52ൽ​​നി​​ന്നു 9.15ലേ​​ക്കു താ​​ഴ്ന്നു, ഓ​​രോ താ​​ഴ്ച​​യും നി​​ക്ഷേ​​പ​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യി മാ​​റു​​ന്നു​​വെ​​ന്നു മാ​​ത്ര​​മ​​ല്ല, അ​​സാ​​ധാ​​ര​​ണ​​മാ​​യ ശാ​​ന്ത​​തയാ​​ണ് നി​​ല​​വി​​ൽ വി​​പ​​ണി​​യി​​ൽ പ്ര​​ക​​ട​​മാ​​കു​​ന്ന​​ത്.

രാ​​ജ്യാ​​ന്ത​​ര സ്വ​​ർ​​ണ​​വി​​ല പു​​തി​​യ ഉ​​യ​​ര​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കു​​ന്നു. ന്യൂ​​യോ​​ർ​​ക്കി​​ൽ ട്രോ​​യ് ഔ​​ൺ​​സി​​ന് 4344 ഡോ​​ള​​റി​​ൽ​​നി​​ന്നും 4550ലേ​​ക്കു മു​​ന്നേ​​റി. ഈ ​​വ​​ർ​​ഷം സ്വ​​ർ​​ണ​​വി​​ല 73 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു, ഔ​​ൺ​​സി​​ന് 1912 ഡോ​​ള​​ർ.

സാ​​ന്പ​​ത്തി​​ക മേ​​ഖ​​ല​​യി​​ലെ മു​​ര​​ടി​​പ്പും ബു​​ൾ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രു​​ടെ നി​​റ​​ഞ്ഞ സാ​​ന്നി​​ധ്യ​​വും കൂ​​ടി ചേ​​രു​​മ്പോ​​ൾ 2026 സ്വ​​ർ​​ണം 5000 ഡോ​​ള​​റെ​​ന്ന മാ​​ന്ത്രി​​ക​​രേ​​ഖ മ​​റി​​ക​​ട​​ക്കും. അ​​ടു​​ത്ത വ​​ർ​​ഷം ആ​​ദ്യ പ​​കു​​തി​​യി​​ൽ ഈ ​​നേ​​ട്ടം മ​​ഞ്ഞ​​ലോ​​ഹം കൈ​​പ്പി​​ടി​​യി​​ൽ ഒ​​തു​​ക്കാം.

Sports

ടി20 ​ലോ​ക​ക​പ്പി​നുള്ള ടീ​മാ​യി: സൂ​ര്യ​കു​മാ​ർ ന​യി​ക്കും, സ​ഞ്ജു ഇ​ൻ, ഗി​ൽ ഔ​ട്ട്

മും​ബൈ: അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ് നാ​യ​ക​ൻ. അ​ക്സ​ർ പ​ട്ടേ​ലാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ‌.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ൽ ഇ​ടം നേ​ടി​യ​പ്പോ​ൾ ശു​ഭ​മാ​ൻ ഗി​ല്ലി​ന് ടീ​മി​ലെ​ത്താ​നാ​യി​ല്ല. സ​ഞ്ജു​വി​നെ പ്ര​ധാ​ന വി​ക്ക​റ്റ് കീ​പ്പ​റും ഓ​പ്പ​ണ​റു​മാ​യി ടീ​മി​ൽ നി​ല​നി​ര്‍​ത്തി​യപ്പോ​ൾ മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ ജാ​ര്‍​ഖ​ണ്ഡി​നാ​യി തി​ള​ങ്ങി​യ ഇ​ഷാ​ന്‍ കി​ഷ​ന്‍ ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി ടീ​മി​ലെ​ത്തി. ന്യൂ​സി​ല​ൻ‌​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്കും ഇ​തേ ടീം ​ത​ന്നെ​യാ​യി​രി​ക്കും ക​ള​ത്തി​ലി​റ​ങ്ങു​ക.

പേ​സ​ര്‍​മാ​രാ​യി ജ​സ്പ്രീ​ത് ബു​മ്ര​യും അ​ര്‍​ഷ്ദീ​പ് സിം​ഗും ഹ​ര്‍​ഷി​ത് റാ​ണ​യും ത​ന്നെ ലോ​ക​ക​പ്പ് ടീ​മി​ലും തു​ട​രും. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും 15 അം​ഗ ടീമിലിടം പിടിച്ചു.

ടീം ​ഇ​ന്ത്യ: സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), അ​ക്സ​ർ പ​ട്ടേ​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, തി​ല​ക് വ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, ജ​സ്പ്രീ​ത് ബും​റ, അ​ർ​ഷ്ദീ​പ് സിം​ഗ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ത് റാ​ണ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ഇ​ഷാ​ൻ കി​ഷ​ൻ, റി​ങ്കു സിം​ഗ്.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇ​ന്ത്യ​ൻ ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

മും​ബൈ: അ​ടു​ത്ത വ​ർ​ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് മും​ബൈ​യി​ലെ ബി​സി​സി​ഐ ആ​സ്ഥാ​ന​ത്താ​ണ് പ്ര​ഖ്യാ​പ​നം.

ബി​സി​സി​ഐ ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സെ​ല​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വും പ​ങ്കെ​ടു​ക്കും. ജ​നു​വ​രി​യി​ൽ ന്യൂ​സി​ല​ൻ​ഡ‍ി​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കും ലോ​ക​ക​പ്പി​നു​മു​ള്ള ടീ​മി​നെ ഒ​രു​മി​ച്ചാ​ണ് പ്ര​ഖ്യാ​പി​ക്കു​ക.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ ക​ളി​ച്ച ഇ​ന്ത്യ​ൻ ടീ​മി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും മോ​ശം ഫോം ​മാ​ത്ര​മാ​ണ് ടീം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ശ​ങ്ക.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം നേ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2024ൽ ​രോ​ഹി​ത് ശ​ർ​മ്മ​യും സം​ഘ​വും നേ​ടി​യ ടി20 ​ലോ​ക​ക​പ്പ് നി​ല​നി​ർ​ത്താ​നാ​ണ് ഇ​ന്ത്യ ഇ​ത്ത​വ​ണ ഇ​റ​ങ്ങു​ന്ന​ത്. ടി20 ​ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഒ​രു ടീ​മും ഇ​തു​വ​രെ കി​രീ​ടം നി​ല​നി​ര്‍​ത്തി​യി​ട്ടി​ല്ലെ​ന്ന ച​രി​ത്രം തി​രു​ത്തു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം.

Leader Page

സമാധാനത്തിന്‍റെ ഇന്ത‍്യൻ ശബ്ദം

മാ​​​​​​​​റി​​​​​​​​യ ലോ​​​​​​​​ക​​​​​​​​സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് നി​​​​​​​​ല​​​​​​​​പാ​​​​​​​​ടു​​​​​​​​ക​​​​​​​​ളെ​​​​​​​ടു​​​​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ഇ​​​​​​​​ന്ത്യ വി​​​​​ജ​​​​​യി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് സ​​​​​മീ​​​​​പ​​​​​കാ​​​​​ല അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​മാ​​​​​യു​​​​​ള്ള വ‍്യാ​​​​​പാ​​​​​ര​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ൽ ഉ​​​​​ണ്ടാ​​​​​യ ഉ​​​​​ല​​​​​ച്ചി​​​​​ൽ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ലും വി​​​​​ള്ള​​​​​ലു​​​​​ക​​​​​ൾ അ​​​​​ധി​​​​​ക​​​​​രി​​​​​ക്കാ​​​​​തെ കാ​​​​​ക്കാ​​​​​ൻ ഇ​​​​​ന്ത‍്യ​​​​​ക്കു ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്.

അ​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് റ​​​​​ഷ‍്യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പു​​​​​ടി​​​​​ന്‍റെ ഇ​​​​​ന്ത‍്യാ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം. ഇ​​​​​രു​​​​​ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള 23-ാമ​​​​​ത് വാ​​​​​ർ​​​​​ഷി​​​​​ക ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ൽ ഇ​​​​​ന്ത്യ-​​​​​റ​​​​​ഷ്യ വ്യാ​​​​​പാ​​​​​ര, സാ​​​​​ന്പ​​​​​ത്തി​​​​​ക ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് പ​​​​​ഞ്ച​​​​​വ​​​​​ത്സ​​​​​ര പ​​​​​ദ്ധ​​​​​തി​​​​​ക്കും ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി. ഇ​​​​​തോ​​​​​ടൊ​​​​​പ്പം, റ​​​​​ഷ്യ​​​​​യും യു​​​​​ക്രെ​​​​​യ്നും ത​​​​​മ്മി​​​​​ലു​​​​​ള്ള യു​​​​​ദ്ധം സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​വും ശാ​​​​​ശ്വ​​​​​ത​​​​​വു​​​​​മാ​​​​​യി പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള എ​​​​​ല്ലാ ശ്ര​​​​​മ​​​​​ങ്ങ​​​​​ളെ​​​​​യും ഇ​​​​​ന്ത്യ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്യു​​​​​ന്ന​​​​​താ​​​​​യും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മോ​​​​​ദി പ്ര​​​​​ഖ‍്യാ​​​​​പി​​​​​ച്ചു.

യു​​​​​​​​ദ്ധ​​​​​​​​ങ്ങ​​​​​​​​ളും മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും വി​​​​​​​​പ​​​​​​​​ണി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​യു​​​​​ള്ള വ​​​​​​​​ടം​​​​​​​​വ​​​​​​​​ലി​​​​​​​​ക​​​​​​​​ളും പ്ര​​​​​​​​ത്യ​​​​​​​​യ​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ഭി​​​​​​​​ന്ന​​​​​​​​ത​​​​​​​​ക​​​​​​​​ളും ആ​​​​​​​​ഗോ​​​​​​​​ള രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യ​​​​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ വ​​​​​രു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഈ ​​​​​മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ഇ​​​​​​​​ന്ത്യ വ്യ​​​​​​​​ത്യ​​​​​​​​സ്ത​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു​​​​​​​​ പ്ര​​​​​​​​തീ​​​​​​​​ക്ഷ​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ഖ്യാ​​​​​​​​നം വാ​​​​​​​​ഗ്ദാ​​​​​​​​നം ചെ​​​​​​​​യ്യു​​​​​​​​ന്നു- സം​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ണം, പ​​​​​​​​ര​​​​​​​​സ്പ​​​​​​​​ര ബ​​​​​​​​ഹു​​​​​​​​മാ​​​​​​​​നം, സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ൽ വേ​​​​​​​​രൂ​​​​​​​​ന്നി​​​​​​​​യ ഒ​​​​​​​​ന്ന്.

‘ലോ​​​​​​​​കം ഒ​​​​​​​​രു കു​​​​​​​​ടും​​​​​​​​ബ​​​​​​​​മാ​​​​​​​​ണ്’ എ​​​​​​​​ന്ന ‘വസു​​​​​​​​ധൈ​​​​​​​​വ കു​​​​​​​​ടും​​​​​​​​ബ​​​​​​​​കം’ എ​​​​​​​​ന്ന ഭാ​​​​​​​​ര​​​​​​​​തീ​​​​​​​​യ ധാ​​​​​​​​ർ​​​​​​​​മി​​​​​​​​ക​​​​​​​​ത​​​​​​​​യി​​​​​​​​ൽ​​​​​​നി​​​​​​​​ന്ന് ഉ​​​​​​​​രു​​​​​​​​ത്തി​​​​​​​​രി​​​​​​​​ഞ്ഞ ഇ​​​​​​​​ന്ത്യ, വൈ​​​​​​​​വി​​​​​​​​ധ്യ​​​​​​​​ത്തി​​​​​​​​ൽ ഐ​​​​​​​​ക്യ​​​​​​​​ത്തി​​​​​​​​നും വാ​​​​​​​​ചാ​​​​​​​​ടോ​​​​​​​​പ​​​​​​​​ത്തേ​​​​​​​​ക്കാ​​​​​​​​ൾ യു​​​​​​​​ക്തി​​​​​​​​ക്കും ധ്രു​​​​​​​​വീ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ത്തേ​​​​​​​​ക്കാ​​​​​​​​ൾ സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​നുംവേ​​​​​​​​ണ്ടി വാ​​​​​​​​ദി​​​​​​​​ക്കു​​​​​​​​ന്ന ഒ​​​​​​​​രു ധാ​​​​​​​​ർ​​​​​​​​മി​​​​​​​​കശ​​​​​​​​ക്തി​​​​​​​​യാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്നു​​​​​​​​വ​​​​​​​​ന്നി​​​​​​​​ട്ടു​​​​​​​​ണ്ട്.

പു​​​​​​​​രാ​​​​​​​​ത​​​​​​​​ന ത​​​​​​​​ത്വ​​​​​​​​ചി​​​​​​​​ന്ത​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ധു​​​​​​​​നി​​​​​​​​ക പ്ര​​​​​​​​ക​​​​​​​​ട​​​​​​​​നം

ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ഇ​​​​​​​​ന്ന​​​​​​​​ത്തെ വി​​​​​​​​ദേ​​​​​​​​ശ​​​​​​​​ന​​​​​​​​യം തു​​​​​​​​ട​​​​​​​​ർ​​​​​​​​ച്ച​​​​​​​​യെ​​​​​​​​യും മാ​​​​​​​​റ്റ​​​​​​​​ത്തെ​​​​​​​​യും പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു, ഇ​​​​​​​​ത് ഒ​​​​​​​​രു പു​​​​​​​​രാ​​​​​​​​ത​​​​​​​​ന ത​​​​​​​​ത്വ​​​​​​​​ചി​​​​​​​​ന്ത​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ധു​​​​​​​​നി​​​​​​​​ക പ്ര​​​​​​​​ക​​​​​​​​ട​​​​​​​​ന​​​​​​​​മാ​​​​​​​​ണ്. ബു​​​​​​​​ദ്ധ​​​​​​​​ൻ മു​​​​​​​​ത​​​​​​​​ൽ മ​​​​​​​​ഹാ​​​​​​​​ത്മാ​​​​​​​​ഗാ​​​​​​​​ന്ധി​​​​​​​​ വരെ​​​​​​​​യു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ പ​​​​​​​​ക​​​​​​​​ർ​​​​​​​​ന്നു​​​​​​​​ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ അ​​​​​​​​ഹിം​​​​​​​​സാ സ​​​​​​​​ന്ദേ​​​​​​​​ശ​​​​​​​​വും ജ​​​​​​​​വ​​​​​​​​ഹ​​​​​​​​ർ​​​​​​​​ലാ​​​​​​​​ൽ നെ​​​​​​​​ഹ്റു​​​​​​​​വി​​​​​​​​ന്‍റെ ചേ​​​​​​​​രി​​​​​​​​ചേ​​​​​​​​രാ ദ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​വും സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​ണ് ശ​​​​​​​​ക്തി​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ത്യ​​​​​​​​ന്തി​​​​​​​​ക പ്ര​​​​​​​​ക​​​​​​​​ട​​​​​​​​ന​​​​​​​​മെ​​​​​​​​ന്ന ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ചി​​​​​​​​ര​​​​​​​​കാ​​​​​​​​ല വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ന് അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ പാ​​​​​​​​കി. ഇ​​​​​​​​ന്ത്യ ഒ​​​​​​​​രു ദ​​​​​​​​രി​​​​​​​​ദ്ര​​​​​​​​രാ​​​​​​​​ജ്യ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന കാ​​​​​​​​ല​​​​​​​​ത്തു​​​​​​പോ​​​​​​​​ലും ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​നു മു​​​​​​​​ന്നി​​​​​​​​ൽ ഇ​​​​​​​​ന്ദി​​​​​​​​രാഗാ​​​​​​​​ന്ധി പു​​​​​​​​ല​​​​​​​​ർ​​​​​​​​ത്തി​​​​​​​​യ ന​​​​​​​​യ​​​​​​​​ത​​​​​​​​ന്ത്ര മി​​​​​​​​ക​​​​​​​​വും ഉ​​​​​​​​റ​​​​​​​​ച്ച നി​​​​​​​​ല​​​​​​​​പാ​​​​​​​​ടു​​​​​​​​ക​​​​​​​​ളും ലോ​​​​​​​​കം ശ്ര​​​​​​​​ദ്ധി​​​​​​​​ക്കേ​​​​​​​​ണ്ടി വ​​​​​​​​ന്നി​​​​​​​​ട്ടു​​​​​​​​ണ്ട്.​​

സ്വാ​​​​​​​​ത​​​​​​​​ന്ത്യം ല​​​​​​​​ഭി​​​​​​​​ച്ചു പ​​​​​​​​തി​​​​​​​​റ്റാ​​​​​​​​ണ്ടു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു ശേ​​​​​​​​ഷ​​​​​​​​വും ത​​​​​​​​ന്ത്ര​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ സ്വ​​​​​​​​യം​​​​​​​​ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​ന്‍റെ​​​​​​​​യും ബ​​​​​​​​ഹു​​​​​​​​മു​​​​​​​​ഖ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും രൂ​​​​​​​​പ​​​​​​​​ത്തി​​​​​​​​ൽ ഈ ​​​​​​​​പാ​​​​​​​​ര​​​​​​​​മ്പ​​​​​​​​ര്യം മു​​​​​​​​ന്നോ​​​​​​​​ട്ടു​​​​​​ പൊ​​​​​​​​യ്ക്കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും സ​​​​​​​​ഹ​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ നി​​​​​​​​ഷ്പ​​​​​​​​ക്ഷ​​​​​​​​ത​​​​​​​​യു​​​​​​​​ടെ​​​​​​​​യും നീ​​​​​​​​തി​​​​​​​​യു​​​​​​​​ടെ​​​​​​​​യും സ്വ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​മാ​​​​​​​​യ ശ​​​​​​​​ബ്ദം ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്തി​​​​​​​​പ്പി​​​​​​​​ടി​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ട്, ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും ഒ​​​​​​​​രു കൂ​​​​​​​​ട്ടാ​​​​​​​​യ്മ​​​​​​​​യി​​​​​​​​ൽ ഒ​​​​​​​​തു​​​​​​​​ങ്ങി​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കാ​​​​​​​​ൻ വി​​​​​​​​സ​​​​​​​​മ്മ​​​​​​​​തി​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ട്, എ​​​​​​​​ല്ലാ ആ​​​​​​​​ഗോ​​​​​​​​ള ശ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളു​​​​​​​​മാ​​​​​​​​യും സം​​​​​​​​യ​​​​​​​​മ​​​​​​​​ന​​​​​​​​ത്തോ​​​​​​​​ടും സ​​​​​​​​ഹ​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ത്വ​​​​​​​​ത്തോ​​​​​​​​ടും​​​​​​​​കൂ​​​​​​​​ടി ഇ​​​​​​​​ന്ത്യ ഇ​​​​​​​​ട​​​​​​​​പ​​​​​​​​ഴ​​​​​​​​കു​​​​​​​​ന്നു. ​​

മ​​​​​​​​ധ്യ​​​​​​​​സ്ഥ​​​​​​​​നെ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ന്ത്യയുടെ പ​​​​​​​​ങ്ക്

ഇ​​​​​​​​ന്ത്യ ഇ​​​​​​​​ന്ന് ലോ​​​​​​​​ക​​​​​​​​ത്ത് സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യു​​​​​​​​ടെ​​​​​​​​യും സ്ഥി​​​​​​​​ര​​​​​​​​ത​​​​​​​​യു​​​​​​​​ടെ​​​​​​​​യും ശ​​​​​​​​ബ്ദ​​​​​​​​മാ​​​​​​​​യി അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു​​​​​വെ​​​​​ന്ന​​​​​ത് യാ​​​​​ഥാ​​​​​ർ​​​​​ഥ‍്യ​​​​​മാ​​​​​ണ്. ഇ​​​​​​​​ന്ത്യ സം​​​​​​​​സാ​​​​​​​​രി​​​​​​​​ക്കു​​​​​​​​മ്പോ​​​​​​​​ൾ, അ​​​​​​​​ത് സ്വ​​​​​​​​യം മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, മ​​​​​​​​റ്റു പ​​​​​​​​ല​​​​​​​​ർ​​​​​​​​ക്കുംവേ​​​​​​​​ണ്ടി​​​​​​​​യും സം​​​​​​​​സാ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു എ​​​​​​​​ന്ന വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ മ​​​​​​​​ന്ത്രി ഡോ. ​​​​​​​​എ​​​​​​​​സ്. ജ​​​​​​​​യ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​റി​​​​​ന്‍റെ പാ​​​​​​​​ർ​​​​​​​​ല​​​​​​​​മെ​​​​​ന്‍റി​​​​​​​​ലെ പ്ര​​​​​​​​സ്താ​​​​​വ​​​​​ന ഇ​​​​​ക്കാ​​​​​ര‍്യം അ​​​​​ടി​​​​​വ​​​​​ര​​​​​യി​​​​​ടു​​​​​ന്ന​​​​​താ​​​​​ണ്.

ആ​​​​​​​​ഗോ​​​​​​​​ള പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​ക​​​​​​​​ളോ​​​​​​​​ടു​​​​​​​​ള്ള ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ സ​​​​​​​​മീ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ ഈ ​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം ദൃ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​ണ്. റ​​​​​​​​ഷ്യ-​​​​യു​​​​​​​​ക്രെ​​​​​​​​യ്ൻ യു​​​​​​​​ദ്ധ​​​​​​​​സ​​​​​​​​മ​​​​​​​​യ​​​​​​​​ത്ത്, വി​​​​​​​​ഭ​​​​​​​​ജ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു പ​​​​​​​​ക​​​​​​​​രം ഇ​​​​​​​​ന്ത്യ സം​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ണ​​​​ത്തി​​​​നാ​​​​ണ് പ്രാ​​​​ധാ​​​​ന‍്യം ന​​​​ൽ​​​​കി​​​​യ​​​​ത്. അ​​​​​​​​ക്ര​​​​​​​​മം ഉ​​​​​​​​ട​​​​​​​​ന​​​​​​​​ടി അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നും ന​​​​​​​​യ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കു മ​​​​​​​​ട​​​​​​​​ങ്ങാ​​​​​​​​നും, പാ​​​​​​​​ശ്ചാ​​​​​​​​ത്യ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള വി​​​​​​​​ശ്വാ​​​​​​​​സ്യ​​​​​​​​ത നി​​​​​​​​ല​​​​​​​​നി​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കൊ​​​​​​​​ണ്ട് മോ​​​​​​​​സ്കോ​​​​​​​​യു​​​​​​​​മാ​​​​​​​​യും കീ​​​​​​​​വു​​​​​​​​മാ​​​​​​​​യു​​​​​​​​മു​​​​​​​​ള്ള ഉ​​​​​​​​ല​​​​​​​​ഞ്ഞ ബ​​​​​​​​ന്ധം സ​​​​​​​​ന്തു​​​​​​​​ലി​​​​​​​​ത​​​​​​​​മാ​​​​​​​​ക്കാ​​​​​​​​നും ഇ​​​​​​​​ന്ത്യ നി​​​​​​​​ര​​​​​​​​ന്ത​​​​​​​​രം ആ​​​​​​​​ഹ്വാ​​​​​​​​നം ചെ​​​​​​​​യ്തു.

“സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന ശ്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ധി​​​​​​​​കാ​​​​​​​​രി​​​​​​​​ക ശ​​​​​​​​ബ്ദം അ​​​​​​​​ത്യ​​​​​​​​ന്താ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ത​​​​​​​​മാ​​​​​​​​ണ്” എ​​​​​​​​ന്ന് യു​​​​​​​​ക്രെ​​​​​​​​യ്ൻ വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ​​​​മ​​​​​​​​ന്ത്രി ദി​​​​​​​​മി​​​​​​​​ട്രോ കു​​​​​​​​ലെ​​​​​​​​ബ പോ​​​​​​​​ലും സ​​​​​​​​മ്മ​​​​​​​​തി​​​​​​​​ച്ചു. അതു​​​​​​​​പോ​​​​​​​​ലെ, പ​​​​​​​​ശ്ചി​​​​​​​​മേ​​​​​​​​ഷ്യ​​​​​​​​ൻ സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ, പ​​​​​​​​ല​​​​​​​​സ്തീ​​​​​​​​ൻ, ഇ​​​​​​​​റാ​​​​​​​​ൻ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​മാ​​​​​​​​യി ന​​​​​​​​ല്ല ബ​​​​​​​​ന്ധം നി​​​​​​​​ല​​​​​​​​നി​​​​​​​​ർ​​​​​​​​ത്താ​​​​​​​​ൻ ഇ​​​​​​​​ന്ത്യ​​​​​​​​ക്കു ക​​​​​​​​ഴി​​​​​​​​ഞ്ഞു. ഇ​​​​​​​​ത് വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ ദി​​​​​​​​ശാ​​​​​​​​ബോ​​​​​​​​ധ​​​​​​​​വും സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യു​​​​​​​​മു​​​​​​​​ള്ള ഒ​​​​​​​​രു മ​​​​​​​​ധ്യ​​​​​​​​സ്ഥ​​​​​​​​നെ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ന്ത്യ ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പ​​​​​​​​ങ്കിനെ അ​​​​​​​​ടി​​​​​​​​വ​​​​​​​​ര​​​​​​​​യി​​​​​​​​ടു​​​​​​​​ന്ന അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ ന​​​​​​​​യ​​​​​​​​ത​​​​​​​​ന്ത്ര സ​​​​​​​​ന്തു​​​​​​​​ലി​​​​​​​​താ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യാ​​​​​​​​ണ്.

സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന നി​​​​​​​​ർമാ​​​​​​​​താ​​​​​​​​വും പ​​​​​​​​രി​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ക​​​​​​​​നും എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ വി​​​​​​​​ശ്വാ​​​​​​​​സ്യ​​​​​​​​ത വാ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഒ​​​​​​​​തു​​​​​​​​ങ്ങു​​​​​​​​ന്നി​​​​​​​​ല്ല. സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യാ​​​​​​​​ന​​​​​​​​ന്ത​​​​​​​​രം 50 ദൗ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യി 2,50,000​​​​ല​​​​​​​​ധി​​​​​​​​കം സൈ​​​​​​​​നി​​​​​​​​ക​​​​​​​​രെ വി​​​​​​​​ന്യ​​​​​​​​സി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള ഇ​​​​​​​​ന്ത്യ ഐ​​​​​​​​ക്യ​​​​​​​​രാ​​​​​​​​ഷ്‌​​​​ട്ര​​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന ദൗ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഏ​​​​​​​​റ്റ​​​​​​​​വും കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ സം​​​​​​​​ഭാ​​​​​​​​വ​​​​​​​​ന ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൊ​​​​​​​​ന്നാ​​​​​​​​ണ്.

ലബ​​​​​​​​ന​​​​​​​​ൻ മു​​​​​​​​ത​​​​​​​​ൽ കോം​​​​​​​​ഗോ വ​​​​​​​​രെ, ഇ​​​​​​​​ന്ത്യ​​​​​​​​ൻ സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന സേ​​​​​​​​നാം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ സി​​​​​​​​വി​​​​​​​​ലി​​​​​​​​യ​​​​​​​​ന്മാ​​​​​​​​രെ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും യു​​​​​​​​ദ്ധ​​​​​​​​ത്തി​​​​​​​​ൽ ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്ന സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ങ്ങ​​​​​​​​ൾ പു​​​​​​​​ന​​​​​​​​ർ​​​​​​​​നി​​​​​​​​ർ​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും വേ​​​​​​​​ണ്ടി പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ച്ചു. അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​ട്ര ദൗ​​​​​​​​ത്യ​​​​വേ​​​​​​​​ള​​​​​​​​ക​​​​​​​​ളി​​​​​​​​ൽ പ്ര​​​​​​​​ക​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ച പ്ര​​​​​​​​ഫ​​​​​​​​ഷ​​​​​​​​ണ​​​​​​​​ലി​​​​​​​​സം, ആ​​​​​​​​ത്മാ​​​​​​​​ർ​​​​​​​​ഥ​​​​​​​​ത, അ​​​​​​​​നു​​​​​​​​ക​​​​​​​​മ്പ, മ​​​​​​​​നു​​​​​​​​ഷ്യ​​​​സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യോ​​​​​​​​ടു​​​​​​​​ള്ള പ്ര​​​​​​​​തി​​​​​​​​ബ​​​​​​​​ദ്ധ​​​​​​​​ത എ​​​​​​​​ന്നി​​​​​​​​വ രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന് പ്ര​​​​​​​​ശ​​​​​​​​സ്തി നേ​​​​​​​​ടി​​​​​​​​ക്കൊ​​​​​​​​ടു​​​​​​​​ത്തു.

International

ഹെ​റോ​യി​ൻ ക​ട​ത്ത്; ഇ​ന്ത്യ​ൻ വം​ശ​ജ​ന് യു​കെ​യി​ൽ 10 വ​ർ​ഷം ത​ട​വ്

ല​ണ്ട​ൻ: ക്ലാ​സ് എ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​മാ​യ ഹെ​റോ​യി​ൻ ക​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് യു​കെ​യി​ൽ 10 വ​ർ​ഷം ത​ട​വ്. സ്കോ​ട്ട്ല​ൻ​ഡി​ലെ ഈ​സ്റ്റ് ലോ​തി​യാ​ൻ സ്വ​ദേ​ശി രാ​ജേ​ഷ് ബ​ക്ഷി​യെ​യാ​ണ് (57) കാ​ന്‍റ​ർ​ബ​റി കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​യ ജോ​ൺ പോ​ൾ ക്ല​ർ​ക്കി​നെ (44) ഒ​ൻ​പ​ത് വ​ർ​ഷം ത​ട​വി​നും ശി​ക്ഷി​ച്ചു. ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പൊ​തി​യി​ൽ​നി​ന്ന് രാ​ജേ​ഷ് ബ​ക്ഷി​യു​ടെ വി​ര​ല​ട​യാ​ളം അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​രു​ന്നു. 2022 ജൂ​ണി​ൽ ഡോ​വ​റി​ലെ തു​റ​മു​ഖ​ത്തു​നി​ന്നാ​ണ് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. നാ​ലു ദ​ശ​ല​ക്ഷം പൗ​ണ്ട് വി​ല​വ​രു​ന്ന​താ​ണ് പി​ടി​കൂ​ടി​യ ല​ഹ​രി​വ​സ്തു​ക്ക​ൾ.

ബ​ക്ഷി​യും ക്ല​ർ​ക്കും ത​മ്മി​ൽ ല​ഹ​രി ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ​യും മെ​സേ​ജു​ക​ളു​ടെ​യും തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​രു​ന്നു. നി​യ​ന്ത്രി​ത മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്ത കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ് ബ​ക്ഷി.

International

35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ല​ങ്ക​ൻ സേ​ന​യു​ടെ പി​ടി​യി​ൽ

 കൊ​ളം​ബോ: അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നാ​രോ​പി​ച്ച് 35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന അ​റ​സ്റ്റ് ചെ​യ്തു. ബോ​ട്ടു​ക​ളും വ​ല​ക​ളും പി​ടി​ച്ചെ​ടു​ത്തു.

വ​ട​ക്ക​ൻ ജാ​ഫ്ന​യ്ക്കു സ​മീ​പം ക​ങ്കേ​ശ​ൻ​തു​റൈ​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്നു നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ ബു​ദ്ധി​ക സ​ന്പ​ത്ത് പ​റ​ഞ്ഞു.

ഒ​ക്‌​ടോ​ബ​ർ ഒ​ന്പ​തി​ന് ത​ലൈ​മാ​ന്നാ​റി​ൽ​നി​ന്ന് 47 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന പി​ടി​കൂ​ടി​യി​രു​ന്നു.

NRI

കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് അ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഗൗ​തം സ​ന്തോ​ഷ്(27)​ ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന്യൂ​ഫൗ​ണ്ട്ലാ​ന്‍റി​ലെ ഡീ​ർ ത​ടാ​ക​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

പൈ​പ്പ​ർ പി​എ-31 ന​വാ​ജോ ട്വി​ൻ എ​ൻ​ജി​ൻ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ വി​മാ​ന​ത്തി​ൽ ര​ണ്ട് പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്ട​ഡ് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല‌‌​ത്തു​വ​ച്ച് ത​ന്നെ ഇ​രു​വ​രും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഡെ​ൽ​റ്റ ആ​സ്ഥാ​ന​മാ​യു​ള്ള കി​സി​ക് ഏ​രി​യ​ൽ സ​ർ​വേ ഇ​ൻ‌​കോ​ർ​പ​റേ​റ്റ​ഡി​ലാ​ണ് ഗൗ​തം ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗൗ​ത​മി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

Business

അ​​പൂ​​ർ​​വ ഭൗ​​മ മൂ​​ല​​ക​​ങ്ങ​​ൾ ചൈ​​ന​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളെ മ​​റി​​ക​​ട​​ക്കാ​​ൻ ഇ​​ന്ത്യ​​യും ജ​​പ്പാ​​നും ഒ​​ന്നി​​ക്കു​​ന്നു


മും​​ബൈ: അ​​പൂ​​ർ​​വ ഭൗ​​മ​​മൂ​​ല​​ക​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ ചൈ​​ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​ത​​ര​​ണ ശൃം​​ഖ​​ല​​യി​​ലെ ത​​ട​​സ​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള മാ​​ർ​​ഗം ക​​ണ്ടെ​​ത്താ​​ൻ ഇ​​ന്ത്യ​​ൻ, ജാ​​പ്പ​​നീ​​സ് ക​​ന്പ​​നി​​ക​​ൾ ഒ​​രു​​മി​​ച്ച് ശ്ര​​മി​​ക്കു​​ന്നു​​ണ്ടെ​​ന്ന് റി​​പ്പോ​​ർ​​ട്ട്.
ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​ക​​ളു​​മാ​​യു​​ള്ള സ​​ഹ​​ക​​ര​​ണ​​ത്തി​​ലൂ​​ടെ ഒ​​രു വ​​ഴി ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി ജ​​പ്പാ​​നി​​ലെ ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന, ബാ​​റ്റ​​റി വ്യ​​വ​​സാ​​യ​​ത്തി​​ൽ നി​​ന്നു​​ള്ള ഒ​​രു ഡ​​സ​​നി​​ല​​ധി​​കം ക​​ന്പ​​നി​​ക​​ൾ ഡ​​ൽ​​ഹി​​യി​​ലു​​ണ്ടെ​​ന്ന് മി​​ന്‍റ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചി​​ല കന്പനികളാണ് മി​​ത്സു​​ബി​​ഷി കെ​​മി​​ക്ക​​ൽ​​സ്, സു​​മി​​റ്റോ​​മോ മെ​​റ്റ​​ൽ​​സ് ആ​​ൻ​​ഡ് മൈ​​നിം​​ഗ്, പാ​​ന​​സോ​​ണി​​ക് തു​​ട​​ങ്ങിവ. ഈ ​​ക​​ന്പ​​നി​​ക​​ളെ​​ല്ലാം ജാ​​പ്പ​​നീ​​സ് വ്യാ​​വ​​സാ​​യി​​ക സംഘ ടനയാ​​യ ബാ​​റ്റ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് സ​​പ്ലൈ ചെ​​യി​​ൻ (ബി​​എ​​എ​​സ്‌​​സി) അം​​ഗ​​ങ്ങ​​ളാ​​ണ്. റി​​ല​​യ​​ൻ​​സും അ​​മാ​​ര രാ​​ജും ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്നു​​ണ്ടെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

ലി​​ഥി​​യം-​​അ​​യ​​ണ്‍ ബാ​​റ്റ​​റി​​ക​​ൾ​​ക്കും ലി​​ഥി​​യം, ഗ്രാ​​ഫൈ​​റ്റ് തു​​ട​​ങ്ങി​​യ നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ൾ​​ക്കും വേ​​ണ്ടി​​യു​​ള്ള പ​​ങ്കാ​​ളി​​ത്ത​​ങ്ങ​​ൾ, കൂ​​ടാ​​തെ ഈ ​​മേ​​ഖ​​ല​​ക​​ളി​​ലെ ചൈ​​ന​​യു​​ടെ ആ​​ധി​​പ​​ത്യ​​ത്തെ മ​​റി​​ക​​ട​​ക്കു​​ന്ന​​തി​​നാ​​യി വൈ​​വി​​ധ്യ​​മാ​​ർ​​ന്ന വി​​ത​​ര​​ണ ശൃം​​ഖ​​ല​​യ്ക്കു​​ള്ള സ​​ഹ​​ക​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​വ ക​​ന്പ​​നി​​ക​​ൾ പ​​ര്യ​​വേ​​ക്ഷ​​ണം ചെ​​യ്യാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

സ്മാ​​ർ​​ട്ട്ഫോ​​ണ്‍ മു​​ത​​ൽ ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വ​​രെ നി​​ർ​​മാ​​ണ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ അ​​പൂ​​ർ​​വ ഭൗ​​മ മൂ​​ല​​ക കാ​​ന്ത​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ ചൈ​​ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തേ​​ത്തു​​ർ​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ഓ​​ട്ടോ പാ​​ർ​​ട്സു​​ക​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ കാ​​ല​​താ​​മ​​സ​​മു​​ണ്ടാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ത് ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ത​​ട​​സ​​മു​​ണ്ടാ​​ക്കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് കാ​​ർ നി​​ർ​​മാ​​താ​​ക്ക​​ൾ.
വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ആ​​ഗോ​​ള വ്യാ​​പാ​​ര സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ളു​​ടെ വി​​ത​​ര​​ണം ഉ​​റ​​പ്പാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ ശ​​ക്ത​​മാ​​ക്കു​​ക​​യാ​​ണെ​​ന്ന് ക​​ഴി​​ഞ്ഞ ആ​​ഴ്ച ആ​​ദ്യം ധ​​ന​​കാ​​ര്യ മ​​ന്ത്രാ​​ല​​യം പ​​റ​​ഞ്ഞി​​രു​​ന്നു.

Latest News

Corehub Up