x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ന്‍ ഗൃ​ഹോ​പ​ക​ര​ണ വി​പ​ണി കൈ​യ​ട​ക്കാ​ന്‍ ഒ​പ്റ്റിമ

വെബ്ഡെസ്ക്
Published: July 22, 2026 11:22 PM IST | Updated: July 22, 2026 11:22 PM IST

ഓ​​​​പ്ടി​​​​മ

കൊ​​​​ച്ചി: ബ​​​​ഹ​​​റി​​​​ന്‍ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള പ്ര​​​​മു​​​​ഖ ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ ബ്രാ​​​​ന്‍​ഡാ​​​​യ ഓ​​​​പ്ടി​​​​മ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് വീ​​​​ണ്ടും വ​​​​രു​​​​ന്നു.

കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​യെ​​​ത്തു​​​​ട​​​​ര്‍​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​നം താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ര്‍​ത്തി​​​​യെ​​​​ങ്കി​​​​ലും വീ​​​​ണ്ടും ഇ​​​​ന്ത്യ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്കു ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് ന​​​​ട​​​​ത്താ​​​​നൊ​​​​രു​​​​ങ്ങു​​​​ക​​​​യാ​​​​ണെ​​​​ന്ന് കൊ​​​​ച്ചി​​​​യി​​​​ലെ താ​​​​ജ് ഹോ​​​​ട്ട​​​​ലി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ഓ​​​​പ്റ്റി​​​​മ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഖു​​​​റൈ​​​​ഷ് ദാ​​​​ദാ​​​​ഭാ​​​​യ് പ​​​​റ​​​​ഞ്ഞു

ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​മാ​​​​രം​​​​ഭി​​​​ക്കും. തു​​​​ട​​​​ര്‍​ന്ന് ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കും പി​​​​ന്നീ​​​​ട് രാ​​​​ജ്യ​​​​ം മുഴുവനാ​​​​യും വ്യാ​​​​പി​​​​പ്പി​​​​ക്കും. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു വ​​​​ര്‍​ഷ​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഓ​​​​പ്റ്റി​​​​മ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന റീ​​​​ട്ടെ​​​​യി​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​യാ​​​​യി പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ല്‍ ഏ​​​​ജ​​​​ന്‍​സീ​​​​സ് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ്. സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ക്‌​​​​സ്‌​​​​ക്ലൂ​​​​സീ​​​​വ് ഡി​​​​സ്ട്രി​​​​ബ്യൂ​​​​ട്ട​​​​റാ​​​​യി ഫോ​​​​ര്‍​ടൈം സൊ​​​​ല്യൂ​​​​ഷ​​​​ന്‍​സി​​​​നെ നി​​​​യ​​​​മി​​​​ച്ച​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മി​​​​ക്‌​​​​സ​​​​ര്‍ ഗ്രൈ​​​​ന്‍​ഡ​​​​ർ‍, ഇ​​​​ന്‍​ഡ​​​​ക്‌​​​ഷ​​​​ന്‍ കു​​​​ക്ക​​​​ർ, എ​​​​ല്‍​പി​​​​ജി ഗ്യാ​​​​സ് സ്റ്റൗ​​​​വ്‍, എ​​​​യ​​​​ര്‍ ഫ്ര​​​​യ​​​​ർ‍, ഓ​​​​വ​​​​ന്‍ ടോ​​​​സ്റ്റ​​​​ർ, വാ​​​​ക്വം ക്ലീ​​​​ന​​​​ർ‍, പോ​​​​ര്‍​ട്ട​​​​ബി​​​​ള്‍ ഐ​​​​സ് മേ​​​​ക്ക​​​​ർ‍ തു​​​​ട​​​​ങ്ങി വൈ​​​​വി​​​​ധ്യ​​​​മാ​​​​ര്‍​ന്ന ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ല്‍, നോ​​​​ണ്‍ ഇ​​​​ല​​​​ക്‌ട്രിക്ക​​​​ല്‍ ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ഓ​​​​പ്റ്റി​​​​മ ഇ​​​​ന്ത്യ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ല്‍ നി​​​​ര്‍​മി​​​​ച്ച് ക​​​​യ​​​​റ്റു​​​​മ​​​​തി​ ചെ​​​​യ്യാ​​​​നും ക​​​​മ്പ​​​​നി​​​​ക്ക് പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ട്.

വാർത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ല്‍ ഏ​​​​ജ​​​​ന്‍​സീ​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ പീ​​​​റ്റ​​​​ര്‍ പോ​​​​ള്‍, ഒ​​​​പ്ടി​​​​ഗോ ക​​​​ണ്‍​സ്യൂ​​​​മ​​​​ര്‍ പ്രോ​​​​ഡ​​​​ക്ട്‌​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബാ​​​​ബു വ​​​​ട​​​​ക്ക​​​​ന്‍, ഫോ​​​​ര്‍​ടൈം സൊ​​​​ല്യൂ​​​​ഷ​​​​ന്‍​സ് മാ​​​​നേ​​​​ജിം​​​​ഗ് പാ​​​​ര്‍​ട്ണ​​​​ര്‍ അ​​​​ഭി​​​​ലാ​​​​ഷ്, മാ​​​​ര്‍​ക്ക​​​​റ്റിം​​​​ഗ് മാ​​​​നേ​​​​ജ​​​​ര്‍ രാ​​​​ജീ​​​​വ്കു​​​​മാ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Optima Indian HomeAppliance market Business

Recent News

Corehub Up