കൊച്ചി: ബഹറിന്‍ ആസ്ഥാനമായുള്ള പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡായ ഓപ്ടിമ ഇന്ത്യയിലേക്ക് വീണ്ടും വരുന്നു.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിയെങ്കിലും വീണ്ടും ഇന്ത്യന്‍ വിപണിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണെന്ന് കൊച്ചിയിലെ താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഓപ്റ്റിമ പ്രസിഡന്റ് ഖുറൈഷ് ദാദാഭായ് പറഞ്ഞു
ആദ്യഘട്ടത്തില്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. തുടര്‍ന്ന് ദക്ഷിണേന്ത്യയിലേക്കും പിന്നീട് രാജ്യം മുഴുവനായും വ്യാപിപ്പിക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തില്‍ ഓപ്റ്റിമയുടെ പ്രധാന റീട്ടെയില്‍ പങ്കാളിയായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാനത്തെ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടറായി ഫോര്ടൈം സൊല്യൂഷന്‍സിനെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.
മിക്സര്‍ ഗ്രൈന്‍ഡർ, ഇന്‍ഡക്ഷന്‍ കുക്കർ, എല്‍പിജി ഗ്യാസ് സ്റ്റൗവ്, എയര്‍ ഫ്രയർ, ഓവന് ടോസ്റ്റർ, വാക്വം ക്ലീനർ, പോര്‍ട്ടബിള്‍ ഐസ് മേക്കർ തുടങ്ങി വൈവിധ്യമാര്‍ന്ന ഇലക്ട്രിക്കല്‍, നോണ്‍ ഇലക്ട്രിക്കല്‍ ഗൃഹോപകരണങ്ങളാണ് ഓപ്റ്റിമ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്.
വാർത്താസമ്മേളനത്തില്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍, ഒപ്ടിഗോ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് മാനേജിംഗ് ഡയറക്ടര്‍ ബാബു വടക്കന്‍, ഫോര്ടൈം സൊല്യൂഷന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ അഭിലാഷ്, മാര്‍ക്കറ്റിംഗ് മാനേജര്‍ രാജീവ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.