x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ർ​ത്ത് വ​നി​താ ടെ​സ്റ്റ്: ഓ​സ്ട്രേ​ലി​യ​യ്ക്ക് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച


Published: March 7, 2026 06:45 PM IST | Updated: March 7, 2026 06:45 PM IST

പെ​ർ​ത്ത്: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ ശ​ക്ത​മാ​യ നി​ല​യി​ൽ. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 125 റ​ൺ​സ് ലീ​ഡ് നേ​ടി​യാ​ണ് ഓ​സീ​സ് പു​റ​ത്താ​യ​ത്. മ​റു​പ​ടി​യാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച നേ​രി​ട്ടു.

ര​ണ്ടാം ദി​ന​ത്തി​ലെ മ​ത്സ​രം നി​ർ​ത്തു​ന്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട‌​ത്തി​ൽ 105 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. ഓ​സ്ട്രേ​ലി​യ​യേ​ക്കാ​ൾ 20 റ​ൺ​സ് പു​റ​കി​ലാ​ണ് ഇ​ന്ത്യ. പ്ര​തി​ക റാ​വ​ലും സ്നേ​ഹ് റാ​ണ​യു​മാ​ണ് ക്രീ​സി​ൽ. പ്ര​തി​ക 43 റ​ൺ​സും സ്നേ​ഹ് റാ​ണ 14 റ​ൺ​സും എ‌​ടു​ത്തി​ട്ടു​ണ്ട്.

സ്മൃ​തി മ​ന്ദാ​ന (2), ഷെ​ഫാ​ലി വ​ർ​മ (5), ജെ​മീ​മ റോ​ഡ്രി​ഗ​സ് (14) , ക്യാ​പ്റ്റ​ൻ ഹ​ർ​മ​ർ​പ്രീ​ത് കൗ​ർ (11), ദീ​പ്തി ശ​ർ​മ (9) , വി​ക്ക​റ്റ് കീ​പ്പ​ർ റി​ച്ചാ ഘോ​ഷ് (0) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ലൂ​സി ഹാ​മി​ൽ​ട​ൺ മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡ് ര​ണ്ട് വി​ക്ക​റ്റും ഡാ​ർ​സി ബ്രൗ​ൺ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 198 റ​ൺ​സി​ന് മ​റു​പ​ടി​യാ​യി 323 റ​ൺ​സെ​ടു​ത്താ​ണ് ഓ​സീ​സ് പു​റ​ത്താ​യ​ത്.

അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ‌​ഡി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും എ​ലി​സ് പെ​റി​യു​ട‌െ അ​ർ​ധ സെ​ഞ്ചു​റി​യു‌​ടെ​യും മി​ക​വി​ലാ​ണ് ഓ​സ്‌​ട്രേ​ലി​യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡ് 129 റ​ൺ​സാ​ണെ​ടു​ത്ത​ത്. 17 ബൗ​ണ്ട‌​റി​ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​ന്ന​ബെ​ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

എ​ലി​സ് പെ​റി 76 റ​ൺ​സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. 10 ഫോ​റും ഒ​രു സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തി​രു​ന്നു. ലൂ​സി ഹാ​മി​ൽ​ട​ൺ 23 റ​ൺ​സും അ​ലാ​നാ കിം​ഗ് 21 റ​ൺ​സും എ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ​യാ​ലി സ​ത്ഗ​രെ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ക്രാ​ന്തി ഗൗ​ഡും ദീ​പ്തി ശ​ർ​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും സ്നേ​ഹ് റാ​ണ​യും ഷെ​ഫാ​ലി വ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Tags : perth test indian women australian women score

Recent News

Corehub Up