Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Vs New Zealand

ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ് ട്വ​ന്‍റി-20: കി​വി പരീക്ഷ...

​ക്രൈ​സ്റ്റ് ച​ര്‍​ച്ച്: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങു​ന്ന ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്ക് ഇ​ന്നു തു​ട​ക്കം. വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​യ നാ​ട്ടി​ലെ പ​ര​മ്പ​ര സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ച​തി​ന് ശേ​ഷ​മാ​ണ് ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും കി​വീ​സി​നെ നേ​രി​ടാ​നെ​ത്തു​ന്ന​ത്.

മി​ച്ച​ല്‍ സാ​ന്‍റ്‌​ന​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന്യൂ​സി​ല​ന്‍​ഡി​ന്‍റെ പേ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ നീ​ല​പ്പ​ട​യു​ടെ ബാ​റ്റിം​ഗ് പ​രീ​ക്ഷി​ക്ക​പ്പെ​ടും. അ​തേ​സ​മ​യം, ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗ് നി​ര​യു​ടെ ദൗ​ര്‍​ബ​ല്യം മു​ത​ലെ​ടു​ക്കു​ക​യാ​കും സാ​ന്‍റ്ന​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന്യൂ​സി​ലാ​ന്‍​ഡി​ന്‍റെ ല​ക്ഷ്യം. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യു​ടെ​യും ജ​സ്പ്രീ​ത് ബും​റ​യു​ടെ​യും അ​ഭാ​വം ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​ണ്. 2022ലെ ​പ​ര്യ​ട​ന​ത്തി​ല്‍ ഇ​ന്ത്യ​യെ ന​യി​ച്ച​ത്് ഹാ​ര്‍​ദി​ക് ആ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​തി​നു പി​ന്നാ​ലെ അ​ര​ങ്ങേ​റു​ന്ന ഏ​ക​ദി​നം, ടെ​സ്റ്റ് പ​ര​മ്പ​ര​ക​ളി​ല്‍ ബും​റ​യു​ടെ േസ​വ​ന​മു​ണ്ടാ​കും.

പ​വ​ര്‍ പ​രീ​ക്ഷ

മി​ക​ച്ച പേ​സ​ര്‍​മാ​രു​ടെ സം​ഘ​മാ​ണ് കി​വീ​സി​ന്‍റേ​ത്. ഇ​ന്ത്യ​ക്കു വെ​ടി​ക്കെ​ട്ട് ബാ​റ്റ​ര്‍​മാ​ര്‍ ഉ​ണ്ടെ​ങ്കി​ലും നി​ല​വി​ലെ ബാ​റ്റിം​ഗ് നി​ര​യി​ല്‍ മു​മ്പ് ന്യൂ​സി​ല​ന്‍​ഡി​ല്‍ ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ള്ള​ത് നാ​ലു​പേ​ര്‍ മാ​ത്ര​മാ​ണ്. ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍, ഇ​ഷാ​ന്‍ കി​ഷ​ന്‍, സ​ഞ്ജു സാം​സ​ണ്‍, ശി​വം ദു​ബെ എ​ന്നി​വ​ര്‍.

അ​ഭി​ഷേ​ക് ശ​ര്‍​മ, തി​ല​ക് വ​ര്‍​മ, പ​തി​ന​ഞ്ചു​കാ​ര​ന്‍ വൈ​ഭ​വ് സൂ​ര്യ​വം​ശി എ​ന്നി​വ​ര്‍ എ​തി​രാ​ളി​ക​ള്‍​ക്കു​മേ​ല്‍ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും ത​ണു​പ്പും പ​ന്തി​നു മി​ക​ച്ച സ്വിം​ഗ് ല​ഭി​ക്കു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കി​വീ​സ് പേ​സ് നി​ര വെ​ല്ലു​വി​ളി​യാ​കും. ഗ്ലെ​ന്‍ ഫി​ലി​പ്സ്, ഫി​ന്‍ അ​ല​ന്‍ തു​ട​ങ്ങി​യ വെ​ടി​ക്കെ​ട്ട് ബാ​റ്റ​ര്‍​മാ​രി​ലാ​ണ് സാ​ന്‍റ്‌​ന​റു​ടെ പ്ര​തീ​ക്ഷ.

ഭു​വി റി​ട്ടേ​ണ്‍​സ്

അ​യ​ര്‍​ല​ന്‍​ഡി​ലും ഇം​ഗ്ല​ണ്ടി​ലും തു​ട​ര്‍​ച്ച​യാ​യ തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി ക്യാ​പ്റ്റ​ന്‍​സി തു​ട​ങ്ങി​യ അ​യ്യ​ര്‍ വി​ജ​യ​ത്തി​ന്‍റെ പാ​ത​യി​ല്‍ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും വി​ദേ​ശ മ​ണ്ണി​ലെ ഈ ​പ​ര്യ​ട​നം നി​ര്‍​ണാ​യ​ക​മാ​ണ്. ഏ​ക​ദേ​ശം നാ​ലു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പേ​സ​ര്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ പേ​സ് ആ​ക്ര​മ​ണ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ക്കാ​ന്‍ തി​രി​ച്ചെ​ത്തു​ന്ന​ത് ഇ​ന്ത്യ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രും.

പ​രി​ക്കി​ല്‍ നി​ന്ന് മു​ക്ത​നാ​യി വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി മ​ട​ങ്ങി​യെ​ത്തു​ന്ന​തും പ്ര​തീ​ക്ഷ​യാ​ണ്. നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, ശി​വം ദു​ബെ എ​ന്നി​വ​രും മി​ക​വ് പു​ല​ര്‍​ത്തേ​ണ്ട​തു​ണ്ട്.ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു പി​ന്നാ​ലെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യും ര​ണ്ടു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

Sports

ഇന്ത്യയ്ക്ക് 209 റണ്‍സ് വിജയലക്ഷ്യം

റായ്പുർ: ന്യൂസിലൻഡിനെതിരായ ട്വന്‍റി-20 ക്രിക്കറ്റിൽ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 209 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റണ്‍സെടുത്തു.

ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറുടെയും രചിൻ രവീന്ദ്രയുടെയും മിന്നുന്ന പ്രകടനമാണ് ന്യൂസിലൻഡിനെ മികച്ച നിലയിലെത്തിച്ചത്. മിച്ചൽ സാന്‍റ്നർ പുറത്താകാതെ 27 പന്തിൽ 47 റണ്‍സെടുത്തു. ഒരു സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു സാന്‍റ്നറുടെ ഇന്നിംഗ്സ്.

26 പന്തുകളിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 44 റണ്‍സാണ് രചിൻ സ്കോർ ചെയ്തത്. ഓപ്പണറുമാരായ ഡെവൻ കോണ്‍വേ ഒൻപത് പന്തിൽ 19 റണ്‍സും ടിം സീഫെർട്ട് 13 പന്തിൽ 24 റണ്‍സുമെടുത്തു. ഗ്ലെൻ ഫിലിപ്സ് 19 റണ്‍സും ഡാരിൽ മിച്ചൽ 18 റണ്‍സും നേടി. മാർക്ക് ചാപ്മാൻ 10 റണ്‍സെടുത്തു. സക്കറെ ഫോൾക്സ് പുറത്താകാതെ 15 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, ശിവം ദുംബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Sports

ഇന്ത്യയ്ക്ക് ടോസ്, കിവീസിനെ ബാറ്റിംഗിന് അയച്ചു

റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്‍റി-20 ക്രിക്കറ്റിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അക്സർ പട്ടേലിനും ജസ്പ്രീത് ബുംറയ്ക്കും പകരം ഹർഷിത് റാണയെയും കുൽദീപ് യാദവിനെയും ഇന്ത്യ ടീമിലുൾപ്പെടുത്തി.

മൂന്ന് മാറ്റങ്ങളാണ് ന്യൂസിലൻഡ് ടീമിൽ വരുത്തിയിരിക്കുന്നത്. റോബർട്ട്സൺ, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജാമിസൺ എന്നിവർക്ക് പകരം ടിം സീഫെർട്ട്, സാക്കറെ ഫോൾക്സ്, മാറ്റ് ഹെന്‍‌റി എന്നിവരെ ടീമിലുൾപ്പെടുത്തി.

ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവൺ കോൺവേ, ടിം സീഫെർട്ട്, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്‍റനർ, സക്കറെ ഫോൾക്‌സ്, മാറ്റ് ഹെൻറി, ഇഷ് സൗധി, ജേക്കബ് ഡഫി

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.

Sports

ന്യൂ​സി​ല​ൻ​ഡി​നെ 53 റ​ൺ​സി​ന് ത​ക​ർ​ത്തു; വ​നി​താ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ സെ​മി​യി​ൽ

മും​ബൈ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ സെ​മി​യി​ൽ. വ്യാ​ഴാ​ഴ്ച ന​ട​ന്ന മത്സരത്തിൽ ന്യൂ​സി​ല​ൻ​ഡി​നെ 53 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ സെ​മി​യി​ലെ​ത്തി​യ​ത്. ഇ​തോ​ടെ സെ​മി​യി​ൽ ക​ട​ക്കു​ന്ന നാ​ലാ​മ​ത്തെ ടീ​മാ​യി ഇ​ന്ത്യ.

മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 49 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 340 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. മ​ഴ​യെ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ച​ത്.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്മൃ​തി മ​ന്ദാ​ന​യും പ്ര​തി​ക റാ​വ​ലും സെ​ഞ്ചു​റി​യും ജെ​മീ​മ റോ​ഡ്രി​ഗ​സ് അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി. പ്ര​തി​ക 122 റ​ൺ​സും സ്മൃ​തി 109 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. 76 റ​ൺ​സെ​ടു​ത്ത ജ​മീ​മ റോ​ഡ്രി​ഗ​സ് പു​റ​ത്താ​കാ​തെ നി​ന്നു.

ഏ​ക​ദി​ന ക​രി​യ​റി​ലെ 14-ാം സെ​ഞ്ചു​റി​യാ​ണ് സ്മൃ​തി മ​ന്ദാ​ന ഇ​ന്ന് പൂ​ർ​ത്തി‍​യാ​ക്കി​യ​ത്. ഇ​തോ​ടെ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടി​യ വ​നി​താ താ​ര​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​തെ​ത്താ​നും മ​ന്ദാ​ന​യ്ക്ക് സാ​ധി​ച്ചു. 15 സെ​ഞ്ചു​റി​ക​ളു​ള്ള ഓ​സ്‌​ട്രേ​ലി​യ​യു​ടെ മെ​ഗ് ലാ​ന്നിം​ഗാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി റോ​സ്മേ​രി മ​യെ​റും അ​മേ​ലി​യ കെ​റും സൂ​സി ബെ​യ്റ്റ്സും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന് ശേ​ഷം വീ​ണ്ടും മ​ഴ​യെ​ത്തി. അ​തോ​ടെ ന്യൂ​സി​ല​ൻ​ഡി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 44 ഓ​വ​റി​ൽ 325 റ​ൺ​സ് ആ​യി നി​ശ്ച​യി​ച്ചു.

എ​ന്നാ​ൽ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഇ​ന്നിം​ഗ്സ് 271 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് 271 റ​ൺ​സെ​ടു​ത്ത​ത്. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി 81 റ​ൺ​സെ​ടു​ത്ത ബ്രൂ​ക്ക് ഹാ​ലി​ഡേ​യും 65 റ​ൺ​സെ​ടു​ത്ത ഇ​സ​ബെ​ല്ല ഗെ​യ്സും 45 റ​ൺ​സെ​ടു​ത്ത അ​മേ​ലി​യ കെ​റും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി രേ​ണു​ക സിം​ഗ് താ​ക്കൂ​റും ക്രാ​ന്ത് ഗൗ​ഡും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സ്നേ​ഹ് റാ​ണ​യും ശ്രീ ​ച​ര​ണി​യും ദീ​പ്തി ശ​ർ​മ​യും പ്ര​തി​കാ റാ​വ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

 

Sports

സ്മൃ​തി​ക്കും പ്ര​തി​ക​യ്ക്കും സെ​ഞ്ചു​റി, വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി ജെ​മീ​മ; ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് കൂ​റ്റ​ൻ സ്കോ​ർ‌

മും​ബൈ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ‌​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. മ​ഴ​യെ തു​ട​ർ​ന്ന് 49 ഓ​വ​ർ വീ​ത​മാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 340 റ​ൺ​സാ​ണ് എ​ടു​ത്ത​ത

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്മൃ​തി മ​ന്ദാ​ന​യും പ്ര​തി​ക റാ​വ​ലും സെ​ഞ്ചു​റി​യും ജെ​മീ​മ റോ​ഡ്രി​ഗ​സ് അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി. പ്ര​തി​ക 122 ര​ൺ​സും സ്മൃ​തി 109 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. 76 റ​ൺ​സെ​ടു​ത്ത ജ​മീ​മ റോ​ഡ്രി​ഗ​സ് പു​റ​ത്താ​കാ​തെ നി​ന്നു.

ഏ​ക​ദി​ന ക​രി​യ​റി​ലെ 14-ാം സെ​ഞ്ചു​റി​യാ​ണ് സ്മൃ​തി മ​ന്ദാ​ന ഇ​ന്ന് പൂ​ർ​ത്തി‍​യാ​ക്കി​യ​ത്. ഇ​തോ​ടെ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടി​യ വ​നി​താ താ​ര​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​തെ​ത്താ​നും മ​ന്ദാ​ന​യ്ക്ക് സാ​ധി​ച്ചു. 15 സെ​ഞ്ചു​റി​ക​ളു​ള്ള ഓ​സ്‌​ട്രേ​ലി​യ​യു​ടെ മെ​ഗ് ലാ​ന്നിം​ഗാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന വ​നി​താ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​വാ​നും മ​ന്ദാ​ന​യ്ക്ക് സാ​ധി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം ട​സ്മി​ന്‍ ബ്രി​റ്റ്‌​സി​നൊ​പ്പ​മാ​ണ് മ​ന്ദാ​ന. ഇ​രു​വ​രും ഈ ​വ​ര്‍​ഷം നേ​ടി​യ​ത് അ​ഞ്ച് സെ​ഞ്ചു​റി​ക​ള്‍ വീ​തം.

ന്യ​ബ​സി​ല​ൻ​ഡി​ന് വേ​ണ്ടി റോ​സ്മേ​രി മ​യെ​റും അ​മേ​ലി​യ കെ​റും സൂ​സി ബെ​യ്റ്റ്സും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

 

 

 

Sports

ക​ന​ത്ത മ​ഴ: വ​നി​താ ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​രം നി​ർ​ത്തി​വ​ച്ചു

മും​ബൈ: ഐ​സി​സി വ​നി​താ ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​രം നി​ർ​ത്തി​വ​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം നി​ർ​ത്തി​വ​ച്ചത്.

ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​മാ​ണ് വേ​ദി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സി​നി​ടെ​യാ​ണ് മ​ഴ എ​ത്തി​യ​ത്. 48 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 329 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട് ഇ​ന്ത്യ.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്മൃ​തി മ​ന്ദാ​ന​യും പ്ര​തി​കാ റാ​വ​ലും സെ​ഞ്ചു​റി​യും ജെ​മീ​മ റോ​ഡ്രീ​ഗ​സ് അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി. 122 റ​ൺ​സെ​ടു​ത്ത പ്ര​തി​ക​യും 109 റ​ൺ​സെ​ടു​ത്ത സ്മൃ​തി മ​ന്ദാ​ന​യും പു​റ​ത്താ​യി. 69 റ​ൺ​സു​മാ​യി ജെ​മീ​മ​യും 10 റ​ൺ​സു​മാ​യി ക്യാ​പ്റ്റ​ൻ‌ ഹ​ർ​മ​ൻ​പ്രീ​ത കൗ​റു​മാ​ണ് ക്രീ​സി​ലു​ള്ള​ത്.

ഏ​ക​ദി​ന ക​രി​യ​റി​ലെ 14-ാം സെ​ഞ്ചു​റി​യാ​ണ് സ്മൃ​തി മ​ന്ദാ​ന ഇ​ന്ന് പൂ​ർ​ത്തി‍​യാ​ക്കി​യ​ത്. ഇ​തോ​ടെ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടി​യ വ​നി​താ താ​ര​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​തെ​ത്താ​നും മ​ന്ദാ​ന​യ്ക്ക് സാ​ധി​ച്ചു. . 15 സെ​ഞ്ചു​റി​ക​ളു​ള്ള ഓ​സ്‌​ട്രേ​ലി​യ​യു​ടെ മെ​ഗ് ലാ​ന്നിം​ഗാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന വ​നി​താ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​വാ​നും മ​ന്ദാ​ന​യ്ക്ക് സാ​ധി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം ട​സ്മി​ന്‍ ബ്രി​റ്റ്‌​സി​നൊ​പ്പ​മാ​ണ് മ​ന്ദാ​ന. ഇ​രു​വ​രും ഈ ​വ​ര്‍​ഷം നേ​ടി​യ​ത് അ​ഞ്ച് സെ​ഞ്ചു​റി​ക​ള്‍ വീ​തം.

 

Latest News

Corehub Up