x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെതന്യാഹുവിരുദ്ധൻ ഇസ്രേലി സ്പീക്കർ

വെബ്ഡെസ്ക്
Published: November 19, 2026 04:54 AM IST | Updated: November 19, 2026 04:54 AM IST

മ​​​ത​​​ൻ ക​​​ഹാ​​​ന

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്ര​​​യേ​​​ലി​​​ൽ കാ​​​വ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളെ എ​​​തി​​​ർ​​​ക്കു​​​ന്ന മ​​​ത​​​ൻ ക​​​ഹാ​​​ന പു​​​തി​​​യ സ്പീ​​​ക്ക​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ക​​​ഴി​​​ഞ്ഞ​​​മാ​​​സ​​​ത്തെ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കാ​​​ൻ നി​​​യു​​​ക്ത​​​നാ​​​യ ഗാ​​​ദി ഐ​​​സ​​​ൻ​​​കോ​​​ട്ടി​​​ന്‍റെ പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം. അ​​​തേ​​​സ​​​മ​​​യം, ഐ​​​സ​​​ൻ​​​കോ​​​ട്ടി​​​ന് ഇ​​​തു​​​വ​​​രെ സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്​​​ക​​​ര​​​ണ​​​ത്തി​​​നു സ​​​മ​​​യ​​​വാ​​​യം ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല.

120 അം​​​ഗ ഇ​​​സ്രേ​​​ലി പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​യ നെ​​​സെ​​​റ്റി​​​ൽ മ​​​ത​​​ൻ ക​​​ഹാ​​​ന​​​യ്ക്ക് 66 വോ​​​ട്ടു​​​ക​​​ൾ ല​​​ഭി​​​ച്ചു. നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ലി​​​ക്കു​​​ഡ് പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​യ അ​​​മീ​​​ർ ഒ​​​ഹാ​​​ന​​​യാ​​​യി​​​രു​​​ന്നു പ​​​ഴ​​​യ സ്പീ​​​ക്ക​​​ർ.

എ​​​ല്ലാ ഇ​​​സ്രേ​​​ലി പൗ​​​ര​​​ന്മാ​​​രു​​​ടെ​​​യും ഭ​​​വ​​​ന​​​മാ​​​ണ് നെ​​​സ​​​റ്റ് എ​​​ന്നും എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും സ്പീ​​​ക്ക​​​റാ​​​കാ​​​നാ​​​ണ് താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ത​​​ൻ ക​​​ഹാ​​​ന പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, തീ​​​വ്ര​​​വാ​​​ദ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന അ​​​റ​​​ബ് പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ വോ​​​ട്ടു​​​കൊ​​​ണ്ടാ​​​ണു ക​​​ഹാ​​​ന ജ​​​യി​​​ച്ച​​​തെ​​​ന്ന് ലി​​​ക്കു​​​ഡ് പാ​​​ർ​​​ട്ടി പ്ര​​​തി​​​ക​​​രി​​​ച്ചു.

‌ഇ​​​സ്ര​​​യേ​​​ലി​​​ൽ സ്പീ​​​ക്ക​​​ർ​​​ക്ക് വ​​​ലി​​​യ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളു​​​ണ്ട്. ഏ​​​തൊ​​​ക്കെ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ വോ​​​ട്ടി​​​നി​​​ട​​​ണം എ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത് സ്പീ​​​ക്ക​​​റാ​​​ണ്. നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ​​​തി​​​രാ​​​യ ഐ​​​സ​​​ൻ​​​കോ​​​ട്ടി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളെ ക​​​ഹാ​​​ന പി​​​ന്തു​​​ണ​​​യ്ക്കും. ഗാ​​​സ യു​​​ദ്ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ ഹ​​​മാ​​​സ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ്വ​​​ത​​​ന്ത്ര അ​​​ന്വേ​​​ഷ​​​ണ​​​മാ​​​യി​​​രി​​​ക്കും ഇ​​​തി​​​ലൊ​​​ന്ന്. ഈ ​​​നീ​​​ക്ക​​​ത്തെ നെ​​​ത​​​ന്യാ​​​ഹു എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി​​​ക്കു പ​​​രി​​​ധി​ നി​​​ശ്ച​​​യി​​​ക്കു​​​ക, ജു​​​ഡീ​​​ഷ്യ​​റി​​ക്കു കൂ​​​ച്ചു​​​വി​​​ല​​​ങ്ങി​​​ട്ട് നെ​​​ത​​​ന്യാ​​​ഹു കൊ​​​ണ്ടു​​​വ​​​ന്ന നി​​​യ​​​മ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ നീ​​​ക്ക​​​ങ്ങ​​​ളും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

Tags : Israeli Speaker Deepika DeepikaNewspaper BreakingNews anti-Netanyahu

Recent News

Corehub Up