പ്രതീകാത്മക ചിത്രം
ധാക്ക: ഇന്ത്യയിലേക്കു പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷേഖ് ഹീസനയുടെ മടക്കവുമായി ബന്ധപ്പെട്ട് സംഘർഷം വർധിച്ച പശ്ചാത്തലത്തിൽ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കി. രാജ്യത്തെ പല കേന്ദ്രങ്ങളിലും പൊലിസിനു പുറമേ അർധസൈന്യത്തെയും വിന്യസിച്ചു.
ഡിസംബറിൽ ബംഗ്ലാദേശിലെത്താനാണു ഹസീനയുടെ പദ്ധതി. ഇതിന് പാസ്പോട്ടും തിരിച്ചറിയൽ കാർഡും നല്കണമെന്ന് ഹസീന ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാ സർക്കാർ ഇതംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. ഇതിനെതിരേ ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കാർ നടത്തുന്ന പ്രതിഷേധങ്ങൾ വലിയ അക്രമത്തിൽ കലാശിക്കുകയാണ്.
ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിനു പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണു സുരക്ഷ വർധിപ്പിച്ചത്.അടുത്ത ദിവസങ്ങളിലെ പ്രതിഷേധങ്ങളോടനുബന്ധിച്ച് നാടൻ ബോംബ് പ്രയോഗവും വാഹനങ്ങൾക്കു തീയിടലും നിത്യസംഭവമായിരുന്നു. ഇതിനു പുറമേ ഗ്രാമീൺ ബാങ്ക് ബ്രാഞ്ചുകളും വ്യാപകമായി ആക്രമിക്കപ്പെട്ടു.
Tags : Hasina's return plan Deepika DeepikaNewspaper BreakingNews Unrest in Bangladesh