x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ഡ​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ കാ​റി​നു​ള്ളി​ൽ ഇ​ന്ത്യ​ൻ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് പൊ​ലി​സ്

വെബ് ഡെസ്ക്
Published: November 19, 2026 11:53 AM IST | Updated: November 19, 2026 11:56 AM IST

തു​ഷാ​ർ ശ​ർ​മ്മ​

ഒ​ട്ടോ​വ: കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലു​ള്ള ലാം​ഗ്ലി​യി​ൽ ക​ത്തി​യ കാ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വി​ന്‍റേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. സ​റേ സ്വ​ദേ​ശി തു​ഷാ​ർ ശ​ർ​മ്മ​യാ​ണ് (25) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

ഒ​ക്ടോ​ബ​ർ 29-ന് ​രാ​ത്രി 10.30-ഓ​ടെ​യാ​ണ് ലാം​ഗ്ലി​യി​ലെ റോ​ളി​ൻ​സ​ൺ ക്ര​സ​ന്‍റ് പ്ര​ദേ​ശ​ത്ത് കാ​ർ ക​ത്തു​ന്ന​താ​യി പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ച​ത്. ലാം​ഗ്ലി പൊ​ലി​സും അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ച​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് മ​രി​ച്ച​ത് തു​ഷാ​ർ ശ​ർ​മ്മ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് കേ​സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹോ​മി​സൈ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. തു​ഷാ​റി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളും സം​ഭ​വ​ങ്ങ​ളു​ടെ ക്ര​മ​വും അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണോ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ണോ പി​ന്നി​ലെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. തു​ഷാ​റി​ന് കാ​ന​ഡ​യി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നും വ​ലി​യ സൗ​ഹൃ​ദ​വ​ല​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് തു​ഷാ​ർ എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്നും ആ​രൊ​ക്കെ​യാ​യാ​ണ് സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​തെ​ന്നും ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​രു​ന്നു.

കൃ​ത്യ​ത്തി​ൽ എ​ത്ര​പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വാ​ഹ​ന​ത്തി​ന് തീ​യി​ട്ട​തി​ന്‍റെ ഉ​ദേ​ശ്യം എ​ന്താ​ണെ​ന്നും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​ഭ​വ​സ​മ​യ​ത്ത് റോ​ളി​ൻ​സ​ൺ ക്ര​സ​ന്‍റ് ഭാ​ഗ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​രെ​യെ​ങ്കി​ലും ക​ണ്ട​വ​രോ, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കൈ​വ​ശ​മു​ള്ള​വ​രോ ഉ​ട​ൻ ത​ന്നെ അ​ന്വേ​ഷ​ണ സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Dead Burn Car

Recent News

Corehub Up