x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്രാ​രേ​ഖ​ക​ളി​ല്ലാ​തെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ

നാഷണൽ ഡെസ്ക്
Published: November 19, 2026 10:50 AM IST | Updated: November 19, 2026 11:01 AM IST

സംഭവത്തിന്റെ വീഡിയോ ദൃശ്യത്തിൽ നിന്ന്

ന്യൂ​ഡ​ൽ​ഹി: അ​തീവ​സു​ര​ക്ഷാ മേ​ഖ​ല​യാ​യ ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് യാ​ത്രാ​രേ​ഖ​ക​ളി​ല്ലാ​തെ അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ തു​ട​ർ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഡ​ൽ​ഹി പൊ​ലീ​സി​ന് കൈ​മാ​റി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ടെ​ർ​മി​ന​ൽ-3-​ന്‍റെ ഡി​പ്പാ​ർ​ച്ച​ർ ഗേ​റ്റി​ലൂ​ടെ മതിയായ യാ​ത്രാ​രേ​ഖ​ക​ളി​ല്ലാ​തെ ഇയാൾ ബ​ലം​പ്ര​യോ​ഗി​ച്ച് അ​ക​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അവരെ പി​ടി​ച്ചു​ത​ള്ളിയ ശേഷം ഇയാൾ അ​ക​ത്തേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ക്വി​ക്ക് റി​യാ​ക്ഷ​ൻ ടീ​മും ചേ​ർ​ന്ന് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ വീഡിയോ ദൃ​ശ്യ​ങ്ങ​ൾ സി​ഐ​എ​സ്എ​ഫ് എ​ക്സി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തും യു​വാ​വ് ത​ള്ളി​മാ​റ്റി അ​ക​ത്തേ​ക്ക് ക​യ​റു​ന്ന​തും തു​ട​ർ​ന്ന് സാ​യു​ധ​നാ​യ സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ ഉ​ൾ​പ്പെ​ടെ ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

യു​വാ​വി​ന്‍റെ ബാ​ഗി​ൽ നി​ന്ന് ചി​ല തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത പ്ര​വേ​ശ​നം ത​ട​യു​ന്ന​തി​ലൂ​ടെ വ​ൻ സു​ര​ക്ഷാ വീ​ഴ്ച​യാ​ണ് ഒ​ഴി​വാ​യ​തെ​ന്ന് സി​ഐ​എ​സ്എ​ഫ് വ്യ​ക്ത​മാ​ക്കി.

മതിയായ യാ​ത്രാ​രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​രെ ടെ​ർ​മി​ന​ലി​നു​ള്ളി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്കും തി​രി​ച്ച​റി​യ​ൽ രേ​ഖ നി​ർ​ബ​ന്ധ​മാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ ദി​വ​സ​വും എ​ത്തു​ന്ന ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ന് സാ​യു​ധ ഭീ​ക​ര​വി​രു​ദ്ധ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത് സി​ഐ​എ​സ്എ​ഫാ​ണ്.

യു​വാ​വി​ന്‍റെ ബാ​ഗി​ൽ നി​ന്ന് ചി​ല തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത പ്ര​വേ​ശ​നം ത​ട​യു​ന്ന​തി​ലൂ​ടെ വ​ൻ സു​ര​ക്ഷാ വീ​ഴ്ച​യാ​ണ് ഒ​ഴി​വാ​യ​തെ​ന്ന് സി​ഐ​എ​സ്എ​ഫ് വ്യ​ക്ത​മാ​ക്കി.

മതിയായ യാ​ത്രാ​രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​രെ ടെ​ർ​മി​ന​ലി​നു​ള്ളി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്കും തി​രി​ച്ച​റി​യ​ൽ രേ​ഖ നി​ർ​ബ​ന്ധ​മാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ ദി​വ​സ​വും എ​ത്തു​ന്ന ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ന് സാ​യു​ധ ഭീ​ക​ര​വി​രു​ദ്ധ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത് സി​ഐ​എ​സ്എ​ഫാ​ണ്

Tags : detained Forcibly Delhi Airport

Recent News

Corehub Up