Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PublishingSector

പ്രസാധന മേഖലയില്‍ നിന്ന് എസ്എംഇ ഐപിഒയുമായി കാര്‍നെ ബുക്‌സ്

കോ​ട്ട​യം: ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ലെ പ്ര​സാ​ധന മേ​ഖ​ല​യി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി മാ​റി​യ കാ​ര്‍നെ ബു​ക്‌​സ് ബി​സി​ന​സ് സം​രം​ഭ​ക​ത്വ​ത്തി​ലും പു​തി​യ വ​ഴി തു​റ​ക്കു​ന്നു.

കേ​ര​ള​ത്തി​ല്‍ പ്ര​സാ​ധ​ന മേ​ഖ​ല​യി​ല്‍ നി​ന്ന് ആ​ദ്യ എ​സ്എം​ഇ ഐ​പി​ഓ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ക​ഴി​ഞ്ഞ ആ​റു​വ​ര്‍ഷ​ക്കാ​ലം സം​സ്ഥാ​ന​ത്തെ നോ​ട്ട്ബു​ക്ക് നി​ര്‍മാ​ണ മേ​ഖ​ല​യി​ലും ഏ​താ​നും മാ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ സാ​ഹി​ത്യ പ്ര​സാ​ധ​ന​രം​ഗ​ത്തും മാ​റ്റ് തെ​ളി​യി​ച്ച കാ​ര്‍നെ ബു​ക്‌​സ്.

കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട്ടെ 35,000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള അ​ത്യാ​ധു​നി​ക പ്രി​ന്‍റിം​ഗ് കോം​പ്ല​ക്‌​സും തെ​ള്ള​കം, ഏ​റ്റു​മാ​നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ച്ച​ടി സം​വി​ധാ​ന​ങ്ങ​ളും ക​രു​ത്തു പ​ക​രു​ന്ന കാ​ര്‍നെ ബു​ക്‌​സ് കേ​ര​ള​ത്തി​ലും ഗ​ള്‍ഫ് മേ​ഖ​ല​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും അ​മേ​രി​ക്ക​യി​ലും ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം അ​റി​യി​ച്ചുക്കഴി​ഞ്ഞു.

കേ​ര​ള​ത്തി​ലെ​യും ഗ​ള്‍ഫി​ലെ​യും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക​ക്കാ​യി ക​സ്റ്റ​മൈ​സ്ഡ് നോ​ട്ട്ബു​ക്കു​ക​ള്‍, ല​ബോ​റ​ട്ട​റി പ്രാ​ക്ടി​ക്ക​ല്‍ റി​ക്കാ​ര്‍ഡ് ബു​ക്കു​ക​ള്‍, ലാ​ബ് മാ​നു​വ​ലു​ക​ള്‍, മ​റ്റ് ഹാ​ര്‍ഡ്ക​വ​ര്‍ സ്റ്റേ​ഷ​ന​റി ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന കാ​ര്‍നെ ബു​ക്‌​സ് ഭ​ദ്ര​മാ​യ ഓ​ര്‍ഡ​ര്‍ ബു​ക്കും പ്ര​വ​ര്‍ത്ത​ന​ലാ​ഭ​വു​മാ​യാ​ണ് ഓ​ഹ​രി വി​പ​ണി​യി​ല്‍ എ​ത്തി​യി​ട്ടു​ള്ള​ത്.

വ്യ​ത്യ​സ്ത വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ ദീ​ര്‍ഘാ​കാ​ല​ത്തെ അ​നു​ഭ​വ​വ സ​മ്പ​ത്തു​ള്ള അ​ല​ക്‌​സ് കു​രു​വി​ള പെ​രി​ങ്ങാ​ട്ടാ​ണ് കാ​ര്‍നെ ബു​ക്‌​സി​ന്‍റെ സാ​ര​ഥി. ബി​എ​സ്ഇ എ​സ്എം​ഇ​യി​ലൂ​ടെ​യാ​ണ് കാ​ര്‍നെ ബു​ക്‌​സ് ദ​ലാ​ല്‍ സ്ട്രീ​റ്റി​ലേ​ക്ക് എ​ത്തു​ന്ന​ത്. പ്രാ​ഥ​മി​ക ഓ​ഹ​രി വി​ല്‍പ​ന​യ്​ക്കാ​യി സെ​പ്റ്റം​ബ​ര്‍ 30ന് ​ഡ്രാ​ഫ്റ്റ് റെ​ഡ് ഹെ​റിം​ഗ് പ്രോ​സ്പെ​ക്‌ട്സ് സെ​ബി​യി​ല്‍ സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്.

ഓ​ഹ​രി ഒ​ന്നി​ന് 45 രൂ​പ നി​ര​ക്കി​ല്‍ 29.49 ല​ക്ഷം ഓ​ഹ​രി​ക​ള്‍ വി​റ്റ​ഴി​ച്ച് 13.27 കോ​ടി​ രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ല്‍ ഡി​എ​ച്ച്ആ​ര്‍പി ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഐ​പി​ഒ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up