x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ളി "തൂ​ലി​ക ന​ക്ഷ​ത്ര​ങ്ങ​ൾ': വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

വെബ്ഡെസ്ക്
Published: August 18, 2026 11:43 AM IST | Updated: August 18, 2026 11:43 AM IST

സ​ലിം പ​ടി​ഞ്ഞാ​റ്റു​മു​റി, ജ്യോ​തി​ലാ​ൽ ശൂ​ര​നാ​ട്

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മി​ഡി​ൽ ഈ​സ്റ്റി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ ര​ച​നാമ​ത്സ​ര​മാ​യ തൂ​ലി​ക ന​ക്ഷ​ത്ര​ങ്ങ​ളു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ക​ഥാര​ച​ന, ക​വി​താര​ച​ന എ​ന്നീ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

ക​ഥാവി​ഭാ​ഗ​ത്തി​ൽ 42 ര​ച​ന​ക​ളും ക​വി​താവി​ഭാ​ഗ​ത്തി​ൽ 37 ര​ച​ന​ക​ളു​മാ​ണ് മ​ത്സ​ര​ത്തി​നാ​യി ല​ഭി​ച്ച​ത്. ബ​ഹ്‌​റി​ൻ, കു​വൈ​റ്റ്, യു​എ​ഇ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നു​മു​ള്ള മ​ല​യാ​ളി പ്ര​വാ​സി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക​ഥാര​ച​ന വി​ഭാ​ഗ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ൽ നി​ന്നു​ള്ള സ​ലിം പ​ടി​ഞ്ഞാ​റ്റു​മു​റി ഒ​ന്നാം സ്ഥാ​നം നേ​ടി. റി​യാ​ദി​ൽ നി​ന്നു​ള്ള ഡോ. ​ശ്രു​തി സു​രേ​ന്ദ്ര​ൻ ര​ണ്ടാം സ്ഥാ​ന​ത്തി​നും അ​ൽ​ഖ​ർ​ജി​ൽ നി​ന്നു​ള്ള സു​ബൈ​ദ കോ​മ്പി​ൽ മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി.

ക​വി​താര​ച​നാ വി​ഭാ​ഗ​ത്തി​ൽ റി​യാ​ദ് -​ അ​ൽ​ഖ​ർ​ജി​ൽ നി​ന്നു​ള്ള ജ്യോ​തി​ലാ​ൽ ശൂ​ര​നാ​ട് ഒ​ന്നാം സ്ഥാ​നം നേ​ടി. റി​യാ​ദി​ൽ നി​ന്നു​ള്ള ഷെ​ഫീ​ഖ് മെ​ഹ​ബൂ​ബ് ര​ണ്ടാം സ്ഥാ​ന​വും യു​എ​ഇ​യി​ൽ നി​ന്നു​ള്ള സു​നി​ൽ മാ​ട​മ്പി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മ​ത്സ​ര​ത്തി​ന് ല​ഭി​ച്ച ര​ച​ന​ക​ളെ​ല്ലാം മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യി​രു​ന്നു​വെ​ന്നും വി​ഷ​യ വൈ​വി​ധ്യ​വും ഭാ​ഷാ​പ​ര​മാ​യ മി​ക​വും സ​ർ​ഗാ​ത്മ​ക​ത​യും പ്ര​ക​ട​മാ​ക്കു​ന്ന ര​ച​ന​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ അ​നു​ഭ​വ​ങ്ങ​ളും സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളും മാ​നു​ഷി​ക വി​കാ​ര​ങ്ങ​ളും പ​ല ര​ച​ന​ക​ളി​ലും മി​ക​ച്ച രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ വി​ല​യി​രു​ത്തി.

കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ലാ -​ സാ​ഹി​ത്യ പ്ര​തി​ഭ​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് "തൂ​ലി​ക ന​ക്ഷ​ത്ര​ങ്ങ​ൾ' സം​ഘ​ടി​പ്പി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ എ​ഴു​ത്തു​കാ​ർ​ക്കും സം​ഘാ​ട​ക​ർ ന​ന്ദി അ​റി​യി​ച്ചു.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും പു​ര​സ്കാ​ര​ങ്ങ​ളും കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : KELI ThoolikaNakshatrangal WinnersAnnounced

Recent News

Corehub Up