ഡാളസ്: അമേരിക്കൻ മലയാളി എഴുത്തുകാരനായ ബാജി ഓടംവേലിയുടെ "മരുക്കാട്ടിലെ കാവൽക്കാരൻ' എന്ന പുതിയ കഥാസമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ നിർവഹിച്ചു.
ശനിയാഴ്ച രാവിലെ 10.30ന് ഡാളസ് കേരള അസോസിയേഷൻ ഹാളിലാണ് പ്രകാശനം നടന്നത്. കേരള ലിറ്റററി സൈസൈറ്റി പ്രസിഡന്റ് അനശ്വർ മാമ്പിള്ളി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പുസ്തകത്തിന്റെ കോപ്പി എഴുത്തുകാരനും ലാനയുടെ മുൻ പ്രസിഡന്റുമായ ജോസ് ഓച്ചാലി ഏറ്റുവാങ്ങി.
കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, സണ്ണി മാളിയേക്കൽ, പി.പി. ചെറിയാൻ, സി.വി. ജോർജ്, സാറാ ചെറിയാൻ, മീനു എലിസബത്ത്, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കേരള അസോസിയേഷൻ സെക്രട്ടറി മഞ്ചിത്ത് കൈനിക്കര നന്ദി പ്രകാശിപ്പിച്ചു. കേരള അസോസിയേഷൻ ലൈബ്രറിയ്ക്കും പുസ്തകത്തിന്റെ കോപ്പി നൽകി.
ബാജിയുടെ 25 കഥകൾ, മരുപ്പൊട്ടൽ (നോവൽ) എന്നീ സാഹിത്യസൃഷ്ടികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പവിഴമഴ (കവിത), മണൽ മർമ്മരം (കവിത), മണൽക്കാട് പൂക്കുമ്പോൾ (കഥ) എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു.