x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ദ്ധ​ര​ഹി​ത ലോ​കം കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത ഹി​രോ​ഷി​മ ദി​നാ​ച​ര​ണം ശ്ര​ദ്ധേ​യ​മാ​യി

വെബ്ഡെസ്ക്
Published: August 10, 2026 05:31 PM IST | Updated: August 10, 2026 05:31 PM IST

ഹി​രോ​ഷി​മ ദി​നാ​ച​ര​ണം സംഘടിപ്പിച്ചു

ദോ​ഹ: യു​ദ്ധം ഒ​രി​ക്ക​ലും ഒ​രു പ്ര​ശ്‌​ന​ത്തി​ന്‍റെ​യും പ​രി​ഹാ​ര​മ​ല്ലെ​ന്നും സ​മാ​ധാ​ന​ത്തി​ലൂ​ടെ​യും സ​ഹ​വ​ര്‍​ത്തി​ത്വ​ത്തി​ലൂ​ടെ​യും മാ​ത്ര​മേ മ​നു​ഷ്യ​രാ​ശി​ക്ക് സു​ര​ക്ഷി​ത​വും സ​മൃ​ദ്ധ​വു​മാ​യ ഭാ​വി സൃ​ഷ്ടി​ക്കാ​നാ​കൂ എ​ന്നും ഹി​രോ​ഷി​മ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മീ​ഡി​യ ​പ്ല​സ് സം​ഘ​ടി​പ്പി​ച്ച സ​മാ​ധാ​ന സം​വാ​ദം ആ​ഹ്വാ​നം ചെ​യ്തു.

1945 ഓഗ​സ്റ്റ് ആറിന് ​ജ​പ്പാ​നി​ലെ ഹി​രോ​ഷി​മ​യി​ല്‍ ന​ട​ന്ന ആ​ണ​വാ​ക്ര​മ​ണ​ത്തി​ന്‍റെ ദു​ര​ന്ത​സ്മ​ര​ണ​ക​ളെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. യു​ദ്ധ​ത്തി​ന്‍റെ ഭീ​ക​ര​ത, മ​നു​ഷ്യ​രാ​ശി​ക്കു​ണ്ടാ​ക്കു​ന്ന വി​നാ​ശം, സ​മാ​ധാ​ന​ത്തി​ന്‍റെ അ​നി​വാ​ര്യ​ത എ​ന്നി​വ ച​ര്‍​ച്ച ചെ​യ്ത പ​രി​പാ​ടി​യി​ല്‍ വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു.

യു​വ സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ക്ടി​വി​സ്റ്റ് മു​ഹ​മ്മ​ദ് അ​മ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​രോ​ഷി​മ ആ​ണ​വാ​ക്ര​മ​ണ​ത്തിന്‍റെ ച​രി​ത്ര​പ​ശ്ചാ​ത്ത​ല​വും അ​തു​ണ്ടാ​ക്കി​യ മാ​നു​ഷി​ക ദു​ര​ന്ത​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഒ​രു നി​മി​ഷം​കൊ​ണ്ട് ല​ക്ഷ​ക്ക​ണ​ക്കി​ന് ജീ​വ​നു​ക​ളെ ക​വ​ര്‍​ന്നെ​ടു​ക്കു​ക​യും ത​ല​മു​റ​ക​ളോ​ളം ശാ​രീ​രി​ക​വും മാ​ന​സി​ക​വും പ​രി​സ്ഥി​തി​പ​ര​വു​മാ​യ ദു​രി​ത​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ക​യും ചെ​യ്ത ഹി​രോ​ഷി​മ ദു​ര​ന്തം ലോ​ക​ത്തി​ന് എ​ന്നും മ​റ​ക്കാ​നാ​കാ​ത്ത മു​ന്ന​റി​യി​പ്പാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ദ്ധം ഒ​രു പ്ര​ശ്‌​ന​ത്തി​ന്‍റെ​യും പ​രി​ഹാ​ര​മ​ല്ല. അ​ത് മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സ​മൂ​ഹ​ങ്ങ​ളെ​യും സം​സ്‌​കാ​ര​ങ്ങ​ളെ​യും മാ​ത്ര​മാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്. സ​ന്തോ​ഷ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും പു​രോ​ഗ​തി​യോ​ടെ​യും ജീ​വി​ക്ക​ണ​മെ​ങ്കി​ല്‍ രാ​ഷ്ട്ര​ങ്ങ​ള്‍ സം​വാ​ദ​ത്തി​ന്‍റെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ​യും വ​ഴി​യാ​ണ് തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത് എ​ന്ന് മു​ഹ​മ്മ​ദ് അ​മാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലു​ട​നീ​ളം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ല്‍ യു​വ​ജ​ന​ങ്ങ​ള്‍ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.ലോ​കം ഹി​രോ​ഷി​മ​യി​ല്‍ നി​ന്ന് ച​രി​ത്ര​പാ​ഠ​ങ്ങ​ള്‍ പ​ഠി​ച്ചി​ട്ടും ഇ​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ യു​ദ്ധ​ങ്ങ​ളും സം​ഘ​ര്‍​ഷ​ങ്ങ​ളും മാ​നു​ഷി​ക ദു​ര​ന്ത​ങ്ങ​ളും തു​ട​രു​ക​യാ​ണെ​ന്ന് ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു​ദ്ധം ഒ​രി​ക്ക​ലും സൈ​നി​ക​രെ മാ​ത്രം ബാ​ധി​ക്കു​ന്ന​ത​ല്ല; സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​പ​രാ​ധി​ക​ളാ​ണ് അ​തി​ന്റെ ഏ​റ്റ​വും വ​ലി​യ ഇ​ര​ക​ളാ​കു​ന്ന​തെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

യു​ദ്ധ​ങ്ങ​ള്‍ മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യെ​യും സാ​മൂ​ഹി​ക ഐ​ക്യ​ത്തെ​യും മാ​ന​സി​കാ​രോ​ഗ്യ​ത്തെ​യും പ്ര​കൃ​തി​യെ​യും ത​ല​മു​റ​ക​ളോ​ളം ബാ​ധി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ആ​യു​ധ​ങ്ങ​ള്‍​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന വി​ഭ​വ​ങ്ങ​ള്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​രോ​ഗ്യ​ത്തി​നും മ​നു​ഷ്യ ക്ഷേ​മ​ത്തി​നും സ​മാ​ധാ​ന സം​രം​ഭ​ങ്ങ​ള്‍​ക്കു​മാ​യി വി​നി​യോ​ഗി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

K-Rail Survey

പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക ആ​ക​ര്‍​ഷ​ണ​മാ​യി ജി.​പി. കു​ഞ്ഞ​ബ്ദു​ല്ല ചാ​ല​പ്പു​റം ആ​ശ​യാ​വി​ഷ്‌​കാ​രം നി​ര്‍​വ​ഹി​ച്ച യു​ദ്ധ​വി​രു​ദ്ധ സം​ഗീ​ത ആ​ല്‍​ബ​മാ​യ "യു​ദ്ധം എ​ന്നും ഹ​ലാ​ക്കാ​ണ്' എ​ന്ന​തി​ന്‍റെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ന​ട​ന്നു.

ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, യു​വ സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ക്ടി​വി​സ്റ്റ് മു​ഹ​മ്മ​ദ് അ​മ​ന് പോ​സ്റ്റ​ര്‍ കൈ​മാ​റി​യാ​ണ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

യു​ദ്ധം മ​നു​ഷ്യ​രാ​ശി​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് നാ​ശ​വും ക​ണ്ണീ​രു​മാ​ണെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ഈ ​സം​ഗീ​ത ആ​ല്‍​ബം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ഹി​രോ​ഷി​മ ദി​നാ​ച​ര​ണ​ത്തിന്‍റെ സ​ന്ദേ​ശ​വു​മാ​യി ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ഈ ​പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ച​ട​ങ്ങി​ന് കൂ​ടു​ത​ല്‍ പ്ര​സ​ക്തി ന​ല്‍​കി.

ച​ര്‍​ച്ച​യി​ല്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, ഷ​ഫീ​ര്‍ വ​ട​ന​പ്പ​ള്ളി, കോ​യ കൊ​ണ്ടോ​ട്ടി, ഷാം ​ദോ​ഹ, ജി.​പി. കു​ഞ്ഞ​ബ്ദു​ല്ല ചാ​ല​പ്പു​റം, മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​ര്‍, ഉ​വൈ​സ് ഉ​സ്മാ​ന്‍, റ​ഊ​ഫ് മ​ല​യി​ല്‍, ജ​യ​കു​മാ​ര്‍ മാ​ധ​വ​ന്‍, അ​ദ് ലി​ന്‍ അ​യ്മ​ന്‍, ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സ​മാ​ധാ​ന​വും സ​ഹി​ഷ്ണു​ത​യും പ​ര​സ്പ​ര ബ​ഹു​മാ​ന​വും മാ​ന​വി​ക​ത​യും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന ഒ​രു ലോ​കം സൃ​ഷ്ടി​ക്കാ​ന്‍ ഓ​രോ വ്യ​ക്തി​യും സ​മൂ​ഹ​വും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ആ​ഹ്വാ​നം ചെ​യ്തു.

ഹി​രോ​ഷി​മ ദി​നം ഒ​രു ച​രി​ത്ര ദു​ര​ന്ത​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​മാ​ത്ര​മ​ല്ല, ഇ​നി​യൊ​രി​ക്ക​ലും അ​ത്ത​രം മ​നു​ഷ്യ​വി​രു​ദ്ധ ദു​ര​ന്ത​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ലോ​ക​സ​മൂ​ഹ​ത്തിന്‍റെ കൂ​ട്ടാ​യ പ്ര​തി​ജ്ഞ​യാ​ണെ​ന്നും അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കാ​നും യു​ദ്ധ​ത്തെ​യും അ​ക്ര​മ​ത്തെ​യും വെ​റു​ത്ത് മ​നു​ഷ്യ​സ്‌​നേ​ഹ​ത്തി​ന്‍റെ​യും സ​ഹ​വ​ര്‍​ത്തി​ത്വ​ത്തി​ന്‍റെ​യും പാ​ത പി​ന്തു​ട​രാ​ന്‍ പു​തി​യ ത​ല​മു​റ​യെ പ്ര​ചോ​ദി​പ്പി​ക്കാ​നും പ്ര​തി​ജ്ഞ​യെ​ടു​ത്തു​കൊ​ണ്ടാ​ണ് പ​രി​പാ​ടി സ​മാ​പി​ച്ച​ത്.

Tags : HiroshimaDay War NRINews

Recent News

Corehub Up