x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​വി. രാ​ജേ​ഷി​നും പി. ​ശ്രീ​കു​മാ​റി​നും ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

ശ​ങ്ക​ര​ൻ​കു​ട്ടി
Published: August 10, 2026 04:00 PM IST | Updated: August 10, 2026 04:00 PM IST

സ്വീകരണ പരിപാടിയിൽ നിന്ന്

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷും കേ​ര​ള ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റി​ പി. ​ശ്രീ​കു​മാ​റും ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു. ഈ മാസം നാ​ലി​ന് രാത്രി 7.30നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും ക്ഷേ​ത്ര​ദ​ർ​ശ​നം.

ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് ഡോ. ​രാം​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളും നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളും ചേ​ർ​ന്ന് ഇ​രു​വ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി. ച​ട​ങ്ങി​ൽ ​ഹ​രി ശി​വ​രാ​മ​ൻ അ​തി​ഥി​ക​ളെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് പു​ഷ്പ​ഹാ​ര​വും പൊ​ന്നാ​ട​യും അ​ണി​യി​ച്ച് വി​ശി​ഷ്ടാ​തി​ഥി​ക​ളെ ആ​ദ​രി​ച്ചു. സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ത്മീ​യ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഭാ​ര​വാ​ഹി​ക​ൾ അ​തി​ഥി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും വി​ദേ​ശ​ത്തും സം​ര​ക്ഷി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി.​വി. രാ​ജേ​ഷും പി. ​ശ്രീ​കു​മാ​റും അ​ഭി​ന​ന്ദി​ച്ചു. ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നും സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​നും ശേ​ഷം ഇ​രു​വ​രും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​മാ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​മാ​യും സൗ​ഹൃ​ദ​സം​ഭാ​ഷ​ണം ന​ട​ത്തി.

ക്ഷേ​ത്ര​ത്തി​ന്‍റെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന വി.​വി. രാ​ജേ​ഷ് സ​ദ​സിന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു വ​രു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു.

ക്ഷേ​ത്രം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് നാ​യ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ സ്വീ​ക​ര​ണ​ച്ച​ട​ങ്ങ് സ​മാ​പി​ച്ചു.

Tags : V.V. Rajesh P.Sreekumar SreeGuruvayurappanTemple

Recent News

Corehub Up