x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​ജി​പ്തി​ലെ സ്വ​ർ​ണ​ഖ​നി​യി​ൽ പാ​റ​യി​ടി​ച്ചി​ൽ; ഒ​രു തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു

വെബ് ഡെസ്‌ക്
Published: August 10, 2026 03:37 PM IST | Updated: August 10, 2026 03:37 PM IST

പ്രതീകാത്മക ചിത്രം

കെ​യ്റോ: ഈ​ജി​പ്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണ​ഖ​നി​യാ​യ സു​ഖാ​രി​യി​ൽ ഉ​ണ്ടാ​യ പാ​റ​യി​ടി​ച്ചി​ലി​ൽ ഒ​രു തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ അ​പ​ക​ടം ന​ട​ന്ന ഭാ​ഗ​ത്തെ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു.

ഈ​ജി​പ്തി​ലെ ഈ​സ്റ്റേ​ൺ ഡെ​സേ​ർ​ട്ട് മേ​ഖ​ല​യി​ലു​ള്ള സു​ഖാ​രി സ്വ​ർ​ണ​ഖ​നി​യു​ടെ ഭൂ​ഗ​ർ​ഭ തു​ര​ങ്ക​ത്തി​നു​ള്ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ചെ​ങ്ക​ട​ൽ തീ​ര​ദേ​ശ ന​ഗ​ര​മാ​യ മ​ർ​സ ആ​ലം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വൈ​ദ്യ​പ​രി​ശോ​ധ​ന സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നും കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​നും ഖ​നി​യി​ലെ ആ​രോ​ഗ്യ-​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​നും പെ​ട്രോ​ളി​യം മ​ന്ത്രി ക​രീം ബ​ദ​വി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സ​മി​തി​ക്ക് ഉ​ത്ത​ര​വി​ട്ടു. ഭാ​വി​യി​ൽ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ശി​പാ​ർ​ശ​ക​ളും
സ​മി​തി സ​മ​ർ​പ്പി​ക്കും.

മ​ർ​സ ആ​ല​മി​ൽ നി​ന്ന് ഏ​ക​ദേ​ശം 30 കി​ലോ​മീ​റ്റ​ർ തെ​ക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥി​തി ചെ​യ്യു​ന്ന സു​ഖാ​രി ഖ​നി, ഈ​ജി​പ്ഷ്യ​ൻ സ​ർ​ക്കാ​രും പ്ര​മു​ഖ ഖ​ന​ന ക​മ്പ​നി​യാ​യ ആം​ഗ്ലോ​ഗോ​ൾ​ഡ് അ​ശാ​ന്തി​യും ചേ​ർ​ന്നു​ള്ള സം​യു​ക്ത സം​രം​ഭ​മാ​യ സു​ഖാ​രി ഗോ​ൾ​ഡ് മൈ​ൻ​സ് ക​മ്പ​നി​യാ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്.

Tags : rockslide gold mine egypt worker killed

Recent News

Corehub Up