x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി; അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി

നാഷണൽ ഡെസ്ക്
Published: August 10, 2026 05:34 PM IST | Updated: August 10, 2026 05:35 PM IST

അ​ഭി​ഷേ​ക് ബാ​ന​ർ​ജി

ന്യൂ​ഡ​ൽ​ഹി: നേ​ത്ര​ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി. പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ എ​തി​ർ​പ്പ് ത​ള്ളി​യാ​ണ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നും ഇ​ഷ്ട​മു​ള്ള ചി​കി​ത്സ തെ​ര​ഞ്ഞെ​ടു​ക്കാ​നും ഓ​രോ വ്യ​ക്തി​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

മൂ​ന്നാ​ഴ്ച​ത്തെ വി​ദേ​ശ​യാ​ത്ര​യ്ക്കാ​ണ് ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി ന​ൽ​കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​നു​ള്ള അ​വ​കാ​ശ​വും കോ​ട​തി അം​ഗീ​ക​രി​ച്ചു. ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന് ല​ഭ്യ​മാ​ക്കാ​തി​രി​ക്കു​ക സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കെ​തി​രെ 15ഓ​ളം കേ​സു​ക​ളു​ണ്ടെ​ന്നും വി​ദേ​ശ​ത്തേ​ക്ക് പോ​യാ​ൽ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ എ​സ്.​വി. രാ​ജു വാ​ദി​ച്ചു. എ​ന്നാ​ൽ കേ​സു​ക​ൾ ഗു​രു​ത​ര സ്വ​ഭാ​വ​ത്തി​ലു​ള്ള​ത​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഗു​രു​ത​ര കേ​സു​ക​ളു​ള്ള​വ​ർ​ക്കു​പോ​ലും മു​മ്പ് വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​മാ​ന വി​വ​ര​ങ്ങ​ൾ, വി​ദേ​ശ​ത്തെ താ​മ​സ​സ്ഥ​ലം, ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ​യും ആ​ശു​പ​ത്രി​യു​ടെ​യും വി​വ​ര​ങ്ങ​ൾ എ​ന്നി​വ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

 

Tags : Abhishek Banerjee Trinamool Congress Foreign Tour Supreme Court Permission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up