x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈ​ൽ​സ് റോ​ട്ട​റി ക്ല​ബി​ൽ ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​നേ​തൃ​ത്വം സ്ഥാ​ന​മേ​റ്റു

വെബ്ഡെസ്ക്
Published: August 10, 2026 12:42 PM IST | Updated: August 10, 2026 12:42 PM IST

പരിപാടിയിൽ നിന്ന്

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള റോ​ട്ട​റി ക്ല​ബ് ഓ​ഫ് നൈ​ൽ​സി​ന്‍റെ 2026 - 27 വ​ർ​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും വി​വി​ധ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഡെ​സ് പ്ലെ​യി​ൻ​സി​ലു​ള്ള ക്നാ​നാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്നു.

മു​ൻ പ്ര​സി​ഡ​ന്‍റ് ജി​ജോ വ​ർ​ഗീ​സ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നൈ​ൽ​സ് റോ​ട്ട​റി ക്ല​ബി​ൽ അ​ടു​ത്ത ഒ​രു വ​ർ​ഷം ന​ട​ത്തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ് മു​ള​യാ​നി​കു​ന്നേ​ൽ വി​ശ​ദീ​ക​രി​ച്ചു.

ഈ ​വ​ർ​ഷം ഗ്ലോ​ബ​ൽ ഗ്രാ​ന്‍റി​ലൂ​ടെ ന​ട​ത്തു​വാ​ൻ ഉ​ദേ​ശി​ക്കു​ന്ന പ്രൊ​ജ​ക്റ്റു​ക​ളെ​ക്കു​റി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു പീ​റ്റ​ർ വെ​ട്ടു​ക​ല്ലേ​ൽ സം​സാ​രി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും തി​രു​വ​ന​ന്ത​പു​രം റോ​ട്ട​റി ക്ല​ബ് മെ​മ്പ​റു​മാ​യ പ്ര​താ​പ് സ​മ്മേ​ള​ന​ത്തി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ക്ല​ബു​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി നൈ​ൽ​സ് റോ​ട്ട​റി ക്ല​ബി​ന്‍റെ പ​താ​ക പ്ര​താ​പി​നു പ്ര​സി​ഡ​ന്‍റ് ഷി​ബു സ​മ്മാ​നി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ലൂ​ക്കോ​സ് ച​ട​ങ്ങി​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഡോ. ​റോ​യി ചേ​ല​മ​ല​യി​ൽ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

 

K-Rail Survey

2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ൾ

പ്ര​സി​ഡ​ന്‍റ്: ഷി​ബു ജോ​സ​ഫ് മു​ള​യാ​നി​കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ്: ഷി​ബു പീ​റ്റ​ർ വെ​ട്ടു​ക​ല്ലേ​ൽ, സെ​ക്ര​ട്ട​റി: ഡോ. ​റോ​യി ചേ​ല​മ​ല​യി​ൽ, ട്ര​ഷ​റ​ർ: ഡോ. ​ജോ​സ​ഫ് എ​ബ്ര​ഹാം, റോ​ട്ട​റി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ: ജ​സ്റ്റി​ൻ തെ​ങ്ങ​നാ​ട്ട്.

മ​റ്റു ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ൾ: മു​ൻ പ്ര​സി​ഡ​ന്‍റ് ജി​ജോ വ​ർ​ഗീ​സ്, ജോ​സ​ഫ് എ​ബ്ര​ഹാം വി​രു​ത്ത​കു​ള​ങ്ങ​ര, സി​ബി കു​രു​വി​ള, സി​റി​യ​ക് ലു​ക്കോ​സ് പു​ത്ത​ൻ​പു​ര, സാ​ബു തോ​മ​സ്, തോ​മ​സ് പു​ല്ലു​കാ​ട്ട്, ബോ​ബി ജേ​ക്ക​ബ്, ഡോ. ​അ​ല​ക്സ്‌ ജോ​സ​ഫ്, അ​ല​ക്സ്‌ മു​ല്ല​പ്പ​ള്ളി, നൈ​നാ​ൻ തോ​മ​സ് എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ.

ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് നൈ​ൽ​സ് കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ നി​ര​വ​ധി സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യ​ല്യ​സി​സ് മെ​ഷീ​നു​ക​ൾ സം​ഭാ​വ​ന ചെ​യ്തു​കൊ​ണ്ട് നി​ർ​ധ​ന കി​ഡ്നി രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ​യ​ല്യ​സി​സ് ഏ​ർ​പ്പെ​ടു​ത്തു​ക, വെ​ല്ലൂ​ർ സി​എം​സി ഹോ​സ്പി​റ്റ​ലി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കു​ക തു​ട​ങ്ങി​യ പ്രൊ​ജ​ക്ടു​ക​ളാ​ണ് ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഗ്ലോ​ബ​ൽ ഗ്രാ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Tags : ShibuMulyanikunnel NilesRotaryClub TakesCharge

Recent News

Corehub Up